Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബെന്‍സേമയ്‌ക്ക് 90-ാം ചാമ്പ്യന്‍സ് ലീഗ് ഗോള്‍; റയലിന് മികച്ച വിജയം

വിജയികള്‍ക്കായി 21-ാം മിനിറ്റില്‍ സൂപ്പര്‍താരം കരിം ബെന്‍സേമയും, 74-ാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോയും ലക്ഷ്യം കണ്ടു. 59-ാം മിനിറ്റില്‍ ചെല്‍സിയുടെ ബെന്‍ ചില്‍വെല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും റയലിനായിരുന്നു മുന്‍തൂക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2023, 10:29 pm IST
in Football
റയല്‍ മാഡ്രിഡിന്റെ കരിം ബെന്‍സേമ ചെല്‍സിക്കെതിരെ ഗോള്‍ നേടുന്നു

റയല്‍ മാഡ്രിഡിന്റെ കരിം ബെന്‍സേമ ചെല്‍സിക്കെതിരെ ഗോള്‍ നേടുന്നു

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് മികച്ച ജയം. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയെ തകര്‍ത്തു.

വിജയികള്‍ക്കായി 21-ാം മിനിറ്റില്‍ സൂപ്പര്‍താരം കരിം ബെന്‍സേമയും, 74-ാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോയും ലക്ഷ്യം കണ്ടു. 59-ാം മിനിറ്റില്‍ ചെല്‍സിയുടെ ബെന്‍ ചില്‍വെല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും റയലിനായിരുന്നു മുന്‍തൂക്കം. കളിയില്‍ അവര്‍ പായിച്ച 18 ഷോട്ടുകളില്‍ പത്തെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നുവെങ്കിലും രണ്ടെണ്ണമാണ് വലയില്‍ കയറിയത്.

ഗോളിയുടെ മികച്ച പ്രകടനമാണ് ചെല്‍സിയെ വന്‍ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. അതേസമയം മൂന്ന് ഷോട്ടുകള്‍ ചെല്‍സി താരങ്ങള്‍ ടാര്‍ഗറ്റിലേക്ക് പായിച്ചെങ്കിലും റയല്‍ ഗോളി തിബോട്ട് കുര്‍ട്ടോയിസിനെ കീഴടക്കാനായില്ല. ജാവോ ഫെലിക്്‌സിന്റെയും റഹിം സ്റ്റെര്‍ലിങ്ങിന്റെയും ഗോളുന്നുറച്ച ഷോട്ടുകള്‍ കുര്‍ട്ടോയിസ് തട്ടിയകറ്റി.

കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ എന്‍ഗൊളെ കാന്റെയുടെ പാസ് സ്വീകരിച്ച് ചെല്‍സിയുടെ ജാവോ ഫെലിക്‌സ് പായിച്ച ഷോട്ട് റയല്‍ ഗോളി രക്ഷപ്പെടുത്തി. 12-ാം മിനിറ്റില്‍ റയലിന്റെ കരിം ബെന്‍സേമയുടെ ഷോട്ട് ചെല്‍സി ഗോളിയും രക്ഷപ്പെടുത്തി. 21-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിന്റെ ഷോട്ട് ചെല്‍സി ഗോളി തട്ടിയിട്ടെങ്കിലും പന്ത് കിട്ടിയത് ബെന്‍സേമയ്‌ക്ക്. ബെന്‍സേമ അനായാസം പന്ത് വലയിലെത്തിച്ചു.

തൊട്ടുപിന്നാലെ സമനില ഗോള്‍ നേടാന്‍ ചെല്‍സിക്ക് അവസരം ലഭിച്ചെങ്കിലും സെറ്റര്‍ലിങ്ങിനെ ഷോട്ട് റയല്‍ ഗോളി രക്ഷപ്പെടുത്തി. 34-ാം മിനിറ്റില്‍ റോഡ്രിഗോയും രണ്ട് മിനിറ്റിനുശേഷം ബെന്‍സേമയും 40-ാം മിനിറ്റില്‍ ഡേവിഡ് അലാബയും പിന്നീട് ഫെഡറികോ വാല്‍വെര്‍ഡെയും പായിച്ച ഷോട്ടുകള്‍ ചെല്‍സി ഗോളി രക്ഷപ്പെടുത്തി. ഇതോടെ ആദ്യ പകുതിയില്‍ റയല്‍ 1-0ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സമനില ഗോള്‍ നേടാന്‍ ചെല്‍സിക്ക് മറ്റൊരു അവസരം ലഭിച്ചെങ്കിലും ജാവോ ഫെലിക്‌സിന്റെ വലംകാല്‍ ഷോട്ട് റയല്‍ ഗോളി രക്ഷപ്പെടുത്തി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 74-ാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തി. വിനീഷ്യസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് മാര്‍കോ അസെന്‍സിയോ പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ പതിച്ചത്.

അവസാന മിനിറ്റുകളില്‍ ഗോള്‍ മടക്കാനായി ചെല്‍സി മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അവയെല്ലാം റയല്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നതോടെ വിജയം റയലിനൊപ്പമായി. രണ്ടാം പാദ മത്സരം ചൊവ്വാഴ്ച രാത്രി നടക്കും. ഈ കളിയില്‍ വന്‍ മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ ചെല്‍സിക്ക് സെമിയിലേക്ക് മുന്നേറാനാകൂ.

Tags: റയല്‍ മാഡ്രിഡ്യുവേഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

Football

യുവേഫ നേഷന്‍സ് ലീഗ്: ആദ്യസെമിയില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സും ക്രൊയേഷ്യയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.