Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാപ്പുപറയേണ്ടത് സവര്‍ക്കറോട്

ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലുള്ളവര്‍ അനുഭവിച്ചത് എഴുതാനും വായിക്കാനും ഇഷ്ടഭക്ഷണം കഴിക്കാനും സുഖമായി ഉറങ്ങാനുമൊക്കെ കഴിയുന്ന ആഡംബര തടവായിരുന്നു. അതും ചുരുക്കം മാസങ്ങള്‍ മാത്രം. എന്നിട്ടും ബ്രിട്ടീഷ് അധികൃതര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നു. എന്നാല്‍ തടവില്‍ സവര്‍ക്കര്‍ അനുഭവിച്ചത് പതിറ്റാണ്ടുകള്‍ നീണ്ട നരകയാതനയാണ്. ഇതിനെക്കുറിച്ചൊന്നും അറിയാതെ മാപ്പുപറയാന്‍ ഞാന്‍ സവര്‍ക്കറല്ല എന്നൊക്കെ നെഹ്‌റു കുടുംബത്തിന്റെ പിന്‍ഗാമി വിളിച്ചുകൂവുന്നത് വിഡ്ഢിത്തവും ധാര്‍ഷ്ട്യവുമാണ്. ആര്‍ജവമുണ്ടെങ്കില്‍ സവര്‍ക്കറോടാണ് മാപ്പു പറയേണ്ടത്. മഹാരാഷ്‌ട്ര സര്‍ക്കാര്‍ മെയ് 28 'സ്വാതന്ത്ര്യ വീര്‍ ഗൗരവ് ദിവസ്' ആയി ആചരിക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസ് ഇതിന് നിര്‍ബന്ധിതമാവും.

മുരളി പാറപ്പുറം by മുരളി പാറപ്പുറം
Apr 12, 2023, 06:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ഭാരത് ജോഡോ യാത്ര കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ പപ്പുവിന്റെ ഇമേജില്‍നിന്ന് പുറത്തുവന്ന് പക്വതയാര്‍ജിച്ചു എന്നായിരുന്നു അവകാശവാദം. എന്നാല്‍ ഇങ്ങനെയൊരു അത്ഭുതം സംഭവിച്ചിട്ടില്ലെന്ന് മാനനഷ്ടക്കേസില്‍ കോടതി അയോഗ്യനാക്കിയതിനുശേഷമുള്ള പ്രതികരണങ്ങളില്‍നിന്ന് വ്യക്തമായി. ഇതിലൊന്നായിരുന്നു ‘മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല’ എന്ന പ്രസ്താവന. സവര്‍ക്കറുടെ ആശയങ്ങളോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ട്. ഹിന്ദുത്വ പക്ഷത്തുനിന്നുതന്നെ അതുണ്ടായിട്ടുമുണ്ട്. എന്നാല്‍ രാഹുലിന്റെ അധിക്ഷേപം ഈ വിഭാഗത്തില്‍പ്പെടുന്നില്ല.  

സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ് സ്വീകരിച്ച പല നയങ്ങളോടും സവര്‍ക്കര്‍ വിയോജിച്ചിരുന്നു. ഇവയില്‍ പലതും പിന്നീട് ശരിവയ്‌ക്കപ്പെടുകയുണ്ടായെങ്കിലും കോണ്‍ഗ്രസ് വിരോധം  തുടര്‍ന്നു. ഗാന്ധിവധക്കേസില്‍ സവര്‍ക്കര്‍ പ്രതിചേര്‍ക്കപ്പെട്ടത് ഇതിനുള്ള അവസരം നല്‍കി. എന്നാല്‍ കേസില്‍ കോടതി നിരുപാധികം വിട്ടയക്കുകയായിരുന്നു എന്ന കാര്യം മറച്ചുപിടിച്ച് സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തല്‍ തുടര്‍ന്നു. ജയില്‍ മോചനത്തിനായി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പപേക്ഷിച്ചു എന്ന പ്രചാരണം ഇതിന്റെ ഭാഗമായിരുന്നു. ജയിലില്‍ സവര്‍ക്കര്‍ വലിയ പീഡനങ്ങളും യാതനകളുമൊന്നും അനുഭവിച്ചില്ല എന്നും പ്രചരിപ്പിച്ചു.

കാലാപാനി എന്നു വിളിക്കുന്ന ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ക്ക് കഠിനയാതനകളൊന്നും അനുഭവിക്കേണ്ടിവന്നില്ല എന്ന പ്രചാരണം അടിസ്ഥാന രഹിതവും, ത്യാഗപൂര്‍ണമായിരുന്ന ഒരു വ്യക്തിത്വത്തെ അവഹേളിക്കുന്നതുമാണ്.  50 വര്‍ഷം തടവുശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട സവര്‍ക്കര്‍ 1910 മുതല്‍  1937 വരെ 27 വര്‍ഷമാണ് തടവനുഭവിച്ചത്. കൈകളില്‍ സദാ വിലങ്ങണിയിച്ചിരുന്നു. പുഴുവരിച്ച കഞ്ഞിയായിരുന്നു നല്‍കിയത്. തടവുകാരെ കന്നുകാലികളെപ്പോലെ ചങ്ങലയില്‍ തളച്ച് ചക്കാട്ടാന്‍ ഉപയോഗിച്ചു. മണിക്കുറൂകളോളം ഈ കഠിന ജോലി ചെയ്യണമായിരുന്നു. തളര്‍ന്നാല്‍ ചാട്ടവാറടിയേല്‍ക്കും. അരണ്ട വെളിച്ചത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ട തടവുകാര്‍ക്ക് ഭക്ഷണസമയത്തുപോലും പരസ്പരം സംസാരിക്കാന്‍ അനുവാദമില്ലായിരുന്നു. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. വിസമ്മതിക്കുന്നവരുടെ മൂക്കിലൂടെ അന്നനാളം വഴി ആമാശയം വരെ റബ്ബര്‍ കുഴല്‍ കടത്തി ഭക്ഷണം നല്‍കി. യാതൊരു വൈദ്യ സഹായവും ലഭ്യമാക്കിയില്ല. ഇങ്ങനെ അക്കാലത്തും പില്‍ക്കാലത്തും മറ്റൊരു തടവുകാരനും അനുഭവിക്കാത്തതും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതുമായ കൊടിയ പീഡനങ്ങളാണ് സവര്‍ക്കര്‍ അനുഭവിച്ചത്.

വര്‍ഷങ്ങളോളം ഇവയൊക്കെ സവര്‍ക്കര്‍ അനുഭവിച്ചു എന്നോര്‍ക്കണം. ഏറ്റവും അപകടകാരി എന്നര്‍ത്ഥമുള്ള ‘ഡി’ വിഭാഗത്തിലായിരുന്നു സവര്‍ക്കര്‍. ”ജയില്‍ വളപ്പില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ശിക്ഷിക്കപ്പെടുന്നത് സവര്‍ക്കറായിരിക്കും. ജയിലില്‍ ആരെങ്കിലും തമ്മില്‍ തര്‍ക്കം ഉയര്‍ന്നുവന്നാല്‍ ജയിലര്‍ ബാരി അതിന് കുറ്റക്കാരായി കണ്ടെത്തുക സവര്‍ക്കര്‍ സഹോദരന്മാരെയായിരിക്കും” എന്നാണ് വലിയ വിപ്ലവകാരിയായിരുന്ന ഭായ് പരമാനന്ദ് ആത്മകഥയില്‍ എഴുതിയിട്ടുള്ളത്. തങ്ങളുടെ ഈ കൊടിയ ശത്രു ജീവനോടെ ജയിലിന് പുറത്തുപോകരുതെന്ന് ബ്രിട്ടീഷ് അധികൃതര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

സങ്കുചിത രാഷ്‌ട്രീയം മുന്‍നിര്‍ത്തി എ.ജി. നൂറാനി, ഷംസുല്‍ അസ്ലം എന്നിവര്‍ സവര്‍ക്കറെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ വസ്തുതാവിരുദ്ധമായ ലേഖനങ്ങള്‍ എഴുതുകയുണ്ടായി. ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി ലഭിച്ചിട്ടും ഇവര്‍ തെറ്റിദ്ധാരണ പരത്തുന്നത് തുടര്‍ന്നു. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന ചര്‍ച്ച ഉയര്‍ന്നപ്പോള്‍, 2016-ല്‍ മാധ്യമപ്രവര്‍ത്തകനായ  നിരഞ്ജന്‍ താക്‌ലെ വസ്തുതാവിരുദ്ധവും, സവര്‍ക്കറുടെ ഓര്‍മകളെ അവഹേളിക്കുന്നതുമായ ഒരു ലേഖനം എഴുതി. ഇതിനെതിരെ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ നിയമനടപടി സ്വീകരിച്ചു.

ചക്കാട്ടുന്നതുപോലുള്ള കഠിനജോലികള്‍ക്കു പകരം കയറുപിരിക്കുന്നതടക്കം എളുപ്പമുള്ള ജോലികളാണ് സവര്‍ക്കര്‍ക്ക് നല്‍കിയിരുന്നതെന്നും, അതിനാല്‍ മറാഠി ഭാഷയിലുള്ള ആത്മകഥയില്‍ സവര്‍ക്കര്‍ പറയുന്നത് ശരിയല്ലെന്നുമാണ് താക്‌ലെ അവകാശപ്പെട്ടത്. കഠിനജോലികള്‍ എടുപ്പിച്ചിരുന്നതായി സവര്‍ക്കറുടെ ഹിസ്റ്ററി ഷീറ്റില്‍ കാണുന്നില്ലെന്നും താക്‌ലെ വാദിച്ചു. അടിസ്ഥാനരഹിതമാണിത്. കന്നുകാലികളെപ്പോലെ നുകം കഴുത്തില്‍ വച്ച് ചക്കാട്ടിക്കുന്നതും, കയറു ചുമക്കുന്നതും എല്ലാ തടവുകാരും ചെയ്യേണ്ട പണിയായിരുന്നു. അതുകൊണ്ട് തടവുകാരുടെ ഹിസ്റ്ററി ഷീറ്റില്‍ ഇത് പ്രത്യേകം രേഖപ്പെടുത്താറില്ല. തടവുകാരുടെ വ്യക്തിപരമായ വിവരങ്ങളും, അവര്‍ക്ക് നല്‍കുന്ന ശിക്ഷകളെക്കുറിച്ചുമാണ് ഹിസ്റ്ററി ഷീറ്റില്‍ രേഖപ്പെടുത്താറുള്ളത്. പൃഥ്വിസിംഗ് ആസാദ് എന്ന വിപ്ലവകാരി ‘ക്രാന്തി കെ പഥിക്’ എന്ന ഓര്‍മക്കുറിപ്പുകളില്‍ സവര്‍ക്കര്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പറയുന്നുണ്ട്.

സവര്‍ക്കറിന് നല്‍കിയിരുന്ന നിയമവിരുദ്ധമായ പല ശിക്ഷകളും ജയില്‍ രേഖകളില്‍  പരാമര്‍ശിച്ചില്ല.  സഹതടവുകാരായിരുന്ന വിപ്ലവകാരികളുടെ ആത്മകഥകളിലാണ് ഇതിനെക്കുറിച്ച് പരാമര്‍ശങ്ങളുള്ളത്. ആന്‍ഡമാനില്‍ എത്തിച്ചേര്‍ന്ന് ആറ് മാസം സവര്‍ക്കറെ ഏകാന്ത തടവിലിടുകയായിരുന്നു. തന്നെ മാത്രമാണ് ഇതിന് വിധേയമാക്കിയതെന്ന് 1913 നവംബര്‍ 14 ലെ അപേക്ഷയില്‍ സവര്‍ക്കര്‍ വ്യക്തമാക്കുന്നുണ്ട്.

സവര്‍ക്കറുടെ പെരുമാറ്റം അഞ്ച് വര്‍ഷം വളരെ നല്ല രീതിയിലായിരുന്നു എന്നുപറയുന്ന താക്‌ലെ ‘ഇപ്പോഴത്തെ മനഃസ്ഥിതി’ എന്ന കോളത്തില്‍ ജയില്‍ അധികൃതര്‍ രേഖപ്പെടുത്തിയിട്ടുള്ളത് കാണാതെ പോകുന്നു. ”അദ്ദേഹം എപ്പോഴും ശാന്തനും മര്യാദക്കാരനുമാണ്. പക്ഷേ  സര്‍ക്കാരിനെ സഹായിക്കുന്ന തരത്തിലുള്ള മനോഭാവം പ്രകടിപ്പിക്കുന്നില്ല. ഈ സമയത്ത് എന്താണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ കാഴ്ചപ്പാടുകളെന്ന് പറയുക അസാധ്യമാണ്.”  

മാപ്പ് എന്നത് വെറും വാക്ക്

1919ലും സവര്‍ക്കറെ ബ്രിട്ടീഷ് ഭരണകൂടം വളരെ അപകടകാരിയായാണ് കണ്ടിരുന്നതെന്ന് ഇത് തെളിയിക്കുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബോംബെ പ്രസിഡന്‍സി സവര്‍ക്കര്‍ക്ക്  പൊതുമാപ്പ് നല്‍കാതിരുന്നത്. റജിനാള്‍ഡ് ക്രാഡോക്കുമായുള്ള  കൂടിക്കാഴ്ചയ്‌ക്കുശേഷം (ഈ കൂടിക്കാഴ്ചയിലാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതെന്ന് പറയപ്പെടുന്നത്) സവര്‍ക്കര്‍ സമരം ചെയ്യുകയും, ഏകാന്തതടവിലാക്കുകയും ചെയ്തു.

സവര്‍ക്കറുടെ അമാനുഷികമായ ധീരതയ്‌ക്കും, ബ്രിട്ടീഷ് ഭരണത്തോടുള്ള എതിര്‍പ്പിനും തെളിവാണ് ആന്‍ഡമാനില്‍ നിന്ന് കണ്ടെടുത്ത മൂന്നു കവിതകള്‍. 1921-ലെ കവിത ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപത്തിന് യുവാക്കളെ ആഹ്വാനം ചെയ്യുന്നു. തടവിലാക്കിയ വിപ്ലവകാരികള്‍ പാടിയ ഗാനങ്ങളില്‍ സവര്‍ക്കര്‍ എഴുതിയതുമുണ്ടായിരുന്നു. ആന്‍ഡമാനിലെ തടവിനു മുന്‍പ് എഴുതിയ ‘പഹില ഹപ്ത’ (ഒന്നാംതവണ) എന്ന കവിതയിലും ഇതേ  വികാരം കാണാം. 11 വര്‍ഷത്തെ കഠിന തടവും സവര്‍ക്കറുടെ മനോവീര്യത്തെ തെല്ലുപോലും കെടുത്തിയില്ലെന്ന് ആന്‍ഡമാനില്‍നിന്ന് കണ്ടെടുത്ത കവിതകള്‍ സൂചിപ്പിക്കുന്നു.

തടവുകാരന്റെ അവകാശങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്ന സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് നിയമാനുസൃതം നല്‍കിയ ദയാഹര്‍ജികളെ ‘മാപ്പപേക്ഷകളായി’ ചിത്രീകരിക്കുന്നത് വസ്തുതാവിരുദ്ധമാണ്. ഇവയുടെ ഉള്ളടക്കവും എഴുതേണ്ടിവന്ന സാഹചര്യവും പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്താണ് 1911 ജൂണ്‍ 22ന് ആദ്യ കത്തെഴുതാന്‍ കാരണം. ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ കിരീടധാരണം ആഘോഷിക്കുന്നതിന്റെ ഭാഗമായി 1911 ഡിസംബറില്‍ ഇന്ത്യയില്‍ വലിയ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. എല്ലാ രാഷ്‌ട്രീയത്തടവുകാരോടും ദയാഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് തടവുകാരെപ്പോലെ സവര്‍ക്കറും ഇത് ചെയ്തു. എന്നാല്‍ ഈ അപേക്ഷ നിരസിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു.

1913 നവംബര്‍ 14 നായിരുന്നു രണ്ടാമത്തെ ഹര്‍ജി. ഇതിലൊരിടത്തും ‘മാപ്പ്’ എന്നൊരു വാക്ക് സവര്‍ക്കര്‍ ഉപയോഗിച്ചിട്ടില്ല. സെല്ലുലാര്‍ ജയിലിലെ തടവുകാരെ സന്ദര്‍ശിച്ചശേഷം ഹോം മെമ്പര്‍ രജിനാള്‍ഡ് ക്രാഡോക് എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു: ”സവര്‍ക്കറുടേത് ദയാഹര്‍ജിയാണ്. അതില്‍ ഏതെങ്കിലും തരത്തിലുള്ള ഖേദമോ വീണ്ടുവിചാരമോ പ്രകടിപ്പിക്കുന്നില്ല. പക്ഷേ കാഴ്ചപ്പാടുകള്‍ മാറിയതായി പറയുന്നുണ്ട്. 1906-1907 കാലത്ത് ഇന്ത്യക്കാര്‍ അനുഭവിച്ച കഷ്ടപ്പാടുകളാണ് (സര്‍ക്കാരിനെതിരെ) ഗൂഢാലോചനയിലേര്‍പ്പെടാന്‍ കാരണമെന്നാണ് പറയുന്നത്.”  

സവര്‍ക്കര്‍ പശ്ചാത്താപമോ മാനസാന്തരമോ പ്രകടിപ്പിക്കുന്നില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സര്‍ക്കാരിനെതിരെ പോരാടുന്നവര്‍ക്ക് ഒരു പാഠമെന്ന നിലയ്‌ക്ക് ബ്രിട്ടീഷ് ഭരണാധികാരികള്‍തന്നെ അത് ഉയര്‍ത്തിക്കാട്ടുമായിരുന്നു. തന്നെ മോചിപ്പിക്കുകയാണെങ്കില്‍ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്കു പകരം സമാധാന മാര്‍ഗങ്ങള്‍ അവലംബിക്കുമെന്നാണ് സവര്‍ക്കര്‍ പറയുന്നത്. ജയില്‍ മോചിതരാവാന്‍ അക്കാലത്ത് വിപ്ലവകാരികള്‍ അവലംബിച്ച പൊതുരീതിയാണിത്. നന്ദഗോപാല്‍, മഹര്‍ഷി അരവിന്ദന്റെ സഹോദരന്‍ ബരീന്ദ്രഘോഷ്, സചിത്രനാഥ് സന്യാല്‍, സുധീര്‍ സര്‍ക്കാര്‍ തുടങ്ങിയവരൊക്കെ ഇതേ രീതിയിലുള്ള അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. സന്യാല്‍ ഇപ്രകാരം മോചിപ്പിക്കപ്പെട്ടുവെങ്കിലും സവര്‍ക്കര്‍ തടവില്‍ തുടര്‍ന്നു. തന്റെ ഓര്‍മക്കുറിപ്പുകളില്‍ സന്യാല്‍ ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

”ഞാന്‍ നല്‍കിയതുപോലുള്ള കത്താണ് സവര്‍ക്കറും നല്‍കിയത്. എന്നിട്ടും എന്തുകൊണ്ടാണ് എന്നെ മോചിപ്പിച്ചിട്ടും സവര്‍ക്കറെ മോചിപ്പിക്കാതിരുന്നത്? സവര്‍ക്കറും സഹപ്രവര്‍ത്തകരും അറസ്റ്റിലായതോടെ മഹാരാഷ്‌ട്രയിലെ വിപ്ലവ പ്രവര്‍ത്തനം ഒതുങ്ങിയിരുന്നു. സവര്‍ക്കറെയും മറ്റും ജയില്‍ മോചിതരാക്കിയാല്‍ മഹാരാഷ്‌ട്രയിലെ വിപ്ലവ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന് സര്‍ക്കാര്‍ ഭയന്നു.”

സവര്‍ക്കറെ ഭയന്ന സര്‍ക്കാര്‍

സവര്‍ക്കര്‍ തന്റെ അപേക്ഷയില്‍ ‘ഇംഗ്ലീഷ് ഭരണകൂടത്തോട് വിശ്വസ്ത പുലര്‍ത്തും’ എന്നു പറയുന്നത് ചിലരെയെങ്കിലും അദ്ഭുതപ്പെടുത്തിയേക്കാം. എന്നാല്‍ വിപ്ലവകാരികള്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നത് സാധാരണമായിരുന്നു. ജയില്‍ മോചിതരായാല്‍ ഈ ഉറപ്പുകള്‍ വിപ്ലവകാരികള്‍ പാലിക്കില്ലെന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന് ബോധ്യമുണ്ടായിരുന്നു. സവര്‍ക്കറുടെ 1920 മാര്‍ച്ച് 20 ലെ കത്തിനോട് പ്രതികരിച്ചുകൊണ്ടുള്ള ബോംബെ സര്‍ക്കാരിന്റെ 1920 ജൂണ്‍ 10 ലെ കത്ത് ഇതിലേക്ക് വെളിച്ചം വീശുന്നുണ്ട്. ”ബരീന്ദ്രയുടെ അടുത്തകാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇത്തരം കുറ്റവാളികള്‍ക്ക് മാപ്പുനല്‍കുന്നത് ഒരുതരത്തിലും ഗുണകരമാവില്ലെന്ന് വിശ്വസിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു. ഇത്തരം കേസുകളില്‍ (വിപ്ലവകാരികള്‍) നല്‍കുന്ന ഉറപ്പുകള്‍ പ്രയോജനരഹിതമാണെന്ന് സര്‍ക്കാര്‍ കരുതുന്നു” എന്നാണ് കത്തിലുള്ളത്. സന്യാല്‍, ബരീന്ദ്ര ഘോഷ് തുടങ്ങിയവരെ മോചിപ്പിച്ചപ്പോഴും സവര്‍ക്കര്‍ സഹോദരന്മാര്‍ക്ക് അങ്ങനെയൊരു ആനുകൂല്യം നല്‍കാതിരുന്നതിന്റെ കാരണവും ഇതാണ്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി സന്യാലിനെ വീണ്ടും സെല്ലുലാര്‍ ജയിലിലേക്ക് അയച്ചിരുന്നു. ജയില്‍ മോചിതനായാല്‍ സവര്‍ക്കര്‍ വീണ്ടും വിപ്ലവപ്രവര്‍ത്തനങ്ങളുടെ മാര്‍ഗം അവലംബിക്കുമെന്ന കാര്യത്തില്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് സംശയമുണ്ടായിരുന്നില്ല. സവര്‍ക്കര്‍ ഏതെങ്കിലും തരത്തില്‍ രക്ഷപ്പെടാതിരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരും ജയില്‍ അധികൃതരും തികഞ്ഞ ജാഗ്രത പുലര്‍ത്തി. തടവില്‍നിന്ന് രക്ഷപ്പെട്ടേക്കാമെന്നതില്‍  സവര്‍ക്കറുടെ മേല്‍ ശ്രദ്ധവേണമെന്ന് ജയിലിലേക്ക് അയക്കുമ്പോള്‍ തന്നെ ബോംബെ സര്‍ക്കാര്‍ ജയില്‍ സൂപ്രണ്ടിന് പ്രത്യേക നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ഇതിനാലാണ് സവര്‍ക്കറുടെ ജയില്‍ യൂണിഫോമില്‍ ‘അപകടകാരി’ ആണെന്ന് സൂചിപ്പിക്കാന്‍ ‘ഡി’ എന്ന ഇരുമ്പ് ബാഡ്ജ് തൂക്കിയത്. സായുധ വിപ്ലവത്തിന്റെ പാത കൈവെടിഞ്ഞ് സര്‍ക്കാരിനോട് വിശ്വസ്തത പുലര്‍ത്തുമെന്ന സവര്‍ക്കറുടെ ഉറപ്പ് ബ്രിട്ടീഷ് അധികൃതര്‍ വിശ്വസിച്ചില്ലെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.  

സവര്‍ക്കറെ ആന്‍ഡമാന്‍ ജയിലില്‍നിന്ന് മോചിപ്പിക്കാനോ, മറ്റേതെങ്കിലും ഇന്ത്യന്‍ ജയിലിലേക്ക് അയയ്‌ക്കാനോ സര്‍ക്കാര്‍ താല്‍പ്പര്യം കാണിച്ചില്ല. കാരണം ലഭിക്കുന്ന ആദ്യ അവസരം ഉപയോഗിച്ച് സവര്‍ക്കര്‍ സ്വതന്ത്രനാവുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു.  

ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലുള്ളവര്‍ അനുഭവിച്ചത് എഴുതാനും വായിക്കാനും ഇഷ്ടഭക്ഷണം കഴിക്കാനും സുഖമായി ഉറങ്ങാനുമൊക്കെ കഴിയുന്ന ആഡംബര തടവായിരുന്നു. അതും ചുരുക്കം മാസങ്ങള്‍ മാത്രം. എന്നിട്ടും ബ്രിട്ടീഷ് അധികൃതര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നു. എന്നാല്‍ തടവില്‍ സവര്‍ക്കര്‍ അനുഭവിച്ചത് പതിറ്റാണ്ടുകള്‍ നീണ്ട നരകയാതനയാണ്. ഇതിനെക്കുറിച്ചൊന്നും അറിയാതെ മാപ്പുപറയാന്‍ ഞാന്‍ സവര്‍ക്കറല്ല എന്നൊക്കെ നെഹ്‌റു കുടുംബത്തിന്റെ പിന്‍ഗാമി വിളിച്ചുകൂവുന്നത് വിഡ്ഢിത്തവും ധാര്‍ഷ്ട്യവുമാണ്. ആര്‍ജവമുണ്ടെങ്കില്‍ സവര്‍ക്കറോടാണ് മാപ്പു പറയേണ്ടത്.

Tags: Rahul Gandhiവീരസവര്‍ക്കര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)
India

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

India

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ഈ മാസം 26ന് നേരിട്ട് കോടതിയിൽ ഹാജരാകണം

India

മുൻകൂർ അറിയിപ്പ് നൽകാതെ ഡൽഹി സർവകലാശാലയിലെത്തി രാഹുൽ ; ഇനി ഇത് ആവർത്തിക്കരുതെന്ന് സർവകലാശാല അധികൃതർ

India

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബം വെളുപ്പിച്ചത് 142 കോടി രൂപയുടെ കള്ളപ്പണം

India

ഓപ്പറേഷൻ സിന്ദൂറിനെ പറ്റി രാഹുൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നു : കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies