ശിവഗിരി: വളരുന്ന തലമുറയ്ക്ക് ദിശാബോധം പകരുന്നതിന് ഗുരുദേവ ദര്‍ശനം പരിചയപ്പെടുത്തേണ്ടതുണ്ടെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ഒരാഴ്ചക്കാലമായി ശിവഗിരി മഠത്തില്‍ നടന്നു വന്ന കുട്ടികളുടെ അവധിക്കാല പഠന ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
വിവേകശാലികളാണ് മനുഷ്യര്‍, മറ്റുജീവജാലങ്ങളില്‍ നിന്ന് മനുഷ്യരെ വേര്‍തിരിക്കുന്ന ത് അവരുടെ വിവേകബുദ്ധിയാണ്. ഈശ്വരവിശ്വാസത്തില്‍ അധിഷ്ഠിതമാണ് മനുഷ്യജീവിതം സ്വാമി തുടര്‍ന്നു പറഞ്ഞു. ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി അസംഗാനന്ദഗിരി എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കും മാതാപിതാക്കള്ക്കുമായും ക്ലാസ് നടന്നു. പഠന ശിബിരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റും ഉപഹാരങ്ങളും സച്ചിദാനന്ദ സ്വാമിയും ശുഭാംഗാനന്ദ സ്വാമിയും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: