കോഴിക്കോട്: ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ (24) ആരോഗ്യനില തൃപ്തികരമെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഷാറുഖിന്റെ ശരീരത്തിലെ പൊള്ളല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്നും മറ്റു പരുക്കുകള്‍ ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പറ്റിയതാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.. കാഴ്ചശക്തിക്ക് പ്രശ്നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചു. ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്റെയും പഴക്കം ഡോക്ടര്‍മാരുടെ സംഘംപരിശോധിച്ചിരുന്നു.
ഷാറുഖ് സെയ്ഫിയെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് മജിസ്ട്രേട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയിരുന്നു. പ്രതിയെ ഏപ്രില്‍ 28വരെ റിമാന്‍ഡ് ചെയ്തു.ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്ഥയില്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനമായി. ഡിസ്ചാര്‍ജ് ചെയ്താല്‍ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും.
ഇതിനിടെ മാധ്യമ പ്രവര്ത്തകന് ആശുപത്രി ഐസിയുവില്‍ എത്തി ഷാറുഖ് സെയ്ഫിയെ കണ്ടു എന്ന വാര്‍ത്ത പുറത്തുവന്നു. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം അവകാശപ്പെടുന്ന മാധ്യമ പ്രവര്‍ത്തകന്റെ സന്ദര്‍ശനം കനത്ത സുരക്ഷാ വീഴ്ചയായിട്ടാണ് കാണുന്നത്. അന്തര്സംസ്ഥാനകണ്ണികളുളള കേസ് എന്‍ഐഎക്ക് കൈമാറാന്‍ കേരള പോലീസ് അമാന്തം കാണിക്കുന്നതും യിഎപിഎ ചുമത്താന്‍ ശങ്കിച്ചു നില്ക്കുന്നതും ദുരൂഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: