കൊച്ചി : അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ വിജിലന്‍സ് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്ക്കല്ലെന്ന കെ.എം. ഷാജിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സിപിഎം പ്രാദേശിക നേതാവും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കുടുവന്‍ പദ്മനാഭന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് 2017 യില്‍ മുഖ്യമന്ത്രി ക്കു പരാതി നല്‍കിയത്.
2013ല്‍ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിനായി 25 ലക്ഷം കോഴയായി വാങ്ങിയെന്നതാണ് കേസ്. തുടര്‍ന്ന് ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചിരുന്നു. ഇത് കൂടാതെ ഷാജിയുടെ അഴീക്കോടുള്ള വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 47,35,500 രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ പണം തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് കെ.എം. ഷാജി വിജിലന്‍സ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. രേഖകളില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് തള്ളിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും കെ.എം. ഷാജിയുടെ വാദം പിന്തുണച്ച് ഹൈക്കോടതി വിജിലന്‍സിന്റെ എഫ്ഐആര്‍ റദ്ദാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: