ന്യൂദല്‍ഹി : കോവിഡിനെതിരെയുളള തയാറെടുപ്പുകള്‍ പൂര്‍ണ സജ്ജമാണെന്ന് ഉറപ്പിക്കാനായി രാജ്യവ്യാപകമായി നടക്കുന്ന പരിശോധന തുടരുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും പരിശോധന നടക്കുന്നത്.
കോവിഡ് 19 നിയന്ത്രിക്കുന്നതിനും ചികിത്സയ്‌ക്കുമായി ആശുപത്രികളില്‍ ലഭ്യമായ മരുന്നുകള്‍, ഐസിയു കിടക്കകള്‍, മെഡിക്കല്‍ ഓക്‌സിജന്‍ എന്നിവയടക്കമുളളവയുടെ ലഭ്യത വിലയിരുത്തുന്നുണ്ട്. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്നലെ ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രി സന്ദര്‍ശിച്ചു
കോവിഡ് 19നെതിരെ എല്ലാ തയ്യാറെടുപ്പുകളും നടത്താനും ജാഗ്രത പാലിക്കാനും മാണ്ഡവ്യ സംസ്ഥാനങ്ങളോട് നിര്‍ദ്ദശിച്ചു. കൂടാതെ കോവിഡ് പെരുമാറ്റചട്ടം പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: