ആറ്റിങ്ങൽ :കർമ്മം ശരിയായ നിലയിൽ ചെയ്‌താൽ അതുതന്നെയാണ് മോക്ഷ പ്രാപ്‌തിക്കുള്ള മാർഗമെന്ന് ഗോവ ഗവർണ്ണർ .പി.എസ്.ശ്രീധരൻ പിള്ള.
ആറ്റിങ്ങലിൽ അമർ മെറ്റേണിറ്റി ആൻറ് ഫെർട്ടിലിറ്റി സെൻററിന്റെ ഇരുപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
മാതൃ ശിശു സംഗമവും ,ആശുപത്രി മേധാവി ഡോ .പി.രാധാകൃഷ്ണൻ നായരുടെ സപ്തതി ആഘോഷവും നടക്കുന്നതിനൊപ്പമാണ് വാർഷികവും നടന്നത് .
ആതുര സേവനം ഈശ്വരൻ ഏൽപ്പിച്ച കർത്തവ്യമാണ് .ആ കർമ്മം ശരിയായ നിലയിൽ ചെയ്യുന്നത് തന്നെ മോക്ഷ പ്രാപ്‌തിക്കുള്ള മാർഗവുമാണ് .ഭാരതീയ ദർശനവും ,ശങ്കരൻ പറഞ്ഞതും അതുതന്നെയാണ് .വൈദ്യ ശാസ്ത്ര രംഗത്ത് ഭാരതത്തിന് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞ കാലമാണ് ഇത് .കൊവിഡിനെ ഇന്ത്യക്ക് അതിജീവിക്കാൻ കഴിഞ്ഞതും അതിനാലാണ് .ഡോക്ടർമാർ സമൂഹത്തിന്റെ പൊതു സ്വത്താണ് . ദൈവത്തിന്റെ പ്രതിരൂപമായാണ് ഡോക്ടർമാരെ ജനങ്ങൾ കാണുന്നത്. – ഗവർണ്ണർ പറഞ്ഞു .
എൻ.കെ.പ്രേമചന്ദ്രൻ എം പി അധ്യക്ഷനായിരുന്നു .ആറ്റിങ്ങൽ മുൻസിപ്പൽ ചെയർ പേഴ്‌സൺ എസ് .കുമാരി , ഐ എം എ സംസ്ഥാന പ്രസിഡൻറ് സുൾഫി നൂഹു ,സത്യസായി ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ,ഡോ .ഇന്ദിര വിജയ കൃഷ്ണൻ,ഡോ .പി.രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു അവാർഡ് വിതരണവും നടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: