തിരുവനന്തപുരം : തളച്ച സ്ഥലത്ത് കുഴഞ്ഞ് വീണ കൊമ്പന്‍ ശ്രീകണ്‌ഠേശ്വരം ശിവകുമാറിനെ എഴുന്നേല്‍പ്പിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആന എഴുന്നേറ്റത്.
ആന പാപ്പാന്മാരും നാട്ടുകാരും കിണഞ്ഞ് ശ്രമിച്ചെങ്കിലും ആനയ്‌ക്ക് എഴുന്നേല്‍ക്കാനായില്ല. തുടര്‍ന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ വന്ന് വടം കെട്ടി ഉയര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും അതും ഫലപ്രദമായില്ല. പിന്നീട് ക്രെയിന്‍ എത്തിച്ചാണ് ആനയെ എഴുന്നേല്‍പ്പിച്ചത്. പതിവായി തളയ്‌ക്കുന്ന കാന്തളളൂരിലാണ് കുഴഞ്ഞു വീണത്.
ആന കുഴഞ്ഞ് വീണതിന്റെ കാരണം വ്യക്തമായിട്ടില്ല. മുമ്പും ഇതുപോലെ ശിവകുമാര്‍ കുഴഞ്ഞുവീണിട്ടുണ്ട്.
നഗരത്തിലെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ആനയാണ് ശിവകുമാര്‍. എഴുപത് വയസ് പ്രായമുണ്ട്.
















