തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവജന സമ്മേളനത്തിന് ലഭിക്കുന്ന ജനപ്രിയത സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നു. മോദി യുവാക്കളുമായി സംവദിക്കുന്ന ‘യുവം 2023’ എന്ന സംവാദപരിപാടിയുടെ താരപ്രഭ തകര്‍ക്കാന്‍ വഴി തേടുകയാണ് സിപിഎം. ഒടുവില്‍ ഡിവൈഎഫ് ഐയെ തന്നെ രംഗത്തിറക്കാന്‍ ആലോചിക്കുന്നു.
പ്രധാനമന്ത്രിയ്ക്ക് കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ ജനപ്രീതി വര്‍ധിക്കുകയാണ്. ഈയിടെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള അകമഴിഞ്ഞ പിന്തുണയും പ്രധാനമന്ത്രിയ്ക്ക് ലഭിക്കുകയാണ്. അതുപോലെ, കേരളത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാവായ എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ എത്തിയതും പ്രധാനമന്ത്രിയ്ക്ക് കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എങ്ങിനെയെങ്കിലും ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ യുവശക്തി കാട്ടിക്കൊടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഡിവൈഎഫ് ഐയുടെ കൂറ്റന്‍ യുവജന റാലി സംഘടിപ്പിക്കാനാണ് സിപിഎം നീക്കം. റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മോദി പങ്കെടുക്കുന്ന സമ്മേളനത്തില്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജ, കന്നഡ സൂപ്പര്‍താരം യാഷ്, അനില്‍ ആന്റണി എന്നിവര്‍ പങ്കെടുക്കും. അതിനിടെ, ഏപ്രില്‍ 25ന് നടത്താനിരുന്ന ‘യുവം 2023’ മെഗാ യൂത്ത് കോണ്‍ക്ലേവ് ഒരു ദിവസം നേരത്തേ ഏപ്രില്‍ 24ന് നടത്താനാണ് പുതിയ തീരുമാനം. എറണാകുളത്ത് തേവര എസ്എച്ച് കോളജ് ഗ്രൗണ്ടില്‍ 24നാണ് പരിപാടി. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ കാരണമാണ് തിയതി മാറ്റിയത്.
24ന് വൈകിട്ട് 5ന് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലാകും പ്രധാനമന്ത്രി ഇറങ്ങുകയെന്നാണു നിലവിലെ വിവരം. തുടര്‍ന്നു തേവര ജംഗ് ഷനിൽ നിന്നു റോഡ് ഷോയായി എസ്എച്ച് കോളജിലെത്തും. പതിനായിരത്തോളം പേരെ റോഡ് ഷോയില്‍ അണിനിരത്തും. വിവിധ മേഖലകളില്‍ നിന്നുള്ള യുവാക്കളുമായുള്ള മോദിയുടെ ആശയവിനിമയം ഒരു മണിക്കൂര്‍ നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: