തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേക്ക്. കഴിഞ്ഞ ദിവസം മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇത് 2022 ഏപ്രില്‍ 29ന് രേഖപ്പെടുത്തിയ യൂണിറ്റിനെകാള് കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഇത് 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു.
ഇതോടെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയര്‍ന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്.സവിശേഷ സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് മുന്നൊരുക്കവുമായി കെഎസ്ഇബി. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഉപയോഗിച്ചത് 98.4502 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതില്‍ 71.3893 ദശലക്ഷം യൂണിറ്റും പുറത്ത് നിന്നെത്തിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 27.0609 ദശലക്ഷമായി ഉയര്‍ത്തി.
സെക്കന്റിലെ വൈദ്യുതി ഉപഭോഗം ഏതാണ്ട് 5000 മെഗാവാട്ടിന് തൊട്ടടുത്ത് വരെ എത്തുകയും ചെയ്തു. ഇത് മുന്നില്‍ക്കണ്ട് 4800 മെഗാവാട്ട് വരെയുള്ള പര്‍ച്ചേസിന് കരാര്‍ നല്‍കിയിരുന്നതായി കെഎസ്ഇബി അധികൃതര്‍ പറയുന്നു. നിലവില്‍ അധികമായി വരുന്ന വൈദ്യുതി പവര്‍ ഗ്രിഡില്‍ നിന്ന് ലേലം കൊള്ളുകയാണ്.
വൈദ്യുതി ഉപഭോഗം കൂടുതലായാല്‍ അത് വലിയ ബാധ്യത കെഎസ്ഇബിക്ക് ഉണ്ടാക്കും. പുറമേ നിന്ന് യൂണിറ്റിന് 12 രൂപ എന്ന ശരാശരി നിരക്കിലാണ് ഇപ്പോള്‍ പീക്ക് സമയത്ത് അധിക വൈദ്യുതി വാങ്ങുന്നത്. എന്നാല്‍ കെഎസ്ഇബിയുടെ കീഴിലുള്ള സംഭരണികളിലാകെ അവശേഷിക്കുന്നത് 41 ശതമാനം വെള്ളമാണ്.
വര്‍ധിച്ചുവരുന്ന ചൂടാണ് വൈദ്യുതി ഉപയോഗം കൂട്ടുന്നത് എന്നാണ് നികമനം. ഇന്നലെ താപനില 45 ഡിഗ്രി സെല്‍ഷ്യസായിരുന്നു കേരളത്തിലെ താപനില. പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: