ന്യൂദല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നിശ്ചയിക്കുന്നതിനായി ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വീണ്ടും ചേരും. ഇന്നലെ വൈകിട്ടും യോഗം ചേര്‍ന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, പ്രഹ്ലാദ് ജോഷി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് സൂചന.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും. ഈ മാസം 20 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അടുത്ത മാസം 10ന് വോട്ടെടുപ്പും മെയ് 13ന് വോട്ടെണ്ണലും നടക്കും.
പ്രധാനമന്ത്രി നരേന്ദമോദിയുടെ വ്യക്തിപ്രഭാവം വോട്ട് നേടിത്തരുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ക്കുളളത്. ഇതിനൊപ്പം മികച്ച സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുക കൂടി ചെയ്താല്‍ തുടര്‍ഭരണം ഉറപ്പെന്നാണ് കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: