Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാപ്രയാണത്തിനുള്ള തയ്യാറെടുപ്പ്

രാമായണം വായിക്കുന്നവരാരും ഉത്തരകാണ്ഡം (ഉത്തരരാമായണം) വായിക്കാറില്ല. യുദ്ധകാണ്ഡം വായിച്ച് ശ്രീരാമപട്ടാഭിഷേകത്തോടു കൂടി വായന അവസാനിപ്പിക്കുകയാണു പതിവ്. എന്നാല്‍ രാമകഥ പൂര്‍ത്തിയാകുന്നത് ശ്രീരാമന്റെ വൈകുണ്ഠഗമനത്തോടെയാണ്. ഇതിനിടയില്‍ സംഭവബഹുലമായ അനേകം കഥകള്‍ വിവരിക്കുന്നുണ്ട്. നിരവധി ആദ്ധ്യാത്മിക തത്ത്വങ്ങളും ഈ കാണ്ഡത്തിലുണ്ട്. ഉത്തരരാമായണത്തിന്റെ സംക്ഷിപ്ത വിവരണങ്ങളിലൂടെ:

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Apr 14, 2023, 10:14 pm IST
in Samskriti

ലക്ഷ്മണന്റെ സ്വര്‍ഗ്ഗാരോഹണത്തെപ്പറ്റികേട്ട് ശ്രീരാമന്‍ മന്ത്രിമാരോടും ഗുരുവായ വസിഷ്ഠനോടുമായി ഇങ്ങനെ പറഞ്ഞു.  ‘ഇനി ഞാന്‍ മഹാമതിയായ ഭരതനെ അയോദ്ധ്യാപതിയായി അഭിഷേകം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. എന്നിട്ട് ഞാനും ലക്ഷ്മണനെ പിന്തുടരാന്‍ പോകുന്നു.’

രഘുനാഥന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ പുരവാസികളെല്ലാം മോഹാലസ്യപ്പെട്ടു നിലംപതിച്ചു. അപ്പോള്‍ ഭരതന്‍ മുന്നോട്ടുവന്നു പറഞ്ഞു. ‘ഹേ രഘുവരാ, ഞാനിതാ ശപഥം ചെയ്യുന്നു. അങ്ങയോടുകൂടെത്തന്നെ ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ എവിടെയായലും ഇരിക്കണം. എനിക്ക് രാജ്യത്തിന് അല്പവും ആഗ്രഹമില്ല. ഹേ മഹാരാജന്‍, രാജ്യം ഈ കുശലവന്മാര്‍ക്കു നല്‍കുക. അയോദ്ധ്യയില്‍ വീരനായ കുശനേയും ഉത്തരഖണ്ഡത്തില്‍ ലവനെയും വാഴിക്കുക. വേഗത്തില്‍ മഥുരയില്‍ നിന്നും ശത്രുഘ്‌നനെ വരുത്തണം. ഞങ്ങളും സ്വര്‍ഗ്ഗാരോഹണം നടത്തുന്ന വിവരം എല്ലാവരും അറിയട്ടെ.’ ഇതോടെ പ്രജകളെല്ലാം വ്യാകുലരായി. അവര്‍ ബോധഹീനരായി നിലത്തുവീണു. അതുകണ്ട് വസിഷ്ഠന്‍ പറഞ്ഞു. ‘കുഞ്ഞേ, നിലത്തുവീണുകിടക്കുന്ന ഈ പ്രജകളെ കൃപാപൂര്‍വ്വം കടാക്ഷിക്കുക.’ വസിഷ്ഠന്റെ വാക്കുകേട്ട് ശ്രീരാമന്‍ അവരെ എണീല്പിച്ചു. പ്രേമപൂര്‍വ്വം ചോദിച്ചു. ‘പറയൂ. ഞാന്‍ നിങ്ങള്‍ക്ക് എന്താണു ചെയ്തു തരേണ്ടത്?’ പ്രജകള്‍ കൈകൂപ്പിക്കൊണ്ടു പറഞ്ഞു. ‘അങ്ങ് എങ്ങോട്ടുപോകുന്നുവോ അവിടേക്ക് ഞങ്ങളും അനുഗമിക്കും. അതാണ് ഞങ്ങളുടെ ധര്‍മ്മവും ആഗ്രഹവും. ഹേ രാമ! അങ്ങ് എങ്ങോട്ടുപോയാലും ഭാര്യാപുത്രാദികളോടു കൂടി ഞങ്ങളും വരുന്നു.’ പുരവാസികളുടെ വാക്കുകളിലെ ദാര്‍ഢ്യവും ഭക്തിയും കണ്ട് ഭഗവാന്‍ പറഞ്ഞു. ‘ശരി അങ്ങനെ തന്നെ ചെയ്തുകൊള്ളുക.’  

ശ്രീരാമന്‍ കുശനും ലവനും അഭിഷേകം നടത്തി. ഓരോരുത്തര്‍ക്കും എണ്ണായിരം രഥം, ആയിരം ആന, അറുപതിനായിരം കുതിരകള്‍ ഇവകൊടുത്തു. എണ്ണമില്ലാത്തത്ര രത്‌നവും സ്വര്‍ണ്ണവും സമ്മാനിച്ചു. ആരോഗ്യമുള്ള അനേകം ഭൃത്യന്മാരെയും നല്‍കി. പിന്നെ ശത്രുഘ്‌നനെ വിവരമറിയിക്കാന്‍ ദൂതന്മാരെ നിട്ടു. അത്യന്തം ദുഃഖിതനായ ശത്രുഘ്‌നന്‍ പുത്രന്മാരായ സുബാഹുവിനെ മഥുരയിലും യൂപകേതുവിനെ വിദിശനഗരിയിലെയും രാജാക്കന്മാരായി വാഴിച്ചശേഷം രാമനെ കാണാന്‍ അതിവേഗം അയോദ്ധ്യയിലെത്തി. ഋഷികളാല്‍ ചുറ്റപ്പെട്ട് അഗ്നിപോലെയിരിക്കുന്ന രാമപാദങ്ങളില്‍ നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു.  ‘ഹേ കമലനയന! ഞാന്‍ എന്റെ രണ്ടുപുത്രന്മാര്‍ക്കും രാജ്യാവകാശം നല്‍കിയിട്ടു വരുകയാണ്. ഇപ്പോള്‍ അങ്ങയെ അനുഗമിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങയുടെ ഭക്തനായ എന്നെ ഉപേക്ഷിക്കരുത്.’ എന്നാല്‍ ഇന്നുച്ചക്ക് എന്നോടൊപ്പം വരാന്‍ നീയും തയ്യാറാകുക എന്ന് ശ്രീരാമന്‍ അനുവദിച്ചു.  

ശ്രീരാമന്റെ സ്വധാമഗമനത്തപ്പറ്റി കേട്ട് സുഗ്രീവന്‍ ഹനുമാന്‍ തുടങ്ങിയ വാനരന്മാര്‍ വിഭീഷണന്‍ തുടങ്ങിയ രാക്ഷസന്മാര്‍, ഋക്ഷന്മാര്‍ തുടങ്ങിയവരെല്ലാം എത്തിച്ചേര്‍ന്നു. പ്രഭോ ഞങ്ങളും കൂടെവരുന്നു എന്നറിയിച്ചു. സുഗ്രീവന്‍ പറഞ്ഞു. ‘അംഗദനെ കിഷ്‌കിന്ധയിലെ രാജാവായി വാഴിച്ചിട്ടാണ് ഞാന്‍ എത്തിയിരിക്കുന്നത്. അങ്ങയെ അനുഗമിക്കാന്‍ എന്നെയും അനുവദിക്കണം.’ എന്നിട്ട്  ശ്രീരാമന്‍ വിഭീഷണനോട് ‘പൃഥ്വി പ്രജകളെ പാലിക്കുന്നതുവരെ നിങ്ങള്‍ രാക്ഷസരാജ്യം ഭരിക്കണം..’ എന്നു കല്പിച്ചു. പിന്നെ ഹനുമാനെ വിളിച്ച് ‘ഹേ മാരുതേ നീ ചിരകാലം ജീവിച്ചിരിക്കണം. എന്റെ ആദ്യത്തെ ആജ്ഞയെ പാലിക്കണം.’ ജാംബവാനോട് ദ്വാപരയുഗത്തിന്റെ അവസാനം വരെ ജീവിച്ചിരിക്കാന്‍ കല്പിച്ചു. ബാക്കിയുള്ള എല്ലാവരും തന്നെ അനുഗമിക്കാന്‍ ശ്രീരാമന്‍ അനുവദിച്ചു.  

(തുടരും)

Tags: ശ്രീരാമന്‍രാമായണംകഥvedhas
സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

Entertainment

ഹിറ്റ്‌ലറടക്കമുള്ളവര്‍ ആറ്റം ബോംബും കമ്പ്യൂട്ടറും കണ്ടുപിടിച്ചത് വേദങ്ങളിലൂടെ; ഉപനിഷത്തുകളുമാണ് മോഡേണ്‍ യുഗത്തിന് വഴികാട്ടി.

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.