ലഖ്നൗ: ഒരു കാലത്ത് ഉത്തര്‍പ്രദേശില്‍ എല്ലാവരേയും ഭയപ്പെടുത്തി വിലസിയിരുന്ന ഗുണ്ടകള്‍ ഇപ്പോള്‍ പേടിച്ച് പാന്റില്‍ മൂത്രമൊഴിക്കുകയാണെന്ന് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ ഗുണ്ടകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന പ്രതിജ്ഞയോടെ ശക്തമായ നടപടികള്‍ എടുത്തതോടെ യോഗി ഭരണത്തില്‍ ഗുണ്ടാസംഘങ്ങള്‍ ഇപ്പോള്‍ ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സമല്ലാത്ത വിധം ഒതുങ്ങിയിരിക്കുകയാണ്.
ആളുകളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും വിഹരിച്ച ഗുണ്ടകളെല്ലാം പേടിച്ച് പാന്റില്‍ മൂത്രമൊഴിച്ചിരിക്കുന്നു. ക്രമസമാധാന പാലനത്തിന് വില കല്‍പ്പിക്കാതിരുന്ന സംഘങ്ങള്‍ കോടതി ശിക്ഷ വിധിക്കുന്നതോടെ പാന്റ് നനച്ചിരിക്കുകയാണ്. – യോഗി പറഞ്ഞു.
2006ലെ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാത്തലവനായ രാഷ്ട്രീയ നേതാവ് അതിഖ് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും കോടതി കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ബിഎസ്പി എംഎല്‍എ രാജു പാല് വധിക്കേസില്‍ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ വെടിവെച്ച് നാടന്‍ ബോംബെറിഞ്ഞും കൊന്നതിന് പിന്നില്‍ അതിക് അഹമ്മദും സംഘവുമാണ്. അതിന് ശേഷമാണ് യോഗിയുടെ ഈ പരാമര്‍ശങ്ങള്‍. കേസ് കേള്‍ക്കാനായി പൊലീസ് ജയിലില്‍ കൊണ്ടുപോകുന്നതിന് മുന്‍പ് താന്‍ പുറത്തുവെച്ച് കൊല്ലപ്പെട്ടേക്കുമെന്ന് അഹമ്മദ് ഭയപ്പെട്ടിരുന്നു. ഇക്കാര്യം അതിഖ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നിയമസംവിധാനത്തില്‍ അല്പം പോലും ബഹുമാനം കാണിക്കാത്തവര്‍ (ഗുണ്ടകള്‍) ഇപ്പോള്‍ ജീവനും കൊണ്ട് ഓടുന്നത് ആളുകള്‍ കാണുന്നുണ്ട്. കോടതി ശിക്ഷിക്കുമ്പോള്‍ അവരുടെ നനഞ്ഞ പാന്റ് കാണാനാവുന്നു. ഇത്തരക്കാര്‍ (ഗുണ്ടകള്‍) ആളുകളെ ഭയപ്പെടുത്തി, വ്യവസായികളെ ഭീഷണിപ്പെടുത്തി, വ്യവസായികളെ തട്ടിക്കൊണ്ടുപോയി. എന്നാല്‍ ഇന്ന് അവര്‍ ജീവിക്കാനായി ഓടി നടക്കുകയാണ്. -യോഗി പറഞ്ഞു. അതിഖ് അഹമ്മദിന്റെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തല്‍ ഉദ്ദേശിച്ചായിരുന്നു യോഗിയുടെ ഈ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: