Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

രണ്ടടിയില്‍ വീണ് ബ്ലാസ്റ്റേഴ്‌സ്; ശ്രീനിധി ഡെക്കാണോട് തോറ്റത് എതിരില്ലാത്ത് രണ്ടുഗോളുകള്‍ക്ക്

റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തോല്‍പ്പിച്ച ടീമില്‍ അടിമുടി അഴിച്ചുപണിതാണ് കോച്ച് ബ്ലാസ്റ്റേഴ്‌സ് ടീമിനെ മൈതാനത്തിറക്കിയത്. ഡാനിഷ് ഫറൂഖ്, സഹല്‍, ബിജോയ്, വിക്ടര്‍ മോംഗില്‍, സൗരവ് മണ്ടല്‍, വിബിന്‍ മോഹന്‍, അപ്പോസ്തലസ് ജിയാനു എന്നിവര്‍ പുറത്തിരുന്നപ്പോള്‍ ഹോമിപാം, കെ.പി. രാഹുല്‍, ജീക്‌സണ്‍ സിങ്, ബിദ്യാസാഗര്‍, ലെസ്‌കോവിച്ച്, കലിയൂഷ്‌നി, ബ്രെയ്‌സ് മിരാന്‍ഡ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Apr 13, 2023, 05:00 am IST
in Football

കോഴിക്കോട്: ശ്രീനിധി ഡെക്കാന്റെ ഇരട്ടപ്രഹരത്തില്‍ ബ്ലാസ്റ്റേഴ്‌സ് വീണു. സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടത്. പതിനേഴാം മിനിറ്റില്‍ നൈജീരിയന്‍ താരം റില്‍വാന്‍ ഹസ്സനും 44-ാം മിനിറ്റില്‍ കൊളംബിയന്‍ താരം ഡേവിഡ് കാസ്റ്റനേഡയുമാണ് ശ്രീനിധിക്കായി ഗോള്‍ നേടിയത്.

റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തോല്‍പ്പിച്ച ടീമില്‍ അടിമുടി അഴിച്ചുപണിതാണ് കോച്ച് ബ്ലാസ്റ്റേഴ്‌സ് ടീമിനെ മൈതാനത്തിറക്കിയത്. ഡാനിഷ് ഫറൂഖ്, സഹല്‍, ബിജോയ്, വിക്ടര്‍ മോംഗില്‍, സൗരവ് മണ്ടല്‍, വിബിന്‍ മോഹന്‍, അപ്പോസ്തലസ് ജിയാനു എന്നിവര്‍ പുറത്തിരുന്നപ്പോള്‍ ഹോമിപാം, കെ.പി. രാഹുല്‍, ജീക്‌സണ്‍ സിങ്, ബിദ്യാസാഗര്‍, ലെസ്‌കോവിച്ച്, കലിയൂഷ്‌നി, ബ്രെയ്‌സ് മിരാന്‍ഡ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

കളിയുടെ തുടക്കം മുതല്‍ ശ്രീനിധി താരങ്ങള്‍ക്കായിരുന്നു പന്തിന്മേല്‍ ആധിപത്യം. നല്ല മുന്നേറ്റങ്ങളുമായി അവര്‍ കളം നിറഞ്ഞപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പലപ്പോഴും കാഴ്ചക്കാരായി. ഏഴാം മിനിറ്റില്‍ ശ്രീനിധിക്ക് ലഭിച്ച ഫ്രീ കിക്ക് എടുത്തത് ഫയ്‌സല്‍ ഷെയ്സ്സ്‌തെ. താരത്തിന്റെ കിക്ക് ബോക്‌സിലേക്ക് പറന്നിറങ്ങിയെങ്കിലും സഹതാരങ്ങള്‍ക്ക് കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പന്ത്രണ്ടാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മുന്നേറ്റം. ഇടതു പാര്‍ശ്വത്തില്‍ക്കൂടി പന്തുമായി മുന്നേറിയ ശേഷം ബ്രെയ്‌സ് മിറാന്‍ഡ പോസ്റ്റിന് മുന്നിലേക്ക് നല്‍കിയ പാസ് രാഹുലിന് കണക്ട് ചെയ്യാനായില്ല.

പതിനേഴാം മിനിറ്റില്‍ ശ്രീനിധി ലീഡ് നേടി. കൊന്‍സാം നല്‍കിയ പാസ് പിടിച്ചെടുത്ത് ബോക്‌സില്‍ പ്രവേശിച്ച റില്‍വാന്‍ ഹസന്‍ പായിച്ച ഷോട്ടാണ് ഗോളി സച്ചിനെ നിഷ്പ്രഭനാക്കി വലയില്‍ കയറിയത്. ഇതിനു മുന്‍പായി ബ്ലാസ്റ്റേഴ്‌സിന്റെ ദിമിത്രിയോസിന്റെ മുന്നേറ്റം ശ്രീനിധി പ്രതിരോധം വിഫലമാക്കി. ഗോള്‍ വഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് നല്ല മുന്നേറ്റങ്ങള്‍ മെനയാന്‍ തയ്യാറായത്. എന്നാല്‍ അവയ്‌ക്കൊന്നും ശ്രീനിധി ഉയര്‍ത്തിയ പ്രതിരോധം തകര്‍ക്കാനുള്ള കരുത്തുണ്ടായിരുന്നില്ല.

മാത്രമല്ല പരസ്പര ധാരണയും ഒത്തിണക്കമില്ലായ്‌മയും നിഴലിച്ചു നിന്നു. 44-ാം മിനിറ്റില്‍ ശ്രീനിധി രണ്ടാം ഗോള്‍ നേടി. റില്‍വാന്‍ ഹസന്‍ നല്‍കിയ പാസ് ദിനേഷ് സിങ്ങിന്. പന്തു കിട്ടിയ ദിനേഷ് സിങ് ഒന്ന് മുന്നേറിയ ശേഷം പോസ്റ്റിന് മുന്നിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് അവരുടെ കൊളംബിയന്‍ താരം ഉയര്‍ന്നു ചാടി കാലുകൊണ്ട് വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയില്‍ ശ്രീനിധി ഡെക്കാന്‍ 2-0ന് മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിന് നല്ലൊരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടുപിന്നാലെ ലഭിച്ച കോര്‍ണറും ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നീട് ശ്രീനിധിക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഗോളി രക്ഷപ്പെടുത്തി. പന്തുമായി മുന്നേറിയ ശേഷം ഗബ്രിയേല്‍  തൊടുത്ത ഷോട്ട് സച്ചിന്‍ സുരേഷ് വീണ് കിടന്ന് കൈയിലൊതുക്കി. 62-ാം മിനിറ്റില്‍ വീണ്ടും സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന്റ രക്ഷകനായി. ബോക്‌സിനുള്ളില്‍ നിന്ന് ഡേവിഡ് കാസ്റ്റനേഡ തൊടുത്ത നല്ലൊരു ഷോട്ട് സച്ചിന്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തുകയായിരുന്നു.

അധികം കഴിയും മുന്‍പേ ബ്ലാസ്റ്റേഴിന് സുവര്‍ണാവസരം. എന്നാല്‍ ജിയാനുവിന്റെ ഹെഡര്‍ പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടുപിന്നാലെ കലിയൂഷ്‌നി തൊടുത്ത ഷോട്ട് ശ്രീനിധി ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നും രണ്ട് ടീമുകളും ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൂടുതല്‍ ഗോള്‍ പിറക്കാതിരുന്നതോടെ ബ്ലാസ്റ്റേഴ്‌സ് തോല്‍വി ഏറ്റുവാങ്ങി. ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയുമായും ശ്രീനിധി റൗണ്ട് ഗ്ലാസ് പഞ്ചാബുമായും ഏറ്റുമുട്ടും.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രീ-സീസണ്‍ തയാറെടുപ്പ്: കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് തിരിക്കും

Football

ചരിത്രത്തിലെ ആദ്യ കേരള ഡര്‍ബി; ഗോകുലം കേരള കേരള ബ്ലാസ്‌റ്റേസിനെ പരാജയപ്പെടുത്തി

Football

ഡ്യൂറന്‍ഡ് കപ്പില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ്-ഗോകുലം പോര്

Football

ഡ്യൂറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; 13 ന് ആദ്യ മത്സരം ഗോകുലം കേരളയ്‌ക്കെതിരെ

Football

സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; പകരം എത്തുന്നത് പ്രിതം കോട്ടാല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.