ടെക്സാസ് : അമേരിക്കയിലെ ടെക്സാസില്‍ പശുവളര്‍ത്തല്‍ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിലും തുടര്‍ന്നുണ്ടായ തീപിടുത്തത്തിലും 18,000 കന്നുകാലികള്‍ ചത്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫാമില്‍ നിന്ന് ഒരു ജീവനക്കാരനെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
സംസ്ഥാനത്തെ ഏറ്റവും വലിയ പാല് ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നിലാണ് ഫാം പ്രവര്‍ത്തിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് തൊഴുത്ത് തീപിടിത്തം തടയാന്‍ ഫെഡറല്‍ നിയമങ്ങളും ഇടപെടലും വേണമെന്ന് മൃഗസംരക്ഷണ സംഘടനയായ അനിമല്‍ വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആവശ്യപ്പെട്ടു.
ഇത്രയേറെ കന്നുകാലികള്‍ തീപീടുത്തത്തില്‍ ചാകുന്ന സംഭവം സമീപകാലത്തൊന്നും അമേരിക്കയില്‍ ഉണ്ടായിട്ടില്ല.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 6.5 ദശലക്ഷം വളര്‍ത്ത് മൃഗങ്ങള്‍ ഇത്തരം തീപിടിത്തത്തില്‍ ചത്തതായാണ് റിപ്പോര്‍ട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: