ഡോ.ദേവദാസ് മേനോന്‍/
ഡോ.സുകുമാര്‍ കാനഡ
എന്റെ ഗുരു പറഞ്ഞു.’ഒന്നാന്തരം ചോദ്യമാണത്. ഈശ്വരന്റെ വിക്ഷേപം ആവരണം, എന്നീ ശക്തിവിശേഷങ്ങളാണ് ഇങ്ങനെ പരിമിതമായ തോന്നലുകള്‍ നമ്മിലുണ്ടാക്കുന്നത് എന്നേ പറയുവാന്‍ കഴിയൂ. ആത്മാന്വേഷണം കൊണ്ട് അജ്ഞതയുടെ മൂടുപടങ്ങള്‍ ഓരോന്നോരോന്നായി നമുക്ക് കീറിയെറിയാന്‍ കഴിഞ്ഞേക്കും. അതായത്ആവരണങ്ങളെ ഇല്ലാതാക്കുവാന്‍ നമുക്കാവും. എന്നാല്‍ വിക്ഷേപത്തിന്റെ കാര്യം ഭിന്നമത്രേ! നമ്മെ സ്വാധീനിക്കുന്ന വിക്ഷേപമെന്ന പ്രതിഭാസം സദാ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അത് ഈശ്വരന്റെ ലീലയാകുന്നു. നാടകമാകുന്നു. ഒരു നാടകത്തിലെ നടന് ചിലപ്പോള്‍ താന്‍ നടിക്കുന്ന കഥാപാത്രത്തോട് അദമ്യമായ ചേര്‍ച്ച തോന്നിയെന്നുവരാം. അതുപോലെയാണ് ഒരുജീവന്‍ തനിക്ക് കിട്ടിയ നാമരൂപങ്ങളോട് തീവ്രമായ ഒരാസക്തിയുണ്ടായിഅതുമായി താദാത്മ്യഭാവത്തിലാവുന്നത്. നാടകം പോലെയത് മുന്നോട്ടുപോവുമ്പോള്‍ തന്റെ ഭാഗം അതിഭംഗിയായി അഭിനയിക്കുമ്പോള്‍, അത് വെറും അഭിനയം മാത്രമാണെന്ന വസ്തുത നടന്‍ വിസ്മരിക്കുന്നതുപോലെയാണത്. നടന്‍ നടിക്കുന്ന കഥാപാത്രവുമായി ഐക്യപ്പെടുന്നത് മൂഢത്വമാണ്. ചിലപ്പോഴത് അപകടകാരിയുമാണ്. നാടകം തീര്‍ന്നാലും കഥാപാത്രമായി തുടര്‍ന്നു ജീവിക്കുന്ന നടന്റെ അവസ്ഥ പരിതാപകരമത്രേ.
വാസ്തവത്തില്‍ നല്ലൊരു നടന് പലതരം വേഷങ്ങള്‍ ലഭിക്കുകയും അവയ്‌ക്കായി പലവിധത്തിലുള്ള വേഷവിധാനങ്ങള്‍ആവശ്യമായും വരും. അയാള്‍ ആ വേഷങ്ങള്‍ ഒരോന്നും ഭംഗിയായി അഭിനയിച്ച്, വേഷമഴിച്ചുവച്ച് പുതിയകഥാപാത്രങ്ങളിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. നല്ലൊരു നടന് ഈ വേഷപ്പകര്‍ച്ച അനായാസമായി സാധിക്കുന്നു. അതുപോലെ ജീവാത്മാവിനെ പൊതിഞ്ഞിരിക്കുന്ന വേഷവിധാനങ്ങള്‍ മാത്രമാണ് ബുദ്ധി, മനസ്സ്, ശരീരം എന്നിവയെന്ന് ജ്ഞാനിക്ക് നന്നായറിയാം. അയാള്‍ തനിക്കുള്ള വേഷം ഭംഗിയായി നടിക്കുന്നു. തനിക്കുംതന്റെ വേഷങ്ങള്‍ക്കും, തന്റെ കൂടെ ചുറ്റും നിന്ന് അഭിനയിക്കുന്നവരുടേയും പൊരുളായി എന്നും നിലകൊള്ളുന്നത് സര്‍വസ്വതന്ത്രവും അപരിമേയവുമായ ഉണ്മമാത്രമാണെന്ന് അപ്പോഴും അയാള്‍ അറിയുന്നു.’
ഒന്നുനിര്‍ത്തിയിട്ട് യമദേവന്‍ തുടര്‍ന്ന് പറഞ്ഞു. ‘എന്നാല്‍ സംസാരിയാകട്ടെ, തനിക്കു നിയതമായി ലഭിച്ച വേഷങ്ങളുമായി ഐക്യപ്പെട്ട്, അച്ഛന്‍, മകന്‍, ഭാര്യ, ഭര്‍ത്താവ്, ഭൃത്യന്‍ തുടങ്ങിയ ഭാവപ്രതീതികളുമായി ജീവിച്ച് ആവേഷങ്ങളില്‍ വന്നുചേരുന്ന ആശങ്കകള്‍ക്കും, ആകുലതകള്‍ക്കും, ഭീതികള്‍ക്കും, ധാരണകള്‍ക്കും വശംവദമാവുന്നു.
നാടകം കഴിഞ്ഞാലും, ദീര്‍ഘനിദ്രയിലാണ്ടു വീണാലും, ദേഹാവസാനമായാലും, ഈവികാര വിക്ഷുബ്ധതകള്‍ അയാളില്‍നിന്നും അകലുന്നില്ല. ഇങ്ങനെ സമാര്‍ജിച്ച, ഇനിയും പ്രശാന്തിയടയാത്ത പ്രതീതികളും, ഇഷ്ടാനിഷ്ടങ്ങളും, ആസക്തികളും തുടര്‍ന്നുള്ള ഒരുസമൂര്‍ത്തീകരണത്തിന്, സംസാരിയായുള്ള തുടര്‍ജീവിതത്തിന് നിദാനമാകുന്നു. ആത്മവിചാരത്തിലൂടെ അജ്ഞതയെല്ലാം സമൂലം ഇല്ലാതായി ആത്മസാക്ഷാത്ക്കാരമാവുന്നതുവരെ ഇത് തുടര്‍ന്നു കൊണ്ടേയിരിക്കും. ജ്ഞാനിയെ സംബന്ധിച്ചിടത്തോളം, സമ്പത്തിന്‍മേലുള്ള തന്റെ അവകാശം കേവലം ക്ഷണികമാണെന്നും, ഈശ്വരന്റെ സ്വപ്‌നത്തില്‍തന്നെ ഏല്പിച്ചിരിക്കുന്ന താല്‍ക്കാലിക രക്ഷാധികാരി സ്ഥാനം മാത്രമാണ് ഇപ്പറയുന്ന യജമാനത്വമെന്നും ഉള്ള അറിവോടെയാണ ്ജ്ഞാനി വര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സ്ഥാനം അയാള്‍ അവധാനതയോടെ, എന്നാല്‍ പ്രശാന്തബുദ്ധിയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു. ജ്ഞാനി തന്റെ സമ്പത്ത് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുമ്പോഴും താന്‍ ചെയ്യുന്നത് പുണ്യപ്രവൃത്തിയാണെന്ന വൃഥാഭിമാന പ്രതീതി അയാളില്‍ അങ്കുരിക്കുന്നില്ല. ജ്ഞാനിയില്‍ കര്‍ത്തൃത്വബോധവുമില്ല. കാരണം എല്ലാമെല്ലാം ഈശ്വരശക്തിയാണെന്നയാള്‍ തിരിച്ചറിയുന്നു. ഈ ശക്തിയും പ്രാഭവവും തന്റേതാണെന്ന് കരുതി, താനാണ് കര്‍ത്താവും, ഭോക്താവുമെന്ന് നിശ്ചയിച്ച് അവയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുന്ന സംസാരിയുടെ ഔദ്ധത്യം എത്രവലുതാണെന്ന് നോക്കൂ. നിന്റെ ചുറ്റുപാടും നിറയെ അത്തരക്കാരെകാണാം. ഉന്നതവിദ്യാഭ്യാസമുള്ളവരും, ഉന്നതനേട്ടങ്ങള്‍ കൈവരിച്ചവരും അക്കൂട്ടത്തിലുണ്ട്. എത്രവലിയ നേട്ടങ്ങള്‍ക്കുടമകളായാലും അവര്‍പ്രതീക്ഷിക്കുന്ന അംഗീകാരം മറ്റുള്ളവരില്‍ നിന്നും ലഭിക്കാതെ വരുമ്പോള്‍ അവര്‍ പ്രക്ഷുബ്ധരാകുന്നു. ഹതാശരാകുന്നു.’ ഗുരുവില്‍ നിറഞ്ഞു വിരാജിക്കുന്ന ഉള്‍ക്കാഴ്ചയുടെ കൃത്യതയും തെളിച്ചവും എന്നെ ആശ്ചര്യഭരിതനാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: