തൃശൂര്‍/കോട്ടയം/പാലക്കാട്: ആര്‍എസ്എസ് ദ്വിതീയ, പ്രഥമ വര്‍ഷ സംഘശിക്ഷാ വര്‍ഗുകള്‍ക്ക് തുടക്കം. ദ്വിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ് തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറിലും പ്രഥമ വര്‍ഷ വിശേഷ വര്‍ഗ് കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലും വിദ്യാര്‍ഥി ശ്രേണി, വ്യവസായി ശ്രേണി പ്രഥമ വര്‍ഷ വര്‍ഗ് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലുമാണ്.
ദ്വിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ് ധനലക്ഷ്മി ബാങ്ക് മാനേജിങ് ഡയറക്ടര്‍ ജെ.കെ. ശിവന് ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഗ് സര്‍വാധികാരി പി.എന്‍. ഉണ്ണിരാജന് (റിട്ട. എസ്പി) അധ്യക്ഷനായിരുന്നു. ചേറുശേരി വിവേകാനന്ദ കേന്ദ്രം മഠാധിപതി സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, വര്‍ഗ് കാര്യവാഹ് ടി.വി. പ്രസാദ്ബാബു, പ്രാന്തപ്രചാരക് എസ്. സുദര്ശന് എന്നിവര്‍ സംസാരിച്ചു. പ്രഥമ വര്‍ഷ വിശേഷ വര്‍ഗ് മെഡിക്കല്‍ കോളജിലെ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവിയായിരുന്ന ഡോ. സജിത് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
എരുമേലി ആത്മബോധിനി അശ്രമം അധ്യക്ഷന്‍ സ്വാമി സത്സ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വര്‍ഗ് അധികാരി പി. ഗോപി അധ്യക്ഷനായി. വര്‍ഗ് കാര്യവാഹ് എന്‍.എസ്. ബാബു, വിഭാഗ് സംഘചാലക് പി.പി. ഗോപി എന്നിവര്‍ സംബന്ധിച്ചു. 24ന് സമാപിക്കും. വിദ്യാര്‍ഥി ശ്രേണി, വ്യവസായി ശ്രേണി പ്രഥമ വര്‍ഷ വര്‍ഗ് റിട്ട. വൈസ് അഡ്മിറല്‍ കെ. മുരളീധരന് നായര്‍, കൊങ്കണ്‍ റെയില്‍വേ മുന്‍ ജനറല്‍ മാനേജര്‍ പി. ബാലകൃഷ്ണന് എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വ്യവസായി ശ്രേണിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്. ശശിധരനും, വിദ്യാര്‍ഥി ശ്രേണിയില്‍ പ്രാന്തസംഘചാലക് അഡ്വ.കെ.കെ. ബാലറാമും മുഖ്യപ്രഭാഷണം നടത്തി. വര്‍ഗ് കാര്യവാഹുമാരായ ഒ.എം. സതീശന്, ആര്. കൃഷ്ണകുമാര്‍, വര്‍ഗ് അധികാരി ഡോ.വി. നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: