കോഴിക്കോട് എലത്തൂര്‍ തീവണ്ടി തീവെയ്പ് കേസില്‍ പ്രതിയായ ഷാരൂഖ് സെയ്ഫിയ്ക്ക് ജാമ്യം തേടി കോഴിക്കോട് നിന്നും സംഘടന. കോഴിക്കോട്ടെ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സിലാണ് ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനെതിരെ എതിര്‍പ്പുമായി അഭിഭാഷകരില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് സൗജന്യമായ നിയമസഹായം നല്‍കുന്നത് മാഫിയ സംഘത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ഇവര്‍ വാദിക്കുന്നു.
ഈ സംഘടനയുടെ ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. പി. പീതാംബരനാണ് മൂന്നാം ക്ലാസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കോഴിക്കോട് മൂന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിച്ച കോടതി ഏപ്രില്‍ 18ലേക്ക് കേസ് നീട്ടിവെച്ചു. അന്നാണ് ഷാരൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി കാലാവധി തീരുന്നത്. എന്തായാലും കേരളപൊലീസ് ഈ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് കരുതുന്നു. കേരളപൊലീസ് ഷാരൂഖ് സെയ്ഫിയുമായുള്ള തെളിവെടുപ്പ് വെള്ളിയാഴ്ച രണ്ടാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്.
ജാമ്യാപേക്ഷയെ എതിര്‍ത്ത് അഭിഭാഷക സംഘം
മൂന്ന് പേരുടെ മരണത്തിനും ഒമ്പതുപേരുടെ പൊള്ളലിനും കാരണമായ തീവണ്ടിയിലെ തീവെയ്പിന് കാരണക്കാരനായ യുവാവിന് വേണ്ടി ഒരു അഭിഭാഷകന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത് പലരിലും ആശ്ചര്യമുണര്‍ത്തി. പൊലീസ് കസ്റ്റഡിയില്‍ വിടുന്നതിന് മുന്‍പ് ഷാരൂഖ് സെയ്ഫിയുടെ ഭാഗം കേട്ടിരുന്നില്ലെന്ന് ജാമ്യാപേക്ഷയില്‍ വാദിക്കുന്നു.
അതേ സമയം തീവണ്ടി തീവെയ്പ് കേസിലെ പ്രതിയ്ക്ക് സൗജന്യമായി നിയമസഹായം നല്‍കുന്നതിനെതിരെ അഭിഭാഷകര്‍ രംഗത്ത് വന്നിട്ടുണ്ട്. ഗുരുതരമായ കേസുകളായ തീവണ്ടിയിലെ തീവെയ്പ് നടത്തിയ കേസിലും മെഡിക്കല്‍ കോളെജില്‍ ഈയിടെ ലൈംഗിക ആക്രമണം നടത്തിയ കേസിലും പ്രതികളായവര്‍ക്ക് ഇതുപോലെ സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അഭിഭാഷക സംഘം ആവശ്യപ്പെട്ടു.
സാധാരണ അഭിഭാഷകനെ വെയ്ക്കാന്‍ സാമ്പത്തിക ചുറ്റുപാടില്ലാത്തവരും നിയമസേവനത്തെ സമീപിക്കാന്‍ കഴിയാത്തവര്ക്കം മാത്രമാണ് ഇത്തരം നിയമസഹായങ്ങള്‍ ചെയ്യേണ്ടത്. കടുത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ സഹായിക്കുന്നത് ക്രിമിനല്‍ മാഫിയ സംഘങ്ങളെ വളര്‍ത്തുന്നതിനേ സഹായിക്കൂ എന്ന് അഭിഭാഷകസംഘം ആരോപിക്കുന്നു. പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ ഓരങ്ങളിലേക്ക് തള്ളപ്പെട്ടവര്‍ക്കും മാത്രമാണ് നിയമസഹായം നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: