തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് പുതിയതായി നിയമനം ലഭിച്ചവര്‍ സേവനമനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്ന് വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. അവര്‍ നിരന്തരമായ പഠിക്കുകയും പൗരന്മാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന് സംഘടിപ്പിച്ച റോസ്ഗര് മേള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ കോഴ്സായ ‘കര്‍മ്മയോഗി പ്രാരംഭ്’ പ്രയോജനപ്പെടുത്താനും വി. മുരളീധരന് പറഞ്ഞു. പ്രധാനമന്ത്രി റോസ്ഗാര്‍ മേള പോലുള്ള സംരംഭങ്ങളിലൂടെ രാജ്യത്തെ യുവജനങ്ങളെ ശാക്തീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അര്‍പ്പണബോധവും കേന്ദ്ര സഹമന്ത്രി മന്ത്രി എടുത്തു പറഞ്ഞു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ റോസ്ഗര് മേള ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്നും യുവജനങ്ങള്‍ക്ക് അവരുടെ ശാക്തീകരണത്തിനും രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ദേശീയ റോസ്ഗര് മേള ഉദ്ഘാടനം ചെയ്യുകയും നിയമിതരുമായി സംവദിക്കുകയും ചെയ്തു. റെയില്‍വേ, വിഎസ്എസ്സി, ഇപിഎഫ്ഒ, എന്‍എസ്ഒ, കൊച്ചിന് ഷിപ്പ്യാര്ഡ്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കേരള ഗ്രാമീണ്‍ ബാങ്ക്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, ഇന്ത്യാ പോസ്റ്റ്, പ്രതിരോധ മന്ത്രാലയം തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് നിയമനം.
തിരുവനന്തപുരത്ത് നടന്ന റോസ്ഗര് മേളയില്‍ 210 പേര്‍ക്ക് നേരിട്ട് നിയമന ഉത്തരവ് നല്കി. ബാക്കിയുള്ള 830 പേര്‍ക്ക് ഓണ്‍ലൈന്‍ വഴിയും നിയമന ഉത്തരവുകള്‍ കൈമാറി. തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.എം. ശര്‍മ്മ, അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എം. വിജയകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: