തിരുവനന്തപുരം: ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് അധികം വൈകാതെ കേരളത്തില്‍ ഓടിതുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. പുതിയ തീവണ്ടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നിലവില്‍ നടക്കുകയാണ്. പുതിയ വന്ദേ ഭാരത് എക്സ്പ്രസുകളുടെ പ്രഖ്യാപനത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം കേരളത്തെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികള്‍ക്കായുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിയെന്ന് അദേഹം പറഞ്ഞു. ജൂണ്‍ മാസത്തോടെ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തില്‍ ഓടി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂണ്‍ മാസത്തോടെ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തില്‍ ഓടി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതിനായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എക്സപ്രസ് ടെയിനുകളുടെ വേഗത 130 മുതല്‍ 160 വരെ ആക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ലിഡാര്‍ സര്‍വെ നടത്തും. ഈ മാസം അവസാനം ഹെലികോപ്റ്റര്‍ മുഖേനയാണ് ലിഡാര്‍ സര്‍വേ നടത്തുക. കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷ. ഈ മാസം 25ന് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ചു പ്രഖ്യപനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് സംസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: