Categories: Kerala

വിഷുവിന് തൃശൂരില്‍ സജീവമായി സുരേഷ് ഗോപി; വിഷുകൈനീട്ടവും വിഷുക്കോടിയും ശ്രീകോവിലിന് ചെമ്പോലയുമായി സുരേഷ് ഗോപി

വിഷുനാളുകളില്‍ തൃശൂരില്‍ സജീവമായി നടന്‍ സുരേഷ് ഗോപി. തൃശൂരില്‍ വിഷു ആഘോഷവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി തിരക്കിലാണ്.

Published by

തൃശൂര്‍: വിഷുനാളുകളില്‍ തൃശൂരില്‍ സജീവമായി നടന്‍ സുരേഷ് ഗോപി. തൃശൂരില്‍ വിഷു ആഘോഷവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി തിരക്കിലാണ്. 

ഏപ്രില്‍ 12ന് ബുധനാഴ്ച നാട്ടിക ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ വിഷുകൈനീട്ടവും വിഷുകോകടിയും നല്‍കാന്‍ സുരേഷ് ഗോപി പങ്കെടുക്കും. മത്സ്യത്തൊഴിലാളികള്‍ക്കാണ് പ്രിയപ്പെട്ട താരം ഇവ സമ്മാനിക്കുക.  

വാടാനപ്പള്ളി ഗണേശമംഗലത്തെ ഗണേശഭഗവാന്റെ ക്ഷേത്രത്തിലെ പരിപാടിയിലും 101 അമ്മമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കും. ഏപ്രില്‍ 13 വ്യാഴാഴ്ചയാണ് ഈ പരിപാടി.  

ഗണേശഭഗവാന്റെ ശ്രീകോവിലിനായി സുരേഷ് ഗോപി ചെമ്പോല നല്‍കും. ഗണേശമംഗലം ശ്രീഗണപതി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തോട് അനുബന്ധിച്ചാണ് ചെമ്പോല സമര്‍പ്പിക്കുക. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക