മുംബയ്: നേരത്തേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകന് ഫാഫ് ഡുപ്ലെസി, രാജസ്ഥാന് റോയല്‍സിന്റെ മലയാളി നായകന് സഞ്ജു സാംസണ് എന്നിവര്‍ക്കു പുറമെ ഐ പി എല്ലില്‍ ഒരു നായകനു കൂടി പിഴ. ഗുജറാത്ത് ടൈറ്റന്‍സ് നായകന് ഹാര്‍ദിക് പാണ്ഡ്യക്കാണ് പിഴ ലഭിച്ചത്. പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തില്‍ കൃത്യ സമയത്ത് മത്സരം പൂര്‍ത്തിയാക്കാത്തതിനാലാണ് പാണ്ഡ്യക്ക് പിഴ ലഭിച്ചത്. ഓവര്‍ റേറ്റ് മോശമായതിന് 12 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും മുന്നറിയിപ്പുണ്ട്. പഞ്ചാബിനെതിരായ മത്സരത്തില്‍ ഗുജറാത്ത് വിജയിച്ചിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് ബോളിങ്ങിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ക്യാപ്റ്റന്‍ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ വിധിച്ചത്.ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ 3 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം.
ഇതേ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ് മാച്ചായ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും പിഴ വീണു.ഐപിഎലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അശ്വിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയടക്കണം.രാജസ്ഥാന് ബോളിങ്ങിനിടെ മഞ്ഞുവീഴ്ച കാരണം അംപയര്‍ പന്ത് മാറ്റിയതിനെയാണ് അശ്വിന് മത്സരശേഷം വിമര്‍ശിച്ചത്. ബോളിങ് ടീമിനെ അറിയിക്കാതെയാണ് അംപയര്‍ പന്ത് മാറ്റിയത്. മഞ്ഞുവീഴ്ചയുടെ പേരില്‍ പന്ത് മാറുന്നത് ക്രിക്കറ്റില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അശ്വിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: