മുംബൈ : മഹാരാഷ്‌ട്ര ക്ഷേത്ര പരിസരത്ത് മരം കടപുഴകി വീണ് ഏഴ് മരണം. അഞ്ചപേര്‍ക്ക് പരിക്കേറ്റു. അകോലയിലെ ക്ഷേത്രത്തിന് മുന്നില്‍ ശക്തമായ മഴയും കാറ്റും മൂലമാണ് മരം കടപുഴകി ക്ഷേത്ര പരിസരത്തെ ഷെഡ്ഡിന് മുകളിലേക്ക് വീഴുകയായിരുന്നു.
ക്ഷേത്ത്രില്‍ ചടങ്ങുകള്‍ നടക്കുന്നതില്‍ പരിസരത്ത് നിരവധിയാളുകളുണ്ടായിരുന്നതാണ് ഇത്രയും പേര്‍ മരിക്കാനുള്ള കാരണം. പ്രദേശത്ത് രണ്ട് ദിവസമായി മഴ തുടരുന്നുണ്ട്. മരം വീണതോടെ ചിലര്‍ ഷെഡ്ഡിനടിയില്‍ കുടുങ്ങുകയായിരുന്നു. സംഭവം നടന്ന ഉടന്‍ ജെസിബി ഉപയോഗിച്ച് ആളുകളെ മാറ്റാന്‍ സാധിച്ചതിനാല്‍ മരണസംഖ്യ കുറയ്‌ക്കാനായി. പരിക്കേറ്റവരെ അകോല മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും ബാലാപുരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തില്‍ മഹാരാഷ്‌ട്രാ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്‌ട്ര സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം നല്‍കുമെന്നും ഫഡ്‌നാവിസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: