Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സപ്ലൈകോയെ പ്രതിസന്ധിയിലാക്കിയത് സംസ്ഥാന സര്‍ക്കാര്‍; കേന്ദ്രസര്‍ക്കാര്‍ വിഹിതം യഥാസമയം ലഭിച്ചിട്ടും നെല്ലുവില നല്‍ക്കാനായില്ല

കേന്ദ്രസര്‍ക്കാര്‍ വിഹിതം ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. 350 കോടി രൂപ മുന്‍കൂര്‍ തുകയടക്കം കേന്ദ്രത്തില്‍ നിന്നു സപ്ലൈകോയ്‌ക്കു ലഭിക്കാനുള്ള പണം മുഴുവന്‍ കിട്ടി. മാര്‍ച്ച് 31 വരെ പിആര്‍എസ് പാസാക്കിയതിനുള്ള നെല്‍വില നല്‍കാന്‍ ഈ തുക മതിയാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2023, 05:59 pm IST
in Kerala

ആലപ്പുഴ: നെല്ല് സംഭരിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് വില വിതരണം ചെയ്യാന്‍ കഴിയാതെ സപ്ലൈകോ പ്രതിസന്ധിയിലായത് സംസ്ഥാന സര്‍ക്കാര്‍ വിഹിതം ലഭിക്കാത്തതിനാല്‍. കേന്ദ്രസര്‍ക്കാര്‍ വിഹിതം ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. 350 കോടി രൂപ മുന്‍കൂര്‍ തുകയടക്കം കേന്ദ്രത്തില്‍ നിന്നു സപ്ലൈകോയ്‌ക്കു ലഭിക്കാനുള്ള പണം മുഴുവന്‍ കിട്ടി. മാര്‍ച്ച് 31 വരെ പിആര്‍എസ് പാസാക്കിയതിനുള്ള നെല്‍വില നല്‍കാന്‍ ഈ തുക മതിയാകും.

കേന്ദ്രത്തില്‍ നിന്നുള്ള തുക കോര്‍പറേഷനു ലഭിച്ചെങ്കിലും വിവിധ ഇനത്തിലായി 750 കോടി രൂപ സംസ്ഥാനം സപ്ലൈകോയ്‌ക്കു നല്‍കാനുണ്ട്. തുടര്‍ന്നുള്ള നെല്ലിന്റെ വില വിതരണത്തിന് 1000 കോടി രൂപയെങ്കിലും വേണ്ടിവരും. സംസ്ഥാന സര്‍ക്കാരിന്റെ കുടിശിക പൂര്‍ണമായും ലഭിച്ചാല്‍ വില വിതരണം സുഗമമാകും. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം എപ്പോള്‍ ലഭിക്കുമെന്നതില്‍ ഒരു വ്യക്തതയുമില്ല.

ഈ സാഹചര്യത്തില്‍ നെല്ലിന്റെ വില പാഡി റസിപ്റ്റ് ഷീറ്റ് (പിആര്‍എസ്) വായ്‌പ അടിസ്ഥാനത്തിലാകും വിതരണം ചെയ്യുക. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 700 മുതല്‍ 800 കോടി രൂപ വരെ സപ്ലൈകോയ്‌ക്കു ലഭിക്കും. കര്‍ഷകര്‍ക്കു നല്‍കുന്ന നെല്ലു സംഭരണ രസീതാണ് വായ്‌പയ്‌ക്കുള്ള ഈട്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം യഥാസമയം നല്‍കിയില്ലെങ്കില്‍ വായ്‌പയും പലിശയും സപ്ലൈകോ ബാങ്കില്‍ തിരിച്ചടയ്‌ക്കുന്നത് മുടങ്ങും.  ഇതു കൃഷിക്കാരുടെ സിബില്‍ സ്‌കോറിനെയും ബാധിക്കും.

ആലപ്പുഴ ജില്ലയില്‍ കൊയ്‌ത്ത് 75 ശതമാനം പിന്നിട്ടെങ്കിലും നെല്ലിന്റെ വില നാമമാത്രമായാണ് നല്‍കിയത്. ഇതിനോടകം 87,000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 1,942 കര്‍ഷകരില്‍ നിന്നാണ് ഇത്രയും നെല്ല് സംഭരിച്ചത്.  20 കോടിയോളം രൂപയാണ് നെല്ലു വിലയായി നല്‍കിയത്. ഇതുവരെ സംഭരിച്ച നെല്ലിന്റെ കണക്കനുസരിച്ച് 245 കോടി രൂപയാണു കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നു തുക അനുവദിച്ച സാഹചര്യത്തില്‍ വില ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍. വില കേരള ബാങ്ക് വഴിയാണോ സപ്ലൈകോ നേരിട്ടാണോ വിതരണം ചെയ്യുന്നതെന്ന് ഇപ്പോഴും കര്‍ഷകര്‍ക്കറിയില്ല.

Tags: keralaകര്‍ഷകര്‍pricecrisisSupplyco
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.