മട്ടാഞ്ചേരി: കാര്‍ണിവല്‍ പപ്പാഞ്ഞിക്ക് പിന്നാലെ ലോക ശ്രദ്ധ ആകര്‍ഷിച്ച കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഭീമമായ നഷ്ടം. ഡിസംബര്‍ 23 മുതല്‍ ഏപ്രില്‍ 10 വരെയുള്ള 119 ദിവസം ഒന്‍പതു ലക്ഷം പേരാണ് ബിനാലെ സന്ദര്‍ശിക്കാനെത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏഴ് കോടിയില്‍ 4.2 കോടി മാത്രമാണ് ലഭിച്ചത്. സ്പോണ്സര്മാരില് നിന്നുള്ള വരുമാനവും കുറഞ്ഞു. നിലവിലെ ഒന്‍പത് കോടി രൂപയാണ് നഷ്ടം കണക്കാക്കുന്നത്.
ഇതിനിടെ ബിനാലെയുടെ നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ഇവര്‍ തയാറാണ്. 2012ല്‍ കൊച്ചി ബിനാലെ തുടങ്ങിയത് മുതല്‍ ഓരോ പതിപ്പുകളും വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്. ആദ്യ പതിപ്പില്‍ നിരോധിത ഭീകര തീവ്രവാദ സംഘടനകളുടെ പതാക പ്രദര്‍ശിപ്പിച്ചതും സംഘാടക പ്രമുഖന് സ്ത്രീപീഡന കേസില്‍പ്പെട്ടതും ബിനാലെയെ പ്രതിസന്ധിയിലാക്കി. സാമ്പത്തിക ക്രമക്കേടും സര്‍ക്കാരിന് നികുതി നഷ്ടവും കശ്മിരി വിദ്യാര്‍ഥികള്‍ നടത്തിയ ജിഹാദി നാടക പ്രചാരണവും ദേശീയ സാംസ്കാരിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള പ്രവര്‍ത്തനങ്ങളും കൂടിയായപ്പോള്‍ ബിനാലെ നഷ്ടത്തിന്റെ കൊടുമുടയിലേക്ക് വീഴുകയായിരുന്നു. ഇതിനിടെ സാമ്പത്തിക നഷ്ടമുണ്ടായതും ക്രമക്കേട് വിവാദമുയര്‍ന്നതും സംഘാടകരെ ബിനാലെ നടത്തിപ്പില്‍ നിന്ന് പിന്മാറാനിടയാക്കിയിട്ടുണ്ട്.
ബിനാലെ നേരിട്ട വിവാദം, പ്രാദേശിക ബിനാലെക്കുണ്ടായ കോടികളുടെ നഷ്ടം, സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫണ്ട് ഭാഗികമായത്, ജനങ്ങളില്‍ നിന്നുള്ള തണുത്ത പ്രതികരണം, അമിത ചെലവ്, കലാകാരന്മാരുടെ നിസഹകരണം, സാമ്പത്തിക ക്രമക്കേട് പരാതികള്‍ തുടങ്ങി കൊച്ചിയിലെ അട്ടിമറി ഭീഷണി വരെ കൊച്ചി ബിനാലെ അനിശ്ചിതത്വത്തിലാക്കാന്‍ കാരണമായെന്നാണ്് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: