സൗമ്യകാന്തിേഘാഷ്
(മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്,
സ്റ്റേറ്റ് ബാങ്ക്ഓഫ്ഇന്ത്യ)
പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) എട്ടുവര്‍ഷം പൂര്‍ത്തിയാക്കി. രാജ്യം വിഭാവനം ചെയ്ത ഈ ജനകീയവായ്പാപദ്ധതി സൃഷ്ടിച്ച മാറ്റങ്ങള്‍ മികച്ചതാണ്. സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കാനുള്ളകേന്ദ്ര സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികളിലൊന്നാണു പിഎംഎംവൈ. ഇന്ത്യയില്‍ ഊര്‍ജസ്വലമായ വ്യാപാരസംവിധാനം സൃഷ്ടിക്കുന്ന സൂക്ഷ്മ-സ്വയം സംരംഭങ്ങളാണ് ഈ പദ്ധതിക്കു കീഴില്‍വരുന്നത്. സൂക്ഷ്മസംരംഭങ്ങള്‍ കൂടുതലും ഉല്പാദനം, സംസ്കരണം, വ്യാപാരം, സേവനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ യൂണിറ്റുകളില്‍ പലതും ഏക ഉടമസ്ഥാവകാശസംരംഭങ്ങളാണ്.
രാജ്യത്തിന്റെ ഔപചാരികമായഎല്ലാവായ്പാ സംവിധാനങ്ങള്ക്കുംചെറുകിടക്കാരിലേക്ക്എത്തിച്ചേരാനും അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയാതെ വന്ന സാഹചര്യത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. മുമ്പ് ഈ യൂണിറ്റുകള്‍ കൂടുതലും സ്വന്തം സമ്പാദ്യത്തെയോ അല്ലെങ്കില്‍ വ്യക്തിഗത ശൃംഖലകളെയോ പണമിടപാടുകാരെയോ ആശ്രയിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഈ അന്തരം കണക്കിലെടുത്ത്, ബാങ്കിങ് സൗകര്യങ്ങള്‍ ലഭിക്കാത്ത വലിയമേഖലയ്ക്കും ഔപചാരികമായിവായ്പ നല്കുന്നവര്ക്കും ഇടയില്‍ എളുപ്പത്തില്‍ പ്രാപ്യമാകുന്ന സംവിധാനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണു പിഎംഎംവൈ ആരംഭിച്ചത്. 2015 ല്‍ ആരംഭിച്ച പിഎംഎംവൈ, അംഗവായ്പാ സ്ഥാപനങ്ങള്‍ (എംഎല്ഐ)- അതായത്ഷെഡ്യൂള്ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ (എസ്സിബി), പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ (ആര്‍ആര്‍ബി), ബാങ്കിങ്ഇതര ധനകാര്യസ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി), മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ (എംഎഫ്ഐ) – നല്കുന്നതുപോലെ 10 ലക്ഷംരൂപ വരെഈടുരഹിതവായ്പ നല്കുന്നു.
പിഎംഎംവൈയുടെആഭിമുഖ്യത്തില്, മൈക്രോയൂണിറ്റ്സ്ഡെവലപ്മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി (മുദ്ര) വായ്പത്തുക അനുസരിച്ച് വ്യത്യസ്തമായ മൂന്ന് ഉപപദ്ധതികള്‍ ആരംഭിച്ചു: 1. ശിശു(50,000രൂപ വരെയുള്ളവായ്പകള്ക്ക്), 2. കിഷോര്‍(50,001മുതല്‍ 5 ലക്ഷംരൂപവരെ), 3. തരുണ്‍ (5,00,001മുതല്‍ 10 ലക്ഷംരൂപ വരെ). ശിശു, കിഷോര്‍, തരുണ്‍ എന്നീ പേരുകള്ഗുണഭോക്തൃമൈക്രോയൂണിറ്റിന്റെ വളര്‍ച്ചയുടെയോ വികസനത്തിന്റെയോ ഘട്ടത്തെയും അതിന്റെ ധനസഹായ ആവശ്യങ്ങളെയും സൂചിപ്പിക്കുന്നു. വായ്പ എടുക്കാന്‍ അര്‍ഹതയുള്ളതും ചെറുകിടവ്യവസായ സംരംഭത്തിനായി വ്യാപാരപദ്ധതി ഉള്ളതുമായഏതൊരാള്ക്കും സ്കീമിനു കീഴില്വായ്പ ലഭിക്കും.
ഈ പദ്ധതി തുടങ്ങിയശേഷം നിരവധി മാറ്റങ്ങള്‍ക്കുവിധേയമായി. ഉദാഹരണത്തിന്, സാമ്പത്തിക സഹായം വ്യാപിപ്പിക്കുന്നതിനായി പദ്ധതി ലക്ഷ്യമിടുന്ന മേഖല വിപുലീകരിച്ചു. തുടക്കത്തില്‍, ഉല്‍പ്പാദനം, വ്യാപാരം, സേവനങ്ങള്‍ എന്നീമേഖലകളില്‍ മാത്രമാണു പിഎംഎംവൈ വായ്പ അനുവദിച്ചിരുന്നത്. എന്നാല്‍ 2016-17 മുതല്‍, കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, ഉപജീവനമാര്‍ഗം പ്രോത്സാഹിപ്പിക്കുന്ന അനുബന്ധസേവനങ്ങളുംഅതിന്റെ പരിധിയില്കൊണ്ടുവന്നു. 2017-18 മുതല്‍ ട്രാക്ടറുകളും പവര്‍ടില്ലറുകളും വാങ്ങാന്‍ വായ്പ അനുവദിച്ചുതുടങ്ങി. 2018-19 മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പകളും ഉള്‍പ്പെടുത്തി.
പദ്ധതിക്കു കീഴില്‍ ആദ്യമൂന്നുവര്‍ഷങ്ങളില്‍ ശരാശരി 33% വളര്‍ച്ച പ്രകടമാക്കി. ഇതു പദ്ധതിയുടെ വിജയത്തെയാണു കാണിക്കുന്നത്. കോവിഡ്മഹാമാരി പൊട്ടിപ്പുറപ്പെട്ടതും തുടര്‍ന്നുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ മാന്ദ്യവും ഈ വായ്പയുടെവിതരണത്തെ ബാധിച്ചു. ഈ ഘട്ടത്തില്‍, റിസര്‍വ് ബാങ്ക്ഓഫ്ഇന്ത്യയുടെ (ആര്‍ബിഐ) പ്രത്യേകസഹായമായി എല്ലാവായ്പാസ്ഥാപനങ്ങള്ക്കും സ്കീമിനു കീഴിലുള്ളഎല്ലാതവണകളുംഅടയ്ക്കുന്നതിന് ആറുമാസത്തെ മൊറട്ടോറിയത്തിന് അനുമതി നല്കി.
സമ്പദ്വ്യവസ്ഥ പുനഃക്രമീകരിക്കപ്പെട്ട ശേഷം പിഎംഎംവൈയ്ക്കുകീഴിലുള്ളവായ്പാ ആവശ്യം വേഗത കൈവരിച്ചു. മിക്ക വിഭാഗങ്ങളിലും വിതരണം കോവിഡിനു മുമ്പുള്ള നിലവാരത്തെ മറികടന്നു. 2023 മാര്‍ച്ച് 24 വരെയുള്ളകണക്കുകള്‍ പ്രകാരം പദ്ധതിയുടെ മൊത്തംവിതരണത്തുക 22.65 ലക്ഷംകോടിരൂപയാണ്. ശിശുവായ്പകളുടെ വിഹിതമാണ് ഇവയില്‍ ഏറ്റവും ഉയര്‍ന്നത്; 40%.
2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 11.2 ദശലക്ഷം അധികതൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതി സഹായിച്ചതായിതൊഴില് മന്ത്രാലയത്തിന്റെസര്വേ ഫലങ്ങള്വ്യക്തമാക്കുന്നു.പിഎംഎംവൈയുടെ വിജയത്തെ (1)വിശാലമായസാമൂഹികവിഭാഗങ്ങള്; (2) സ്ത്രീകള്‍; (3) ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്എന്നീമൂന്നുതലങ്ങളില് മനസിലാക്കാനാകും.
ആദ്യത്തേതിന്റെഅടിസ്ഥാനത്തില്, പിഎംഎംവൈ ഇന്ത്യന്‍ സമൂഹത്തിലെ എല്ലാവിഭാഗങ്ങള്‍ക്കും (ജനറല്‍, പട്ടികജാതി/ഗോത്ര (എസ്സി/എസ്ടി) വിഭാഗങ്ങള്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍) ഗുണംചെയ്തു. സമീപകാലത്ത് ഈ വായ്പകള്‍ ഒബിസി- പട്ടികജാതിവിഭാഗക്കാര്ക്കുവലിയതോതില്ലഭ്യമാക്കുന്നതു പദ്ധതിയുടെ വ്യാപനത്തിന്റെസൂചനയാണ്.
പദ്ധതിയുടെഏറ്റവും പ്രശംസനീയമായ നേട്ടങ്ങളിലൊന്ന് വനിതാസംരംഭകത്വത്തിനുള്ള പ്രചോദനമാണ്. തുടക്കംമുതലുള്ള മൊത്തം വിവരങ്ങള്‍ പരിശോധിച്ചാല്‍, സ്ത്രീകളുടെ കൈവശമുള്ളഅക്കൗണ്ടുകളുടെ വിഹിതം 69% ആണ്. അതേസമയം അനുമതിനല്‍കിയ പട്ടികയില്‍ സ്ത്രീകളുടെ പങ്ക് 45% ആണ്. വനിതാസംരംഭകര്‍ക്കുള്ള വിതരണം പദ്ധതിയുടെ ആദ്യ നാലുവര്ഷങ്ങളില്ശരാശരി 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2022 ല്‍ ഇത്കോവിഡിനു മുമ്പുള്ള നിലയെമറികടന്ന് 28% വളര്‍ച്ച രേഖപ്പെടുത്തി. വിവിധ ന്യൂനപക്ഷങ്ങളുടെആവശ്യങ്ങള് നിറവേറ്റാനും പദ്ധതിക്കു കഴിഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിലെ അംഗങ്ങള്‍ക്കുള്ള വായ്പകള്‍ 2022 ല്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. അവരുടെ മൊത്തത്തിലുള്ള വിഹിതം 10 ശതമാനമാണ്. ശിശു, കിഷോര്വായ്പകള് ആകെവിതരണത്തിന്റെ 85% ആണ്.
പിഎംഎംവൈ ദേശീയ പദ്ധതിയായതിനാല്‍, സന്തുലിതമായ സാമ്പത്തിക വളര്‍ച്ചയുടെ വീക്ഷണ കോണില്‍ നിന്നുള്ള അതിന്റെസവിശേഷ വിതരണം പ്രധാന വസ്തുതയാണ്. ഇന്ത്യയുടെ വളര്‍ച്ചാ നയത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് അഭിവൃദ്ധി പ്രാപിക്കുന്ന രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖല, പിന്നാക്കം നില്ക്കുന്ന കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ തമ്മിലുള്ള അന്തരം കുറയ്ക്കുകഎന്നതാണ്. ഉത്തര്‍പ്രദേശ്, ഒഡിഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പിഎംഎംവൈയില്നിന്നു സര്‍വതോമുഖ നേട്ടങ്ങള്‍ രേഖപ്പെടുത്തി. പശ്ചിമ ബംഗാളും ത്രിപുരയും അവരുടെ മൊത്തംവിഹിതത്തില് (കിഷോര്‍, തരുണ്‍ വിഭാഗങ്ങളിലും) വര്‍ധനയ്ക്കു സാക്ഷ്യംവഹിച്ചു. ഇത് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കളുടെ ഒഴുക്കിനെ സൂചിപ്പിക്കുന്നു. ദേശീയ തലസ്ഥാന മേഖല, മഹാരാഷ്ട്ര, കര്‍ണാടകം, ഗോവ തുടങ്ങിയവികസിത പ്രദേശങ്ങള്‍ ഈ പദ്ധതിയില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ടെങ്കിലും അവരുടെ പങ്കാളിത്തം ഇടിഞ്ഞു. മൊത്തത്തില്‍, സാമൂഹിക വിഭാഗങ്ങളിലുടനീളം സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കല്‍, വാണിജ്യ-ബാങ്ക്വായ്പയില്‍ കണ്ടതിനേക്കാള്സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരട്ടിയാക്കല്‍, ന്യൂനപക്ഷ വിഭാഗങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കല്‍ എന്നിവയിലൂടെ പിഎംഎംവൈഅതിന്റെ പ്രവര്‍ത്തനത്തിന്റെ ഒമ്പതാം വര്‍ഷത്തില്‍ ആനുകൂല്യങ്ങളുടെ തുല്യവും നീതിയുക്തവുമായസവിശേഷ വിതരണം എന്ന ലക്ഷ്യം കൈവരിച്ചു.
വരുംവര്‍ഷങ്ങളില്‍, മുദ്ര കാര്ഡുകള്കൂടുതല് ജനപ്രിയമാക്കുമ്പോഴും പിഎംഎംവൈ 5ജി സാങ്കേതികവിദ്യയുടെയും ഇ-കൊമേഴ്സിന്റെയും നേട്ടങ്ങള്‍ കൊയ്യേണ്ടത് അത്യാവശ്യമാണ്. സ്വന്തം സംരംഭങ്ങളുടെ രജിസ്ട്രേഷനും മറ്റും പ്രോത്സാഹിപ്പിക്കുന്നത് ഈ പദ്ധതിയെ പുതിയതലങ്ങളിലെത്തിക്കുന്നതിനുള്ളത്റ്റൊരുമാര്ഗമാണ്.
പ്രശസ്ത നരവംശശാസ്ത്രജ്ഞന് ഓസ്കാര്‍ലൂയിസ്ഒരിക്കല്‍തന്റെ പ്രധാന കൃതിയായ ‘ദി ചില്‍ഡ്രന്‍ ഓഫ്സാഞ്ചസി’ല്‍വാദിച്ചത് ‘ദാരിദ്ര്യാവസ്ഥ’ ഒരുകാലംവരെ നിലനില്‍ക്കുമെന്നും പലപ്പോഴും അതിര്‍വരമ്പുകള്‍ മറികടക്കുന്നുവെന്നുമാണ്. പിഎംഎംവൈ, ചുരുങ്ങിയകാലയളവിനുള്ളില്, ദാരിദ്ര്യാവസ്ഥയുടെഗതിയെമറികടക്കുക മാത്രമല്ല, ഇന്ത്യന്‍ സൂക്ഷ്മ വായ്പാ സംവിധാനത്തില്‍ ഊര്‍ജസ്വലത പകരുകയും ചെയ്തു. ‘പൊതുവായ പ്രശ്നങ്ങള്‍ക്കുള്ള’ അസാധാരണ പരിഹാരമാണു പിഎംഎംവൈ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: