ന്യൂദല്‍ഹി: ഭീകരരെ പേടിച്ച് കശ്മീരില്‍ ഭൂമി വാങ്ങാതിരിക്കുന്ന, ബിസിനസിനായി മുതല്‍ മുടക്കാതിരിക്കുന്ന പഴയ ഭീതിയുടെ കാലമെല്ലാം പോയി. കശ്മീരില്‍ കശ്മീരികളല്ലാത്തവര്‍ക്ക് ഭൂമി വാങ്ങാന്‍ പാടില്ലെന്ന 35എ, 370ാം വകുപ്പ് എന്നിവ പിന്‍വലിച്ചതോടെ കശ്മീരിന് പുറത്തുനിന്നുള്ള 185 ഇന്ത്യക്കാര്‍ ഭൂമി വാങ്ങി. അതുപോലെ കശ്മീരിന് പുറത്ത് നിന്നും 1559 കമ്പനികള്‍ കശ്മീരില്‍ നിക്ഷേപമിറക്കിയെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
ജമ്മു കശ്മീരിലെ കേന്ദ്രഭരണപ്രദേശത്തിന് പുറത്തു്ള 185 പേര് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ (2020,2021,2022) ജമ്മു കശ്മീരില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. 2020ല്‍ ഒരാള്‍ മാത്രമേ ധൈര്യമുറപ്പിച്ച് ഭൂമി വാങ്ങിയതെങ്കില്‍ 2021ല്‍ 57 പേര് ഭൂമി വാങ്ങി. 2022 ആയപ്പോള്‍ കശ്മീരില്‍ ഭൂമി വാങ്ങിയവരുടെ എണ്ണം 127 ആയി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
ജമ്മു കശ്മീരില്‍ ബിസിനസ് ആരംഭിക്കാന്‍ പുറത്ത് നിന്നെത്തിയ കമ്പനികളുടെ എണ്ണത്തിലും വന്‍ വര്‍ധന. 2020ല്‍ 310 കമ്പനികള്‍ എത്തിയെങ്കില്‍, 2021ല്‍ 175 കമ്പനികള്‍ മാത്രമാണ് ജമ്മു കശ്മീരില്‍ നിക്ഷേപമിറക്കാന്‍ എത്തിയത്. 2022ല്‍ ഇത് പല മടങ്ങായി വര്‍ധിച്ചു. ഏകദേശം 1074 കമ്പനികളാണ് പുറത്ത് നിന്നും ജമ്മു കശ്മീരില്‍ നിക്ഷേപിക്കാന്‍ എത്തിയത്.
“കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് പിന്‍വലിച്ചതോടെ കശ്മീരിലെ ഭൂമിവിലയും കുതിച്ചുയര്‍ന്നു. ഒരു കനാല്‍ ഭൂമി (അളവ്) 3 ലക്ഷത്തിന് കിട്ടിയിരുന്നത് ഇപ്പോള്‍ അതിന്റെ ആറിരട്ടി വിലകൊടുത്താലേ കിട്ടൂ. ഒരു കനാല്‍ ഭൂമി വാങ്ങാന്‍ ഇപ്പോള്‍ 18 ലക്ഷം രൂപ കൊടുക്കണം. ഭാവിയില്‍ നല്ല പുരോഗതി നേടാമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ പേര് ഇവിടെ നിക്ഷേപിക്കുകയാണ്. “- കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് വറഞ്ഞു.
എന്തായാലും കശ്മീരില്‍ തീവ്രവാദികളെ പേടിച്ച് മുതലിറക്കാതെയും ഭൂമി വാങ്ങാതെയും ഇരിക്കുന്ന കാലം പോയി. എന്തായാലും കശ്മീര്‍ താഴ് വരയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷ നിക്ഷേപകരില്‍ ശക്തമാണ്. ഇപ്പോള്‍ പണം നിക്ഷേപിച്ചാല്‍ ഭാവിയില്‍ അത് നല്ലൊരു ബിസിനസ് സാധ്യതയാകും എന്നും ബിസിനസുകാര്‍ കരുതുന്നു.
അഞ്ച് ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള മാളാണ് യൂസഫ് അലി ശ്രീനഗറില്‍ പണിയുന്നത്. ദുബായില്‍ നിന്നുള്ള എമാര്‍ ഗ്രൂപ്പാണ് വരുന്നത്. കശ്മീരില്‍ നിന്നും 2021ല്‍ ലുലു 400 ടണ്‍ ആപ്പിളാണ് യുഎഇയിലേക്ക് ഇറക്കുമതി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: