Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാടായിക്കാവിലമ്മയുടെ പൂരംകുളി

ചിറയ്‌ക്കല്‍ കോവിലകം വക ക്ഷേത്രമാണ് മാടായിക്കാവ്. തിരുവിതാംകൂര്‍ രാജകുടുംബത്തിന് മാടായിക്കാവുമായി അസാധാരണമായ ബന്ധമുണ്ട്. ചിറയ്‌ക്കല്‍ കോവിലകത്തുനിന്ന് തിരുവിതാംകൂറിലേക്ക് ദത്തുവന്ന രണ്ടു രാജകുമാരിമാര്‍ മാടായിക്കാവിലമ്മയെ പിരിയണമല്ലോ എന്ന വ്യഥയിലായിയെന്നും അമ്മ അവര്‍ക്കൊപ്പം കുടപ്പുറത്തേറി ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് വന്നുവെന്നും ഐതിഹ്യം പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 10, 2023, 05:26 pm IST
in Samskriti

ആര്‍.ആര്‍. ജയറാം

തമിഴകത്ത്, കടുശര്‍ക്കര വിഗ്രഹപ്രതിഷ്ഠയുള്ള അനവധി ക്ഷേത്രങ്ങളുണ്ട്. അവയില്‍ പ ലതും വിഖ്യാതവുമാണ്. മലയാള നാട്ടിലാവട്ടെ പുകഴ്‌പെറ്റ നാലു ക്ഷേത്രങ്ങളിലാണ് കടുശര്‍ക്കര വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. അവയില്‍ മൂന്നെണ്ണം വിഷ്ണുക്ഷേത്രങ്ങളും ഒന്ന് ദേവീക്ഷേത്രവുമാണ്. മാടായിദേശത്ത് വാഴുന്ന തിരുവര്‍കാട്ട് കാവിലമ്മയുടെ ആലയമാണ് ആ ദേവീക്ഷേത്രം.

ഉത്തരകേരളത്തിലെ ദേവീക്ഷേത്രങ്ങളുടെ കേന്ദ്രബിന്ദുവാണ് മാടായിക്കാവ്. ചിറയ്‌ക്കല്‍ കോവിലകം വകയായിരുന്നു ക്ഷേത്രം. ഭദ്രകാളിഭാവത്തിലാണ് അമ്മ കുടികൊണ്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിക്കടുത്ത മാടായിപ്പാറയിലാണ് കാവുള്ളത്.

മീനമാസത്തിലെ പൂരം കുളി അമ്മയുടെ ഉത്‌സവങ്ങളില്‍ മുഖ്യമാണ്. മീനമാസത്തിലെ പൂരം നാളില്‍ അമ്മ എഴുന്നള്ളി വടുകുന്ദ ശിവക്ഷേത്രത്തിലെ കുളത്തില്‍ വന്ന് ആറാടും. നാടും നഗരവും അന്ന് മാടായിക്കാവിലേക്കൊഴുകിയെത്തും. സപരിവാരം, വാദ്യഘോഷങ്ങളോടെ അമ്മ ആറാടി തിരിച്ചെഴുന്നള്ളും. അമ്മയുടെ ആറാട്ടിന്റെ ചൈതന്യം നിറഞ്ഞ തീര്‍ത്ഥം സ്വയം തളിച്ച് ഭക്തരും മടങ്ങും.

ചിറയ്‌ക്കല്‍ കോവിലകം വക ക്ഷേത്രമെന്നു പറഞ്ഞുവല്ലോ. തിരുവിതാംകൂര്‍ രാജകുടുംബത്തിന് മാടായിക്കാവുമായി അസാധാരണമായ ബന്ധമുണ്ട്. ചിറയ്‌ക്കല്‍ കോവിലകത്തുനിന്ന് തിരുവിതാംകൂറിലേക്ക് ദത്തുവന്ന രണ്ടു രാജകുമാരിമാര്‍ മാടായിക്കാവിലമ്മയെ പിരിയണമല്ലോ എന്ന വ്യഥയിലായിയെന്നും അമ്മ അവര്‍ക്കൊപ്പം കുടപ്പുറത്തേറി ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് വന്നുവെന്നും ഐതിഹ്യം പറയുന്നു.

ആറ്റിങ്ങല്‍ തിരുവാറാട്ടുകാവില്‍ കുടികൊണ്ടിരിക്കുന്നത് ദേശങ്ങള്‍ താണ്ടി ഭക്തര്‍ക്കൊപ്പം വന്ന തിരുവര്‍കാട്ടു കാവിലമ്മ (മാടായിക്കാവിലമ്മ) ആണ്. വീരാമാര്‍ത്താണ്ഡവര്‍മ്മ മാടായിക്കാവിലമ്മയ്‌ക്ക് വീരാളിപ്പട്ടും വലിയവട്ടളം പായസവും സമര്‍പ്പിച്ചതിനു രേഖകള്‍ സാക്ഷ്യം പറയുന്നു.

ക്ഷേത്രതന്ത്രം മഹാമാന്ത്രിക കുടുംബമായ കാട്ടുമാടത്തിനാണ്. ക്ഷേത്രപൂജാരിമാര്‍ പിടാരര്‍ എന്നറിയപ്പെടും. ഇപ്പോഴത്തെ മുഖ്യ പിടാരര്‍ ശ്രീ ഉണ്ണികൃഷ്ണനാണ്. 600 ഏക്കര്‍ ഭൂമി ക്ഷേത്രം വകയായി ഉണ്ടായിരുന്നു. ഇന്നത് നാമമാത്രമായിരിക്കുന്നു. ഒരുപാട് പ്രത്യേകതകള്‍ ക്ഷേത്രത്തിനുണ്ട്. ഭൈരവനും ഭൈരവിക്കും വടക്കുപുറത്ത് ഗുരുതി പതിവുള്ളതിനാല്‍ ക്ഷേത്രത്തിനു വെളിയില്‍ പ്രദക്ഷിണം പാടില്ല.

ചെങ്കല്ലു (വെട്ടുകല്ല്) കൊണ്ട് നിര്‍മ്മിച്ച വലിയ ബലിക്കല്ല് നില്‍ക്കുന്ന ബലിക്കല്‍പ്പുര കടന്നാല്‍ കിഴക്കു ദര്‍ശനമായി ശാസ്താവ് ക്ഷേത്രപാലന്‍, ശിവന്‍ എന്നീ മൂര്‍ത്തികളെ കാണാം. സകാരമായി സപ്തമാതൃക്കളെ വടക്കുദര്‍ശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു.പടിഞ്ഞാറു ദര്‍ശനമായി സാക്ഷാല്‍ മാടായിക്കാവിലമ്മ.

കൗളമാര്‍ഗപൂജയാണ് വിധിക്കപ്പെട്ടിരിക്കുന്നത്. പഞ്ചമകാരപൂജ, നിത്യം ഗുരുതി, തേങ്ങാപ്പൂള്‍, കടല, ചെറുപയര്‍, അട നിവേദ്യം എന്നിവ പതിവാണ്. ശീവേലി പതിവില്ലാത്ത ക്ഷേത്രമാണ് മാടായിക്കാവ്. നാന്ദകം എഴുന്നള്ളത്ത് പതിവുണ്ട്. എന്നാല്‍ ആനയെഴുന്നള്ളത്ത്, വെടിക്കെട്ട് എന്നിവ നിഷിദ്ധം.

മകരപ്പാട്ട്, തെയ്യം തുടങ്ങിയ ആചാരവിധികള്‍ പാലിക്കപ്പെടുന്നു. മാഞ്ഞാളമ്മ, ചുഴലി ഭഗവതി, വേട്ടുവച്ചേകവര്‍, ക്ഷേത്രപാലന്‍ തുടങ്ങിയവയാണ് തെയ്യങ്ങള്‍. മാടായി പെരുവണ്ണാനാണ് തെയ്യം കെട്ടിയാടാന്‍ അവകാശം.

തളിപ്പറമ്പ് രാജരാജേശ്വരത്തുനിന്നുമാണ് അമ്മ മാടായിക്കാവിലേക്ക് വന്നതെന്ന് വിശ്വാസം. ഗണപതിഹോമം ഇല്ലാത്ത ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട് മാടായിക്കാവിന്. തട്ടകത്തമ്മ എന്ന നിലയില്‍ ചുറ്റുവട്ടത്തെ പത്തിലധികം ക്ഷേത്രങ്ങളിലേക്ക് ദീപം കൊണ്ടുപോകുന്ന പതിവുമുണ്ട്. മധ്യകേരളത്തില്‍ കൊടുങ്ങല്ലൂരിനും ദക്ഷിണ കേരളത്തില്‍ ആറ്റുകാലിനും സമമാണ് തിരുവര്‍കാട്ടുകാവ് എന്ന മാടായിക്കാവ്.

പുലര്‍ച്ചെ 4.30 മുതല്‍ 12 വരെയും വൈകുന്നേരം 5 മുതല്‍ 7 വരെയും ക്ഷേത്രനട തുറന്നിരിക്കും. പ്രഭാതത്തില്‍ 5 മണിക്ക് ഉഷപൂജ, 11 മണിക്ക് ഉച്ചപൂജ, വൈകിട്ട് 6.15 ന് ദീപാരാധന എന്നിങ്ങനെ പൂജകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.

മലയാളനാട്ടില്‍നിന്നും തുളുനാട്ടില്‍നിന്നും ഭക്തസഹസ്രങ്ങള്‍ അമ്മയുടെ കൃപ തേടിയെത്തും. സമീപത്തെ വടുകുന്ദ ശിവക്ഷേത്ര ദര്‍ശനം കൂടാതെ മാടായിപ്പാറയില്‍നിന്നും പടിഞ്ഞാറോട്ടു നോക്കിയാല്‍ കാണുന്ന ആയ്‌രാജവംശത്തിന്റെ ആസ്ഥാനവും ഇന്നത്തെ നാവികസേനാ പരിശീലനകേന്ദ്രമായ ഐഎന്‍എസ് സാമൂതിരിയും ഹൃദ്യമായ കാഴ്ചയാണ്.

Tags: ക്ഷേത്രംfestival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

വിൽപ്പനയ്ക്കായി എത്തിച്ച കലങ്ങൾ
Kerala

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; കാപ്പുകെട്ട് 23ന്, കലാപരിപാടികളുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിക്കും

Kerala

ക്ഷേത്രോത്സവത്തിനിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയവരെ പിടിച്ചു മാറ്റിയ എസ്‌ഐയെ പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു

Kerala

സര്‍ക്കാരിന്റെ സവിശേഷ ഭിന്നശേഷി സർഗോത്സവത്തിലും സുവിശേഷ വേട്ടയോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.