Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലക്ഷ്മണ നിരാസവും ലക്ഷ്മണന്റെ സ്വര്‍ലോകഗമനവും

രാമായണം വായിക്കുന്നവരാരും ഉത്തരകാണ്ഡം (ഉത്തരരാമായണം) വായിക്കാറില്ല. യുദ്ധകാണ്ഡം വായിച്ച് ശ്രീരാമപട്ടാഭിഷേകത്തോടു കൂടി വായന അവസാനിപ്പിക്കുകയാണു പതിവ്. എന്നാല്‍ രാമകഥ പൂര്‍ത്തിയാകുന്നത് ശ്രീരാമന്റെ വൈകുണ്ഠഗമനത്തോടെയാണ്. ഇതിനിടയില്‍ സംഭവബഹുലമായ അനേകം കഥകള്‍ വിവരിക്കുന്നുണ്ട്. നിരവധി ആദ്ധ്യാത്മിക തത്ത്വങ്ങളും ഈ കാണ്ഡത്തിലുണ്ട്. ഉത്തരരാമായണത്തിന്റെ സംക്ഷിപ്ത വിവരണങ്ങളിലൂടെ

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Apr 12, 2023, 10:25 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

യമനും ശ്രീരാമനും സംസാരിച്ചുകൊണ്ടിരിക്കവേ, ദുര്‍വ്വാസാവു മഹര്‍ഷി രഘുനാഥനെ കാണാനുള്ള ത്വരയോടെ അവിടെയെത്തി. ‘എനിക്ക് ഉടന്‍ മഹാരാജനെ കാണണം. അദ്ദേഹത്തോട് അത്യന്തം പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.’  അഗ്നിയെപ്പോലെ ജ്വലിച്ചുകൊണ്ടു നില്‍ക്കുന്ന അദ്ദേഹത്തോട് ലക്ഷ്മണന്‍ ചോദിച്ചു. ‘അങ്ങേയ്‌ക്ക് രാമനെക്കൊണ്ട് എന്തുകാര്യം?, ഈ ഘട്ടത്തില്‍ മഹാരാജാവ് ഒരു പ്രധാനകാര്യത്തില്‍ മുഴുകിയിരിക്കുകയാണ്. കാണാന്‍ പറ്റില്ല. അങ്ങയുടെ ആഗ്രഹം എന്തായാലും ഞാന്‍ സാധിച്ചുതരാം. അല്ലെങ്കില്‍ അല്പസമയം കാത്തിരിക്കണം.’  

ഇതുകേട്ട് ദുര്‍വ്വാസാവിന് കണക്കില്ലാത്ത കോപമുണ്ടായി. ‘ലക്ഷ്മണാ എനിക്കിപ്പോള്‍ തന്നെ രാമനെ കാണാന്‍ നിങ്ങള്‍ സൗകര്യമുണ്ടാക്കിത്തരണം. ഇല്ലെങ്കില്‍ ഈ ദേശത്തെയും നിങ്ങളുടെ വംശത്തെയും ഞാനിപ്പോള്‍ ശപിച്ചു ഭസ്മമാക്കും.’

എന്തുചെയ്യണമെന്ന് ലക്ഷ്മണന്‍ ചിന്താകുലനായി. ദുര്‍വ്വാസാവു മഹര്‍ഷിയെ ഇപ്പോള്‍ അങ്ങോട്ടു വിടാന്‍ പറ്റില്ല. താന്‍ രാമന്റെ സമീപത്ത് ഇപ്പോള്‍ ചെന്നാല്‍ എന്റെ മാത്രം നാശം സംഭവിക്കും. ഇല്ലെങ്കില്‍ ദേശവും കുലവും നശിക്കും. അതിനാല്‍ താന്‍ നശിക്കട്ടെ, എന്നാലും വംശവും  രാജ്യവും നശിക്കരുത്. ലക്ഷ്മണന്‍ ഉടനെ രാമന്റെ അടുത്തുചെന്ന് വിവരങ്ങള്‍ അറിയിച്ചു. രാമന്റെ അനുവാദത്തോടെ മഹര്‍ഷിയെ അകത്തേക്കുവിട്ടു. രാമന്‍ പ്രസന്നതയോടെ മഹര്‍ഷിക്ക് എന്താണു വേണ്ടതെന്ന് ചോദിച്ചു. ‘ഹേ രാമാ, ആയിരം കൊല്ലമായി ഞാന്‍ അനുഷ്ഠിക്കുന്ന ഉപവാസം ഇന്നു പൂര്‍ത്തിയായി. അതിനാല്‍ ഇന്ന് അങ്ങയുടെ ഭോജനം കഴിക്കണം. അതിനുവേണ്ടിയാണ് വന്നത്.’ ദുര്‍വ്വാസാവു മഹര്‍ഷിയുടെ ആഗമനത്തില്‍ സന്തുഷ്ടനായ ശ്രീരാമന്‍ അദ്ദേഹം ആഗ്രഹിച്ചതുപോലെ ഉപവാസസമാപനത്തിന് വിധിപ്രകാരമുള്ള ഭക്ഷണം തയ്യാറാക്കി കൊടുത്തു. അമൃതിനു തുല്യമായ ഭക്ഷണം കഴിച്ച് മഹര്‍ഷി തൃപ്തനായി മടങ്ങിപ്പോകുകയും ചെയ്തു.  

ദുര്‍വ്വാസാവു മഹര്‍ഷി പോയിക്കഴിഞ്ഞ് യമനോടു പറഞ്ഞിട്ടുള്ള വ്യവസ്ഥ ഓര്‍ത്ത് രാമന്‍ വ്യസനിക്കുകയും ചിന്താകുലനാകുകയും ചെയ്തു. ദീനനായി ഒരക്ഷരം മിണ്ടാതെ തലകുനിച്ചിരുന്നു. അപ്പോള്‍ ലക്ഷ്മണന്‍ അടുത്തുചെന്ന് ഇങ്ങനെ പറഞ്ഞു. ‘ഹേ പ്രഭോ, എന്നെക്കുറിച്ച് വ്യസനിക്കരുത്. വ്യവസ്ഥപ്രകാരം അങ്ങ് എന്നെ ഉടനെ കൊന്നുകളയുക.’ രാമന്‍ അത്യന്തം ദുഃഖിതനായി മന്ത്രിമാരെയും വസിഷ്ഠനേയും വിളിപ്പിച്ച് നടന്നതൊക്കെ വിവരിച്ചു. ഇതുകേട്ട് വസിഷ്ഠന്‍ കൈകൂപ്പിക്കൊണ്ടു പറഞ്ഞു. ‘പ്രഭോ, ഭൂമിയുടെ ഭാരം ശമിപ്പിക്കാന്‍ വന്ന അങ്ങേക്ക് ലക്ഷ്മണനുമായി വിയോഗം ഉണ്ടാകുമെന്ന് ജ്ഞാനദൃഷ്ടികൊണ്ട് മുമ്പുതന്നെ ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു. അതുകൊണ്ട് വ്യസനിക്കരുത്. അങ്ങ് പ്രതിജ്ഞാലംഘനം നടത്തുകയുമരുത്. വധിക്കുന്നതും ഉപേക്ഷിക്കുന്നതും തുല്യമാണ്. അങ്ങ് സമ്പൂര്‍ണ്ണ ലോകരക്ഷകനാണ്. അതിനാല്‍ ഇപ്പോള്‍ തന്നെ ലക്ഷ്മണനെ ഉപേക്ഷിക്കുക.’  

ധര്‍മ്മാനുസരണമുള്ള വസിഷ്‌ഠോക്തികള്‍ കേട്ട് ശ്രീരാമന്‍ ലക്ഷ്മണനോടു പറഞ്ഞു. ‘ലക്ഷ്മണാ ധര്‍മ്മത്തിനു വീഴ്ചവരാതിരിക്കാന്‍ ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നു. നിനക്ക് എവിടെയാണിഷ്ടം അങ്ങോട്ടുപൊയ്‌ക്കൊള്ളുക.’ ലക്ഷ്ണണന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. പ്രാണപ്രിയനായ ജ്യേഷ്ഠനെ നമസ്‌കരിച്ചു. തന്റെ വസതിയിലെത്തി ഊര്‍മ്മിളയോടു യാത്രചൊല്ലി. എന്നിട്ട് സരയൂതീരത്തേക്കു നടന്നു. ആചമനം ചെയ്തശേഷം അവിടെയിരുന്നു. ഒമ്പത് ഇന്ദ്രിയഗോളകളെയും നിരോധിച്ചു. പ്രാണങ്ങളെ ബ്രഹ്മരന്ധ്രത്തില്‍ സ്ഥിരമാക്കി നിറുത്തി. പരമധാമത്തെ ചിത്തത്തില്‍ ഉറപ്പിച്ചു. വാസുദേവനെന്ന ആ അവിനാശിയായ പരബ്രഹ്മത്തെ ചിത്തത്തില്‍ ധ്യാനിച്ചു. ഇപ്രകാരം പ്രാണനിരോധനം ചെയ്തപ്പോള്‍ സമസ്തദേവന്മാരും അവിടെയെത്തി. പുഷ്പവൃഷ്ടി നടത്തി. ഇന്ദ്രന്‍ വന്ന് വിഷ്ണുഭഗവാന്റെ ചതുര്‍ത്ഥാംശമായ ലക്ഷ്മണനെ സ്വര്‍ലോകത്തിലേക്കു കൊണ്ടുവന്നു. സകലദേവന്മാരും അദ്ദേഹത്തെ പൂജിച്ചു. സിദ്ധന്മാരും ബ്രഹ്മദേവനും ഋഷീശ്വരന്മാരും പ്രസന്നരായി ആദിശേഷ രൂപധാരിയായ ശ്രീ ലക്ഷ്മണനെ ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്നു.

(തുടരും)

Tags: ശ്രീരാമന്‍രാമായണംകഥയമദേവന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

Samskriti

മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകം

Samskriti

നല്ലവാക്കുകള്‍ അവഗണിക്കരുത്

പുതിയ വാര്‍ത്തകള്‍

മത ചിഹ്നം ഉപയോഗിച്ചെന്നു രജിസ്ട്രാര്‍; മത ചിഹ്നം ഏതെന്നു വ്യക്തമാക്കണമെന്ന് വിസി

പ്രഖ്യാപിക്കും, പിന്‍വലിക്കും; നടപ്പിലാകുന്നത് മുസ്ലിം സംഘടനകളുടെ തീരുമാനം

പിണറായി സര്‍ക്കാരേ… നാണക്കേട്… ഇതോ, നമ്പര്‍ വണ്‍ ആരോഗ്യ കേരളം

ന്യൂദല്‍ഹിയില്‍  ഡോ. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററും ഹിന്ദുസ്ഥാന്‍ സമാചാറും ഇന്ദിരാഗാന്ധി കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

പുതുതലമുറയോട് പറയാനുള്ളത്

ഭാരതത്തിന്റെ അജയ്യമായ കാലാവസ്ഥാ പ്രയാണം

വീട്ടമ്മ വിവാഹിതനൊപ്പം ഒളിച്ചോടി, നാട്ടുകാർ കട്ടിലിൽ കെട്ടിയിട്ട് വിവസ്ത്രയാക്കി ക്രൂരമായി പീഡിപ്പിച്ചു, രക്തംവാർന്ന് യുവതി ഗുരുതരാവസ്ഥയിൽ

നിങ്ങൾ ഒ ബ്ലഡ് ഗ്രുപ്പുകാർ ആണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കണം

പാകിസ്താനിലെ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യഎന്ന പാക് വാദം, അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് കേന്ദ്രം

മുല്ലപ്പെരിയാർ ഡാം ഇന്ന് ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് തുറക്കും: മുന്നറിയിപ്പ് നൽകി അധികൃതർ, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

ഒക്ടോബർ 7 കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരൻ ഹകീം മുഹമ്മദ് ഈസ അൽ ഈസയെ വധിച്ച് ഇസ്രായേൽ ; കൊല്ലപ്പെട്ടത് ഹമാസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies