ന്യൂദല്‍ഹി: അദാനി 1485 കോടി രൂപ നല്കി വാങ്ങിയ പോണ്ടിച്ചേരിയിലെ കാരയ്ക്കല്‍ തുറമുഖത്തിലെ പ്രവര്‍ത്തനം തടയാന്‍ കോണ്‍ഗ്രസിന്റെ കുത്സിത നീക്കം. ഏകദേശം 200 പ്രവര്‍ത്തകരാണ് സമരം ചെയ്യാനെത്തിയത്. യാതൊരു പ്രകോപനമോ, കാരണമോ ഇല്ലാതെയാണ് പൊടുന്നനെ 200ഓളം കോണ്‍ഗ്രസുകാര്‍ സംഘടിച്ചെത്തിയത്.
കല്‍ക്കരിയുടെ പോക്കുവരവ് അദാനി തുറമുഖത്തിലൂടെ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസുകാരുടെ പൊടുന്നനെയുള്ള സമരം. എന്നാല്‍ പൊലീസുകാര്‍ സമരക്കാരെ തുറമുഖത്തിലേക്ക് കടക്കുന്നതില്‍ നിന്നും തടഞ്ഞു. .
കൃത്രിമമായി ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടിയുള്ള സമരമായിരുന്നു അത്. കടക്കെണിയില്‍ അകപ്പെട്ട തുറമുഖത്തെ രക്ഷിയ്ക്കാനായിരുന്നു 1583 കോടി രൂപയ്ക്ക് തുറമുഖം ഏറ്റെടുക്കാന്‍ അദാനി മുന്നോട്ട് വന്നത്. അത്രയും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാത്ത ഒരു സാഹചര്യമാണ് അദാനി ഒരുക്കിയത്. അതിനിടയിലായിരുന്നു മിന്നല്‍ സമരം.
അദാനി വാഗ്ദാനം ചെയ്ത 1583 കോടിയില്‍ ആദ്യ പേയ്മെന്റായ 1485 കോടി രൂപയാണ് നല്‍കിയത്. . കഴിഞ്ഞ ദിവസമാണ് പണം നല്കി തുറമുഖം ഏറ്റെടുത്തത്.
ചെന്നൈയ്ക്കും തൂത്തുക്കുടി തുറമുഖത്തിനും ഇടയ്ക്കാണ് കാരയ്ക്കല്‍ തുറമുഖം. രാജ്യത്തെ മൊത്തം ചരക്ക് നീക്കത്തില്‍ നാലില്‍ ഒന്ന് കൈകാര്യം ചെയ്യുന്ന വലിയ തുറമുഖമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: