അയോധ്യ: “ശ്രീരാമന് അച്ഛന് വേണ്ടി വനവാസം സ്വീകരിച്ച മകനായിരുന്നു. എന്നാല്‍ മറ്റൊരു മകനാകട്ടെ, അച്ഛന്റെ ആദര്‍ശങ്ങളെ മറന്ന് അധികാരത്തിന് വേണ്ടി സ്വാര്‍ത്ഥതയോടെ പെരുമാറിയവനാണ്”- ഉദ്ധവ് താക്കറെയുടെ അധികാരമോഹത്തെ പരിഹസിച്ച് ഏക് നാഥ് ന്‍ഡെ. അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം നോക്കിക്കണ്ട് പ്രാര്‍ത്ഥിച്ച ശേഷം ആയിരക്കണക്കിന് രാമഭക്തരുടെ സാന്നിധ്യത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഏക് നാഥ് ഷിന്‍ഡെ. അധികാരത്തിന് വേണ്ടി ദീര്‍ഘകാലം പങ്കാളിയായ ബിജെപിയെ ഉപേക്ഷിച്ച് കോണ്‍ഗ്രസിനെയും എന്‍സിപിയെയും കൂട്ടിപുടിച്ച ഉദ്ധവ് താക്കറെയുടെ സ്വാര്‍ത്ഥതയെ അദ്ദേഹം പരിഹസിച്ചു.
“ശിവസേനയ്ക്കും ബിജെപിയ്ക്കും ഒരേ ആദര്‍ശമാണ്. ആരും രാമക്ഷേത്രത്തിന് വേണ്ടി ഒന്നും ചെയ്തില്ല. മോദിയാണ് എല്ലാം ചെയ്തത്. അദ്ദേഹമാണ് ബാലാസഹബ് താക്കറെയുടെ അയോധ്യയില്‍ രാമക്ഷേത്രം എന്ന സ്വപ്നം പൂര്‍ത്തീകരിച്ചത്. “- ഉദ്ധവ് താക്കറെ പറഞ്ഞു.
അയോധ്യാസന്ദര്‍ശനം രാഷ്ട്രീയമല്ലെന്നും രാമക്ഷേത്രം എന്നത് ഹിന്ദുത്വത്തിന്റെ പ്രതീകമാണെന്നും വിശ്വാസത്തിന്റെ പ്രശ്നമാണെന്നും ഷിന്‍ഡെ പറഞ്ഞു.
മുഖ്യമന്ത്രിയായ ശേഷം ഇതാദ്യമായാണ് ഞാന്‍ ഇവിടെ വരുന്നത്. ഞങ്ങള്‍ക്ക് ശ്രീരാമന്റെ അനുഗ്രഹമുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ലഭിച്ചത്. രാമക്ഷേത്രം എന്നത് ഹിന്ദുത്വത്തിന്റെ പ്രതീകമാണെന്നും ഞങ്ങള്‍ എല്ലാവരും ശ്രീരാമന്റെ ഭക്തരാണെന്നും ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു.
തന്റെ അയോധ്യാസന്ദര്ശനത്തെ മഹാവികാസ് അഘാഡിയിലെ ചിലര്‍ ഭയപ്പെടുന്നു. കാരണം അവരില്‍ ചിലര്‍ ഹിന്ദുത്വത്തോട് അലര്‍ജിയുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: