ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 6155 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതേ കാലയളവില്‍ ആകെ രണ്ടായിരത്തി ഇരുന്നൂറ് പേര് കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് 31,000ത്തിലധികം സജീവ കോവിഡ് കേസുകളാണുളളത്. രോഗമുക്തി നിരക്ക് 98.74 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ആയിരത്തി തൊള്ളായിരത്തിലധികം വാക്സിന് ഡോസുകള്‍ നല്‍കിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം ഇതുവരെ 220 കോടി 66 ലക്ഷം വാക്സിന് ഡോസുകള്‍ നല്കി.
കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായും ഉന്നതോദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് പടരുന്നത് നിയന്ത്രിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും യോഗത്തില്‍ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: