കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യയിലും വലിയ തോതില്‍ ലവ് ട്രാപ് ജിഹാദ് എന്ന ചതിയിലൂടെ ഇസ്ലാമിലേക്ക് മതം മാറ്റം നടന്നു കൊണ്ടിരിയ്ക്കുന്നു എന്ന വാര്‍ത്തകളാണ് ദിവസേനയെന്നോണം പുറത്തു വന്നുകൊണ്ടിരിയ്ക്കുന്നത്. ഈസ്റ്ററിനോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇടയലേഖനത്തില്‍ തലശ്ശേരി ബിഷപ്പും ഇതേ ആശങ്ക പങ്കുവച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ലവ് ട്രാപ് ജിഹാദ് എന്നത് വളരെ ആസൂത്രിതമായി നടക്കുന്ന ഒരു പ്രവര്‍ത്തനമാണെന്ന് സംശയിയ്ക്കാന്‍ തക്ക കാരണങ്ങള്‍ ഉണ്ട്. സാധാരണ പ്രണയ വിവാഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നാമത് മിയ്ക്കപ്പോഴും പ്രതികള്‍ യഥാര്‍ത്ഥ ഐഡന്റിറ്റി മറച്ചു വച്ചുകൊണ്ടാണ് ഇത്തരം ബന്ധങ്ങള്‍ ഉണ്ടാക്കുന്നത്. രണ്ട്, മതം മാറ്റത്തിനായി ബ്ലാക്ക് മെയിലിംഗ് ഉള്‍പ്പെടെയുള്ള ഹീന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിയ്ക്കുന്നു. മൂന്ന്, ബന്ധത്തിനു വേണ്ടി തന്റെ മതം ഉപേക്ഷിയ്ക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നത് എല്ലായ്പ്പോഴും അമുസ്ലീം പങ്കാളിയാണ്. മറുഭാഗത്ത് മതത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും ഉണ്ടാകുന്നതായി കാണുന്നില്ല.
ഉത്തരാഖണ്ഡിലെ, ഉദ്ധം സിംഗ് നഗര്‍ ജില്ലയിലെ ബാജ്പൂരില്‍ നിന്നാണ് ലവ് ട്രാപ് ജിഹാദിലെ ഏറ്റവും പുതിയ സംഭവം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. തന്നെ ആള്‍മാറാട്ടത്തിലൂടെ കുടുക്കി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കി എന്നാരോപിച്ച് നൈനിറ്റാള്‍ സ്വദേശിയായ സ്മൃതി (യഥാര്‍ത്ഥ പേരല്ല) പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
സ്മൃതി എന്ന യുവതി പോലീസില്‍ നല്കിയ പരാതി പ്രകാരം, ബാജ്പൂരിലെ കൃപാല്‍ ആശ്രമത്തിനടുത്ത് ആറാം വാര്‍ഡില്‍ താമസക്കാരനായ ലിയാക്കത്ത്, എന്നയാളാണ് പ്രതി. അയാള്‍ സമര് എന്ന പേരില്‍ ഹിന്ദുവാണെന്ന് തന്നെ തെറ്റിദ്ധരിപ്പിയ്ക്കുകയായിരുന്നു. അയാളുടെ അമ്മായിയും, അവരുടെ മകന് അംജദ് അലിയും അയാളുടെ സുഹൃത്തുക്കളും ഉള്‍പ്പെടുന്ന സാക്ഷികളുടെ മുമ്പില്‍ വച്ച് വിവാഹിതയായ ശേഷമാണ്, അയാളുടെ യഥാര്‍ത്ഥ പേര് ലിയാക്കത്ത് എന്നാണെന്ന് സ്മൃതി തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് അയാളോടൊപ്പം ജീവിയ്ക്കാന്‍ വിസമ്മതിച്ച അവളെ, വിവാഹം കഴിഞ്ഞു പോയ സ്ഥിതിയ്ക്ക് ഇനി മറ്റൊന്നും ചെയ്യാനില്ലെന്നും, അവളോട് ഒരിയ്ക്കലും താന്‍ മതം മാറാന്‍ ആവശ്യപ്പെടുകയില്ലെന്നും പറഞ്ഞ് വിശ്വസിപ്പിയ്ക്കുകയായിരുന്നു ലിയാക്കത്ത്.എന്നാല്‍ 2022 ല്‍, ഒരു മകള്‍ ജനിച്ചതോടെ, സമറും, അയാളുടെ മാതാവ് ഖൈരുല്‍ നിഷയും, പിതാവ് നിയാദ് അലിയും, സഹോദരന് ഇംതിയാസ് അലിയും, ഭര്‍ത്തൃ സഹോദരി ഹസീനയും ചേര്‍ന്ന് സ്മൃതിയേയും മകളേയും ഉപദ്രവിയ്ക്കാന്‍ തുടങ്ങുകയായിരുന്നു.
മാംസം കഴിയ്ക്കാനും, നമാസ് ചെയ്യാനും, നോമ്പെടുക്കാനും നിര്ബന്ധിയ്ക്കാന് തുടങ്ങി. സ്മൃതി വിസമ്മതം പ്രകടിപ്പിച്ചതോടെ ലിയാക്കത്ത് അവളെ മര്‍ദ്ദിയ്ക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഏപ്രില്‍ 5 ന് രാവിലെ സ്മൃതിയുടെ മുഖത്തേയ്ക്ക് ചൂടു ചായ ഒഴിയ്ക്കുകയും ഭര്ത്സിയ്ക്കുകയും ചെയ്തു. ഇടിയ്ക്കുകയും തൊഴിയ്ക്കുകയും കഴുത്തില്‍ പിടിച്ച് മുറുക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവളുടെ ശരീരത്തില്‍ പരിക്കു പറ്റി. സ്മൃതിയേയും മകളേയും റോഡ് ആക്സിഡന്റിലൂടെ കൊലപ്പെടുത്തുമെന്നും ഭര്‍തൃ വീട്ടുകാര്‍ ഭീഷണിപ്പെടുത്തി. പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലും ഉത്തരാഖണ്ഡില്‍ നിന്നും സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഹരിദ്വാറില്‍ നിന്നുള്ള പിന്നോക്ക വിഭാഗത്തിലെ ഹിന്ദു യുവതിയാണ് തന്നെ മുഹമ്മദ് ശുഹൈബ് എന്നൊരാള്‍ നിര്‍ബന്ധപൂര്‍വ്വം മതം മാറ്റി എന്നാരോപിച്ച് പോലീസില്‍ പരാതി കൊടുത്തത്.സച്ചിന് എന്നാണ് ആദ്യം ശുഹൈബ് സ്വയം പരിചയപ്പെടുത്തിയത് എന്ന് പ്രിയങ്ക പറയുന്നു. വിവാഹ വാഗ്ദാനം നല്കി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭിണിയായതിനു ശേഷമാണ് അയാള്‍ യഥാര്‍ത്ഥ സ്വന്തം ഐഡന്‍ന്റിറ്റി വെളിപ്പെടുത്തിയത്.ഇസ്ലാമിക ആചാരങ്ങള്‍ പാലിയ്ക്കാന്‍ മടികാണിച്ചതോടെ 2022 നവമ്പര്‍ 27 ന് വീട്ടില്‍ നിന്ന് പുറത്താക്കി. അന്നു മുതല്‍ ഹരിദ്വാരിലെ ഘിസ്സുപുര പ്രദേശത്ത് വാടകയ്ക്ക് താമസിയ്ക്കാന്‍ തുടങ്ങി.
എന്നാല്‍ അതുകൊണ്ട് പ്രശ്നം തീര്‍ന്നില്ല. ശുഹൈബില്‍ നിന്നുള്ള ഭീഷണികള്‍ തുടര്‍ന്നതോടെ പ്രിയങ്കയ്ക്ക് പോലീസിന്റെ സഹായം തേടേണ്ടി വന്നു. “ശുഹൈബ് എന്നെ മാത്രമല്ല, നാല് വയസ്സുള്ള എന്റെ മകനേയും ഇസ്ലാമിലേക്ക് മാറ്റിയതായി രേഖകള്‍ ഉണ്ടാക്കി” ടെലഫോണില്‍ ബന്ധപ്പെട്ട മാദ്ധ്യമത്തോട് പ്രിയങ്ക പറയുന്നു.
തന്റെ ആദ്യ ഭര്‍ത്താവ് ഒരു കുടിയനായിരുന്നു എന്നും, അയാള്‍ തന്നെ നിരന്തരം ഉപദ്രവിയ്ക്കുമായിരുന്നു എന്നും പ്രിയങ്ക പറയുന്നു. അങ്ങനെ ഒരിയ്ക്കല്‍ തന്റെ വീട്ടില്‍ പെയിന്റ് പണിയ്ക്ക് വന്ന ശുഹൈബ്, സച്ചിന് എന്ന കള്ളപ്പേരില്‍ തന്നോട് അടുപ്പം സ്ഥാപിയ്ക്കുകയും തുടര്‍ന്ന് താന്‍ മദ്യപാനിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോവുകയുമായിരുന്നു. പ്രിയങ്ക ഗര്‍ഭിണിയായതോടെ ശുഹൈബ് തന്റെ യഥാര്‍ത്ഥ ഐഡന്‍ന്റിറ്റി വെളിപ്പെടുത്തി. വിവാഹം കഴിയ്ക്കാന്‍ മതം മാറണമെന്ന് നിര്‍ബന്ധിയ്ക്കാനും തുടങ്ങി. അപ്പോഴേയ്ക്കും തന്റെ കുടുംബവുമായി എല്ലാ ബന്ധങ്ങളും വിഛേദിച്ചു കഴിഞ്ഞിരുന്നതിനാല്‍ വേറെ വഴിയില്ലാതെ അയാളുടെ ആവശ്യങ്ങള്‍ക്ക് അവള് വഴങ്ങുകയായിരുന്നു.
തന്നെ മതം മാറ്റാന്‍ കൊണ്ടു പോയ ജ്വാലാപൂരില്‍ എത്തിയപ്പോഴേയ്ക്കും, അതിനാവശ്യമായ രേഖകള്‍ എല്ലാം അവിടെ റെഡിയായിരുന്നു. ഒരു മൗലവി അവളെ കൊണ്ട് കലിമ ചൊല്ലിയ്ക്കുകയും തുടര്‍ന്ന് നിക്കാഹ് നടത്തിയ്ക്കുകയുമായിരുന്നു. അവള്‍ക്ക് രേഷ്മ കഹ്തുന് എന്ന് പേരും നല്കി.
ശുഹൈബ് വിവാഹത്തിന്റെ ഫോട്ടോകള്‍ ഒന്നും എടുത്തില്ല. മതം മാറിയതിന്റെ രേഖകള്‍ അവള്‍ക്ക് കിട്ടും മുമ്പ് തന്നെ അയാള്‍ അവ കീറിക്കളഞ്ഞു എന്നും പ്രിയങ്ക പറയുന്നു. വിവാഹത്തിനു മുമ്പ് ശുഹൈബിന്റെ കുടുംബം അവളോട് പ്രീതി കാണിച്ചിരുന്നു. എന്നാല്‍ നിക്കാഹിന് ശേഷം പീഡനങ്ങള്‍ തുടങ്ങി. പിന്നാലെ അവര്‍ ‘ഹലാല’യെ കുറിച്ചെല്ലാം സംസാരിയ്ക്കാന്‍ തുടങ്ങി. വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായതിനാല്‍ അവളുടെ വിവാഹവും, കുട്ടിയും ഹറാമാണ് എന്നവര്‍ അധിക്ഷേപിച്ചു. തുടര്‍ന്ന് പില്‍സ് കൊടുത്ത് ശുഹൈബ് അവളുടെ ഗര്‍ഭം അലസിപ്പിച്ചു.
പിന്നീട് ‘ഹലാല’ അത്ര നിര്‍ബന്ധമല്ലെന്ന് ശുഹൈബിന്റെ കുടുംബത്തിന് എങ്ങനെയോ ബോദ്ധ്യപ്പെട്ടെങ്കിലും, അവര്‍ അവളെ ഒരിയ്ക്കലും മരുമകളായി സ്വീകരിച്ചില്ല. അവരെ സംബന്ധിച്ചിടത്തോളം അവള് എന്നും നരകത്തില്‍ എരിയാനുള്ള ഒരു കാഫിര്‍ മാത്രമായിരുന്നു. പ്രിയങ്ക പറയുന്നു.
തനിക്ക് അനുഷ്ടിയ്ക്കേണ്ടി വന്ന ആചാരങ്ങളെ പറ്റി പ്രിയങ്ക പറഞ്ഞത് ദിവസവും അഞ്ചു നേരം ‘അള്ളാഹു അല്ലാതെ വേറെ ദൈവമില്ല’ എന്നു പറഞ്ഞുകൊണ്ട് നമാസ് ചെയ്യുകയും ഒപ്പം ഹിന്ദു ദൈവങ്ങളെ അധിക്ഷേപിയ്ക്കുകയും ചെയ്യണമായിരുന്നു എന്നാണ്. എപ്പോഴെങ്കിലും അവള് നവരാത്രിയേയോ, ദീപാവലിയേയോ, കാര്‍വാ ചൗത്തിനേയോ കുറിച്ച് പറഞ്ഞാല്‍ അതെല്ലാം ഹറാമാണെന്ന് പറഞ്ഞ് അവളെ ഭര്ത്സിയ്ക്കുമായിരുന്നു. നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിയ്ക്കുന്നതും ഗര്‍ഭകാലത്തു പോലും അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതും പതിവായിരുന്നു എന്ന് പ്രിയങ്കയുടെ പരാതിയില്‍ പറയുന്നു.
ഒരു ശരിയായ മുസ്ലീം ആക്കുന്നതിന്റെ ഭാഗമായി ശുദ്ധസസ്യഭുക്കായ പ്രിയങ്കയെ നിര്‍ബന്ധിച്ച് ബീഫ് തീറ്റിയ്ക്കുമായിരുന്നു. ഏതാണ്ട് എല്ലാ ദിവസവും മാംസം പാചകം ചെയ്യേണ്ടി വന്നുവെന്നും പ്രിയങ്ക പറഞ്ഞു. ഓക്കാനം വന്ന് പലപ്പോഴും പുറത്തുപോയി ചര്ദ്ദിയ്ക്കുമായിരുന്നുവെങ്കിലും അവളുടെ വികാരങ്ങള്‍ക്ക് അവര്‍ യാതൊരു വിലയും കല്‍പ്പിച്ചിരുന്നില്ല എന്നും പരാതിയില്‍ പറയുന്നു.
അവലംബം: ഓര്‍ഗനൈസര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: