ന്യൂദൽഹി : അദാനി ഗ്രൂപ്പിനെതിരായ പ്രചാരണങ്ങളെ വിമര്‍ശിച്ച് എന്‍ സി പി നേതാവ് ശരത് പവാര്‍. അദാനിയെ മനപൂര്‍വം ലക്ഷ്യം വയ്‌ക്കുകയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയുമായുളള ബന്ധം സംബന്ധിച്ച് സംയുക്ത പ്രാലമെന്റി സമിതി അന്വേഷണം വേണമെന്ന ആവശ്യത്തിന് പിന്നിലെ യുക്തിയെയും ശരത് പവാര്‍ ചോദ്യം ചെയ്തു. ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ചും പവാര്‍ സംശങ്ങള്‍ പ്രകടിപ്പിച്ചു. മൂല്യം കൃത്രിമമായി ഉയര്‍ത്തിക്കാട്ടുകയാണ് അദാനി ചെയ്തതെന്ന് ചെയ്തതെന്ന ആരോപണം വിശ്വസനീയമല്ല.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് ആക്രമിക്കുന്നത്. അദാനിക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുണയേകുന്നുവെന്നാണ് വിമര്‍ശനം.
നേരത്തേ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ വക്താവായിരുന്ന വി ഡി സവര്‍ക്കറെ വിമര്‍ശിക്കുന്നതില്‍ നിന്നും പിന്‍വാങ്ങണമെന്ന് രാഹുല്‍ ഗാന്ധിയോട് ശരത് പവാര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: