കൊച്ചി: കൊല്ലം എസ്.എന്‍ കോളേജ് കനകജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേസിലെ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിച്ചത്.
കേസ് തുടരേണ്ടതില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 1998 ല്‍ എസ് എന്‍ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നതാണ് കേസ്.പിരിച്ചെടുത്ത ഒരു കോടി രൂപയില്‍ 55 ലക്ഷം പൊതുജന പങ്കാളിത്തമുള്ള സമിതി അറിയാതെ എസ് എന്‍ ട്രസ്റ്റിലേക്ക് മാറ്റി.വെള്ളാപ്പള്ളി സമിതിയുടെ അധ്യക്ഷനായിരുന്നു.ഇതിനെതിരെ അന്ന് കൊല്ലം എസ് എന്‍ ഡി പി വൈസ് പ്രസിഡന്റും ട്രസ്റ്റ് ബോര്‍ഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയിലെത്തിയത്.
ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ പ്രതിയാക്കി 2020 ല്‍ കൊല്ലം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ പുനരന്വേഷണത്തിന് ഇതേ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് വെള്ളാപ്പളളി പ്രതി അല്ലെന്ന റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് നല്‍കിയത്.
്തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ നടപടിക്കെതിരെയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: