തിരുവനന്തപുരം : ഈസ്റ്റര്‍ ദിനത്തില്‍ വിവിധ ക്രൈസ്തവ പുരോഹിതരെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. പി.കെ. കൃഷ്ണദാസ് എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കള്‍ തലശ്ശേരി ബിഷപ് ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയ്ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് പി.കെ. കൃഷ്ണദാസ് പ്രതികരിച്ചു.
കേന്ദ്ര സഹമന്ത്രി വി. മുരളീധരന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് ഈസ്റ്റര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ദല്‍ഹി സേക്രട്ട് ഹാര്‍ട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദര്‍ശനം നടത്തുക. ആര്‍ച്ച്ബിഷപ് അനില്‍ കുട്ടോ പ്രധാനമന്ത്രിയെ സ്വീകരിക്കും. കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ദല്‍ഹി സേക്രട്ട് ഹാര്‍ട്ട് കാത്തലിക് കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: