ന്യൂദല്‍ഹി : ഓഡിറ്റ് നടത്തുമ്പോള്‍ പാരമ്പര്യേതര കാര്യങ്ങളും പരിഗണിക്കണമെന്ന് കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഗിരീഷ് മുര്‍മു പറഞ്ഞു.
ന്യൂദല്‍ഹിയില്‍ 17 റെയില്‍വേ സോണുകളിലെയും ഓഡിറ്റ് ഡയറക്ടര്‍ ജനറല്‍മാരും റെയില്‍വേ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത ശില്പശാലയിലാണ് സി എ ജി ഇങ്ങനെ പറഞ്ഞത്. സിഎജിയുടെ നിര്‍ദ്ദേശം : റെയില്‍വേ ഓഡിറ്റിനുള്ള വഴി എന്ന വിഷയത്തിലായിരുന്നു ശില്പശാല.
റെയില്‍വേയിലെ വേഗത്തിലുളള അടിസ്ഥാനസൗകര്യ വികസനവും വിപുലീകരണവും ഓഡിറ്റര്‍മാര്‍ക്ക് പുത്തന്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മുര്‍മു ചൂണ്ടിക്കാട്ടി.ഓഡിറ്റര്‍മാര്‍ പുതിയ അന്തരീക്ഷവുമായും ഓഡിറ്റിംഗിലെ പുത്തന്‍ സങ്കേതങ്ങളുമായും പൊരുത്തപ്പെടേണ്ടതുണ്ട്.
ഗുണനിലവാരമുള്ള ഓഡിറ്റിനായി റെയില്‍വേയുടെ നിലവിലുള്ള ഐടി സംവിധാനങ്ങളെ അനുയോജ്യമായ സങ്കേതങ്ങളുമായി കൂട്ടിയിണക്കണം. റോഡ് ഗതാഗത സംവിധാനത്തില്‍ നിന്നും കടുത്ത മത്്സരം നേരിടുന്നതിനാല്‍ കാതലായ എല്ലാ ആഭ്യന്തര വരുമാന സ്രോതസുകളിലും ഓഡിറ്റര്‍മാര്‍ ശ്രദ്ധിക്കണമെന്നും സി എ ജി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: