Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുമരകത്ത് കേരളീയ വേഷം അണിഞ്ഞ് ലോകം; കായലില്‍ സൂര്യാസ്തമയം കണ്ട് ജി20 പ്രതിനിധികള്‍

ജി 20 അധ്യക്ഷ പദവിയിലിരുന്ന് ഇന്ത്യ കണ്ടെത്തിയ മുന്‍ഗണനാ മേഖലകളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ രണ്ടാം ദിവസവും നടന്നു.

Janmabhumi Online by Janmabhumi Online
Apr 8, 2023, 09:24 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കുമരകം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളില്‍ വനിതകള്‍  കസവ് സെറ്റ് സാരിയണിഞ്ഞിപ്പോള്‍ പുരുഷന്മാര്‍  കസവ് മുണ്ടുടുത്തു. ഇന്ത്യയുടെ അധ്യക്ഷതയില്‍ കുമരകത്തു നടക്കുന്ന രണ്ടാമതു ജി 20 ഡവലപ്‌മെന്റ് വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ രണ്ടാം ദിവസം സമാപിച്ചത് ലോകം കേരളീയ വേഷം അണിഞ്ഞ്. കായലില്‍ സൂര്യാസ്തമയം കണ്ടുറിയാനും  കേരളത്തിന്റെ പ്രാദേശിക സംസ്‌കാരം അനുഭവിച്ചറിയാനും എല്ലാവരും എത്തിയത് തനി കേരളീയ വേഷത്തില്‍.  ജി20 അംഗങ്ങള്‍, ക്ഷണിതാക്കളായ ഒന്‍പതു രാജ്യങ്ങള്‍, വിവിധ അന്താരാഷ്‌ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള എണ്‍പതിലധികം പ്രതിനിധികള്‍ പങ്കെടുത്തത്.  കേരളത്തിന്റെ പാട്ടും  വാദ്യവും  സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങളും ആസ്വദിക്കുമ്പോഴും ധരിച്ചിരുന്ന വേഷത്തിലെ കൗതുകം പലര്‍ക്കും ഇഷ്ടമായി.

ജി 20 അധ്യക്ഷ പദവിയിലിരുന്ന് ഇന്ത്യ  കണ്ടെത്തിയ മുന്‍ഗണനാ മേഖലകളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ രണ്ടാം ദിവസവും നടന്നു. ആദ്യ സെഷന്‍ പരിസ്ഥിതിക്കായുള്ള ജീവിതശൈലി(ലൈഫ്)ക്ക് ഊന്നല്‍ നല്‍കിയുള്ളതായിരുന്നു. യുഎന്‍എഫ്‌സിസി, ലോക ബാങ്ക്, രാജ്യാന്തര ഊര്‍ജ ഏജന്‍സി എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ സംസാരിച്ചു. പരിസ്ഥിതിക്ക് ഉതകുന്ന ജീവിതശൈലിയിലൂടെ വികസനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും എങ്ങനെ ബന്ധിപ്പിക്കാം, സമ്പദ്വ്യവസ്ഥയുടെ ഹരിതവല്‍ക്കരണത്തിനുള്ള ധനസഹായം, ആഗോള തലത്തില്‍ ലൈഫ് നടപടികള്‍ സൃഷ്ടിച്ച പ്രതിഫലനങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി. വികസനപരവും പാരിസ്ഥിതികവുമായ അജണ്ടകള്‍ തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത രാജ്യങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഇവ രണ്ടും നേടിയെടുക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്തു. പരിസ്ഥിതിക്ക് ഉതകുന്ന ജീവിതശൈലി സംബന്ധിച്ച പൊതുധാരണ രൂപീകരിക്കുന്നതിനായും ആശയവിനിമയം നടത്തി. 

തുടര്‍ന്നുള്ള സെഷനുകളില്‍, വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും സമകാലിക വെല്ലുവിളികളും തിരിച്ചറിഞ്ഞ് എസ്ഡിജികള്‍ കൈവരിക്കുന്നതിനുള്ള ജി20 പ്രതിബദ്ധത എങ്ങനെ ശക്തിപ്പെടുത്താമെന്നും സഹകരിച്ചും കൂട്ടായ പ്രവര്‍ത്തനം വഴിയും അവയെ എങ്ങനെ അഭിസംബോധന ചെയ്യാമെന്നും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. ലോകം അഭിമുഖീകരിക്കുന്ന വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ജി 20ക്കകത്തും പുറത്തും ഏകോപനവും പങ്കാളിത്തവും വര്‍ധിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നു. ജി 20 ഷെര്‍പ്പകള്‍ക്കിടയിലും സാമ്പത്തിക രംഗത്തും ഐക്യരാഷ്‌ട്ര സംഘടനയിലും രാജ്യാന്തര സംഘടനകളിലും ലോകം നേരിടുന്ന വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.  

സുസ്ഥിര വികസനം കൈവരിക്കുന്നതിനു ജി20യുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഏകോപനവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ സംവിധാനങ്ങളെക്കുറിച്ച് ഒഇസിഡി, യുഎന്‍ഡിപി എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ വിശദീകരിച്ചു. എസ്ഡിജികളിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള വികസ്വര രാജ്യങ്ങളുടെ താല്‍പര്യം സാക്ഷാത്കരിക്കുന്നതില്‍ ധനസഹായത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, 2030 അജണ്ട യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഉത്തേജനത്തിന്റെ ,രാഷ്‌ട്രീയവും വികസനപരവുമായ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ‘എസ്ഡിജി ഉത്തേജനം’ എന്ന വിഷയത്തില്‍ യുഎന്‍ഡിപി വിശദീകരണം നല്‍കി. ധനസമ്പാദനത്തിനു വികസ്വര രാജ്യങ്ങള്‍ നേരിടുന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ചു ഒഇസിഡി ബോധ്യപ്പെടുത്തി.

Tags: G20 countriesKumarakomജി20
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് കെ ഹോം പദ്ധതി; കരുവന്നൂര്‍ ബാങ്കിലെ ഡെപ്പോസിറ്റ് മാതിരി തന്ന വീടുകള്‍ തിരിച്ചുകിട്ടാതിരിക്കുമോ എന്ന് പരിഹാസം

Kerala

സ്വദേശ് ദർശൻ 2.0 സ്കീം , കുമരകത്തിനായി 70 കോടിയുടെ വികസന പദ്ധതി : കുമരകം പക്ഷിസങ്കേതത്തിന് പ്രത്യേക പ്രാധാന്യം

Kerala

മൻ കി ബാത്തിലൂടെ പ്രശസ്തനായ രാജപ്പന് പ്രധാനമന്ത്രിയെ നേരിട്ട് കാണുവാൻ ക്ഷണം

India

ഹോട്ടല്‍-റിസോര്‍ട്ട് മുറികളില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍  കുമരകം ഒന്നാമതെന്ന് സര്‍വേ റിപ്പോര്‍ട്ട്

India

ജി-20യില്‍ കാലാവസ്ഥാ ധനസഹായത്തിലെ വാഗ്ദാന ലംഘനം ഉന്നയിക്കുമെന്ന് എസ് ജയ്ശങ്കര്‍; ലോകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ദേശീയതാല്‍പ്പര്യത്തോടെ

പുതിയ വാര്‍ത്തകള്‍

മഞ്ഞപ്പട്ടുടുത്ത് , മുടിയിൽ പൂവും ചൂടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള കുട്ടിക്കുറുമ്പി : സോഷ്യൽ മീഡിയ തേടുന്നു ആരാണ് ഈ കുഞ്ഞ് സുന്ദരി ?

ഹിന്ദുക്കളെ ബസ്റ്റാര്‍ഡുകള്‍ എന്ന് വിളിച്ചവന്‍, ശ്രീരാമദേവനെ അധിക്ഷിച്ചയാള്‍; ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ കങ്കണ

പഹൽ​ഗാം ഭീകരാക്രമണത്തിന് സൈന്യവും നരേന്ദ്രമോ​ദിയുടെ സർക്കാരും നൽകിയത് ഉചിതമായ പ്രതികരണം ; ഭാരത് മാതാ കീ ജയ് മുഴക്കി മോഹൻലാൽ

സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്‌ത്തിയ സംഭവം : പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ

പാലക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി

കിളികൊല്ലൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ജഡം ഓടയില്‍ കണ്ടെത്തി

സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ; ഒരു മാസമായി ഉത്തരവ് പൂഴ്‌ത്തിവച്ച് പിണറായി സർക്കാർ

വി എസിന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കണമെന്ന് ഹൈക്കോടതി

മാതാപിതാക്കള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കാര്‍ മതിലില്‍ ഇടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies