കോട്ടയം: സഹോദരന്മാര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ അപകടം ഉണ്ടാക്കിയ ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാന്‍ പോലീസ് തിരിമറി നടത്തിയതായി ആരോപണം. ഈസ്റ്റര്‍ ദിനത്തില്‍ മണിമലയില്‍ വെച്ചാണ് ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ഒടിച്ച വാഹനം ഇടിച്ച് ജിന്‍സ് ജോണ്‍, ജിസ് ജോണ്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. അമിത വേഗത്തില്‍ വന്ന ഇന്നോവ കാര്‍ പെട്ടന്ന് ബ്രേക്ക് ഇടുകയും ബൈക്ക് പുറകിലിടിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
അമിത വേഗതയില്‍ എത്തിയ ഇന്നവോ കാര്‍ അപ്രതീക്ഷിതമായാണ് ബ്രേക്ക് ചവിട്ടിയതാണ് അപകട കാരണമെന്ന് കണ്ടുനിന്നവരും പറയുന്നുണ്ട്. കെഎം മാണി ജൂനിയര്‍ എന്ന് അറിയപ്പെടുന്ന കൊച്ചു മാണിയാണ് ഇന്നോവ ഓട്ടിച്ചിരുന്നത്. ഇന്നോവാ കാറിന്റെ ഭാഗത്താണ് തെറ്റെന്ന് എഫ് ഐ ആര്‍ പറയുന്നുണ്ട്. ഉദാസീനമായും മനുഷ്യ ജീവന് അപകടം വരത്തക്കവിധം ഓടിച്ചെന്നും വിശദീകരിക്കുന്നു. പ്രതിക്കെതിരെ നരഹത്യാകുറ്റം നിലനില്‍ക്കും വിധമാണ് ചാര്‍ജ്ജ്.
എന്നാല്‍ ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകളും. കെ എം മാണി ജൂനിയറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. ആദ്യം െ്രെഡവറുടെ പ്രായമായി കാണിച്ചിരിക്കുന്നത് നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. ബംഗ്ലൂരില്‍ എംബിഎ വിദ്യാര്‍ത്ഥിയായ മാണിക്ക് 19 വയസ്സുമാത്രവും.വിവാദമായതോടെ എഫ് ഐ ആറില്‍ വെട്ടിത്തിരത്തിലും വരുത്തി .
എഫ് ഐ ആറിൽ നിന്നും കെഎം മാണി ജൂനിയറിന്റെ പേര് ഒഴിവാക്കി.. അപകടത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ജോസ് കെ മാണിയുടെ മകനെ കണ്ടിട്ടും പേര് ഒഴിവാക്കിയത് ദുരൂഹതയാണ്. രക്തസാമ്പിൾ പരിശോധനയും നടത്തിയില്ലെന്നാണ് വിവരം.
ജോസ് കെ മാണിയുടെ സഹോദരി ഭര്‍ത്താവ്് സേവിയര്‍ മാത്യുവിന്റെ പേരിലുള്ളതാണ് കാര്‍. ജോസ് കെ മാണിയുടെ മകളുടെ വീട് മണിമലയിലാണ്. ആ വീട്ടിലേക്ക് പോകും വഴിയാണ് ഈസ്റ്റര്‍ തലേന്ന് അപകടമുണ്ടാക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: