ബെംഗളൂരു: കര്‍ണ്ണാടകയില്‍ അഴിമതിയുടെ കറ പുരളാത്ത 189 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ട് ബിജെപി . ഇതില്‍ 52 പേര് പുതുമുഖങ്ങളാണ്.
എട്ട് പേര് വനിതകളാണ്, മറ്റ് പിന്നാക്കവിഭാഗങ്ങളില്‍ (ഒബിസി) നിന്നും 32 പേരുണ്ട്. പട്ടികജാതി (എസ് സി) 30 പേര്, പട്ടിക വിഭാഗം 16 എന്നിങ്ങനെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് പട്ടിക.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശിഗാവില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അഴിമതി ആരോപണങ്ങള്‍ ഇല്ലാത്തവരായിരിക്കണം സ്ഥാനാര്‍ത്ഥികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ഹൈക്കമാന്റും നിര്‍ബന്ധം പിടിച്ചിരുന്നു. നിലവിലെ 20 എംഎല്‍എമാരെ ഒഴിവാക്കാന്‍ ബിജെപി ഹൈക്കമാന്റ് കര്‍ണ്ണാടക ബിജെപി യൂണിറ്റിനോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ മൂല്യങ്ങളുമായി എല്ലാ അര്‍ത്ഥത്തിലും ചേര്ന്നുപോകുന്നവരായിരിക്കണം സ്ഥാനാര്‍ത്ഥികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ബന്ധം പിടിച്ചിരുന്നു.
ഇനി 35 പേരുടെ കൂടി പട്ടിക ഉടന്‍ പുറത്തുവിടും. പുതിയ തലമുറയ്ക്ക് നേതൃപദവിയില്‍ അവസരം നല്‍കുമെന്ന് ബിജെപി പറഞ്ഞു. താന്‍ ഇനി മത്സരത്തിനില്ലെന്നും മന്ത്രിയാകാനില്ലെന്നും ജഗദീഷ് ഷെട്ടാര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കി പകരം ഒരു പുതുമുഖത്തിന് അവസരം നല്കി. ഷിമോഗയിലെ എംഎല്‍എയും മന്ത്രിയുമായിരുന്ന കെ.എസ്. ഈശ്വരപ്പ അഴിമതി ആരോപണം നേരിടുന്നതിനാല്‍ ഒഴിവാക്കി. ബെംഗളൂരിലെയും മൈസൂരിലെയും ഓരോ എംഎല്‍എമാരെ ഒഴിവാക്കി. അച്ഛനും മകനും സ്ഥാനാര്‍ത്ഥിത്വം നല്‍കേണ്ടെന്നും തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: