ന്യൂദല്‍ഹി:അദാനിയുമായി ബന്ധമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞ ആള് ചൈനീസ് ബിസിനസുകാരനല്ല, തയ് വാനില്‍ നിന്നുള്ളയാളാണെന്ന് തെളിഞ്ഞു. ഇതോടെ രാഹുല്‍ ഗാന്ധിയ്ക്കും ഇതേ ആരോപണം ഉന്നയിച്ച ജയ്റാം രമേഷിനും മുഖം നഷ്ടപ്പെട്ട അവസ്ഥയാണ്.
അദാനി ഗ്രൂപ്പിന് ചൈനയിലെ കമ്പനിയുമായി ബന്ധമെന്ന് രാഹുല്‍ഗാന്ധിയും ജയ്റാം രമേഷും കഴിഞ്ഞ ദിവസമാണ് ആരോപിച്ചത് .
ചൈനയില്‍ നിന്നുള്ള പിഎംസി പ്രൊജക്ടസിന് രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ ട്രാക്കുകള്‍, വൈദ്യുതി ലൈനുകള്‍ എന്നിവ നല്‍കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നതായിരുന്നു രാഹുല്‍ഗാന്ധിയുടെ ആരോപണം.
പിഎംസി പ്രൊജക്ട്സ് എന്ന കമ്പനി തയ് വാനില്‍ നിന്നുള്ളതാണെന്നും അതിന്റെ ഉടമസ്ഥന് ചാങ് ചിയെന്‍ ടിങ് തായ് വാന്സ്വദേശിയാണെന്നുമുള്ള വിവരം പുറത്തുവന്നിരിക്കുകയാണ്.
അദാനിയുടെ സഹോദരന് വിനോദ് അദാനിയുടെ ബിസിനസ് പങ്കാളിയാണ് ചുങ് ലിങ് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. വാസ്തവത്തില്‍ തായ് വാന്‍ ബിസിനസുകാരനയ ചാങ് ചിയെന്‍ ടിങിന്റെ പിതാവാണ് ചിയെന്‍ ടിങ് എന്ന വിവരം കൂടി പുറത്തുവന്നതോടെ രാഹുല്‍ ഗാന്ധിയുടെ ഈ നുണയും പൊളിഞ്ഞിരിക്കുകയാണ്.
ഇതോടെ രാഹുല്‍ ഗാന്ധിയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ബിജെപി ആഞ്ഞടിക്കുകയാണ്. “രാഹുല്‍ ഗാന്ധി ചൈനക്കാരനാണെന്ന് പറഞ്ഞ വ്യക്തി തായ് വാന്കാരനാണെന്ന് തെളിഞ്ഞു. രാഹുല്‍ ഗാന്ധിയ്ക്ക് ഒരു പക്ഷെ ചൈനയും തയ് വാനും തമ്മിലുള്ളവ്യത്യാസം അറിയില്ലായിരിക്കും. ഒരു പക്ഷെ ചൈന അവകാശപ്പെടുന്നതുപോലെ ചൈനയുടെ ഭാഗമാണ് തായ് വാന്‍ എന്നും രാഹുല്‍ കരുതുന്നുണ്ടാകണം. ഈ മണ്ടനായ രാഹുലാണ് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നത്.” – ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
വാസ്തവത്തില്‍ ചൈനയെ നഖശിഖാന്തം എതിര്‍ക്കുന്ന രാജ്യമാണ് തായ് വാന്‍. സെമി കണ്ടക്ടര്‍ ബിസിനസില്‍ ഇന്ത്യയെ സഹായിക്കുന്ന കമ്പനികള്‍ തായ് വാനില്‍ നിന്നുള്ളവയാണ്. എന്നാല്‍ തായ് വാനെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമായ ഒരു സ്ഥലമായാണ് ചൈന കാണുന്നത്. അതിന്റെ ഭരണാധികാരികളെ അടിച്ചമര്‍ത്താനും ചൈന ശ്രമിക്കുന്നു.
ബിജെപി നേതാവും സുപ്രീംകോടതി അഭിഭാഷകനും രാജ്യസഭാ എംപിയുമായ മഹേഷ് ജെത് മലാനിയും രാഹുല്‍ ഗാന്ധിയെ പരഹസിച്ചു. “അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ അദാനി ഗ്രൂപ്പിന് ചൈനയിലെ കമ്പനികളുമായി ബന്ധമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിഡ്ഡിത്തമാണ്. വാസ്തവത്തില്‍ അത് തായ് വാനില്‍ നിന്നുള്ള കമ്പനിയാണ്. ബിജെപി സര്‍ക്കാരിനെ അദാനി വഴി ചൈനയുമായി ബന്ധപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. അദാനി ഗ്രൂപ്പിനെ തകര്‍ക്കാന്‍ വൃഥാശ്രമിക്കുന്ന ജയ് റാം രമേഷാണ് ഈ നുണ പ്രചരിപ്പിക്കുന്നത്. ഇന്ത്യയുടെ മണ്ണില്‍ ഇത്രയും കാലം ചൈനീസ് താല്പര്യം വളര്‍ത്തിയിരുന്നവരാണ് രാഹുല്‍-സോണിയ-ജയ്റാം രമേഷ് ത്രിമൂര്‍ത്തികള്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി 2008ല്‍ ഒപ്പുവെച്ച കരാര്‍ പുറത്തുവിടാത്തിടത്തോളം ചൈനയുമായുള്ല കോണ്‍ഗ്രസിന്റെ ചങ്ങാത്തമെന്ന പ്രതിച്ഛായ മാറുകയില്ല.” -മഹേഷ് ജെത് മലാനി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: