ന്യൂദല്‍ഹി: ചില മാധ്യമങ്ങളില്‍ ഇപ്പോഴേ ഷാരൂഖ് സൈഫിയെ വെള്ളപൂശുന്ന കഥകള്‍ വന്നുതുടങ്ങി. പയ്യന് പാവമാണെന്നും ദല്‍ഹി വിട്ട് പുറത്തുപോകാത്ത വ്യക്തിയാണെന്നും ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണെന്നുമാണ് കഥകള്‍. ആശാരിപ്പണി ചെയ്യുന്ന പിതാവിനൊപ്പം പണിശാലയിലേക്ക് കൃത്യമായി പോകുന്ന പയ്യനുമാണ്. പ്ലസ് ടു പാസായിട്ടുണ്ട്.
പക്ഷെ ഈ വെള്ളപൂശുന്ന ഷാരൂഖ് സൈഫി ചെയ്ത് കൂട്ടിയത് മുഴുവന്‍ വില്ലത്തരങ്ങളാണ്. ആരോടും പറയാതെ ഒരു ദിവസം വീട് വിട്ട് പോകുന്നു. ആദ്യമായി എന്തിനാണ് ഇയാള്‍ കേരളത്തിലക്ക് വന്നത്? ആരൊക്കെയാണ് ഇയാളുടെ കൂടെ ഉണ്ടായിരുന്നത്? കേരളത്തില്‍ ആരെയൊക്കെ കണ്ടു? ഇനി കേരളത്തില്‍ ആദ്യമായി ചെയ്തത് തീവ്രവാദത്തിന് തുല്ല്യമായ കാര്യമാണ്. പെട്രോള്‍ നിറച്ച കുപ്പിയില്‍ നിന്നും പെട്രോള്‍ കമ്പാര്‍ട്മെന്റിലെ സഹയാത്രക്കാര്‍ക്ക് നേരെ വീശിയെറിഞ്ഞ് തീ കൊളുത്തല്‍. ഈ ആക്രമണം നടത്തിയത് ഒറ്റയ്ക്കാണെന്ന് പൊലീസിനോട് ഇയാള്‍ പറയുമ്പോഴും എന്തിനിത് ചെയ്തു എന്ന ചോദ്യത്തിന് ഉത്തരമില്ല.
ഈ ദൗത്യം നിര്‍വ്വഹിക്കുന്നതിനിടയില്‍ ഷാരൂഖ് സൈഫിയ്ക്കും പൊള്ളലേറ്റതായി പറയുന്നു. എന്നിട്ടും അയാള്‍ രക്ഷപ്പെട്ടു. മാത്രമല്ല, പൊള്ളലേറ്റിട്ടും എങ്ങിനെയാണ് ഇയാള്‍ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ എത്തിയത്? ഇയാള്‍ക്ക് രത്നഗിരിയില്‍ എത്താന്‍ ടിക്കറ്റ് സംഘടിപ്പിച്ച് കൊടുത്തത് ആരാണ്? കേരളത്തില്‍ നിന്നും മുഖം മറച്ചാണ് ഇ.യാള്‍ തീവണ്ടിയില്‍ യാത്ര ചെയ്തതെന്ന് പറയുന്നു. ഇത്രയേറെ വലിയ ആക്രമണം നടത്തിയ ആള്‍ക്ക് ഒറ്റയ്ക്ക് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണ്. അത്രയ്ക്കേറെ പൊതുജനങ്ങളും പൊലീസും ജാഗ്രതയിലായിരുന്നു. എന്നിട്ടും എങ്ങിനെ ഷാരൂഖ് സൈഫി രക്ഷപ്പെട്ടു?
മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ പാളത്തില്‍ ബോധമില്ലാതെ ഇയാള്‍ കിടക്കുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് മാരകമായിരുന്നു. എന്നാല്‍ ഇയാള്‍ ആംബുലന്‍സിലെ ഡോക്ടറെ ആക്രമിച്ച് വീണ്ടും രക്ഷപ്പെട്ടു. പിന്നീട് ഒരു ട്രക്കിന്റെ പിന്നില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്തു. ഇത് കണ്ട പൊലീസും നാട്ടുകാരും ചേര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ഇതിന് ശേഷമാണ് തിങ്കളാഴ്ച ഷാരൂഖിന്റെ ഫോണ്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇന്റലിജന്‍സ് ഏജന്‍സി ഷാരൂഖ് സൈഫിയുടെ ലൊക്കേഷന്‍ രത്നഗിരി ജില്ലാആശുപത്രിയാണെന്ന് കൃത്യമായി കണ്ടെത്തുന്നു.
നേരെ വിവരം മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സെല്ലിന് വിവരം കൈമാറുന്നു. പക്ഷെ അവര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് ഷാരൂഖ് സൈഫി കടന്നുകളഞ്ഞു. പിന്നീട് കടപ്പുറത്തും മറ്റുമായി കറങ്ങിയ ഷാരൂഖ് വീണ്ടും രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നു. ക്ഷീണം കൊണ്ട് ഇവിടുത്തെ ഒരു ശൗചാലയത്തിന് സമീപം ഉറങ്ങിപ്പോയി. ഈ സമയത്താണ് കസ്റ്റഡിയില്‍ എടുത്തത്.
കുറ്റകൃത്യം നടത്താന്‍ ആരൊക്കെ ഷാരൂഖ് സൈഫിയെ സഹായിച്ചു. അവര്‍ കേരളത്തിനകത്ത് നിന്നുള്ളവരാണോ? ആരാണ് പെട്രോള്‍ വാങ്ങിക്കൊടുത്തത്? പെട്രോള്‍ മറ്റുള്ളവരുടെ ശരീരത്തിലേക്ക് വീശിയെറിഞ്ഞ് തീകൊളുത്തുന്ന കേട്ടുകേള്‍വിയില്ലാത്ത ആക്രമണരീതിയാണ് പ്രതി സ്വീകരിച്ചത്. ഷെരീഫിന്റെ ബാഗില്‍ നിന്നും കണ്ടെത്തിയ സിമ്മുകളാണ് അന്വേഷണ സംഘത്തിന് വഴികാട്ടുക. ആരുമായി കഴിഞ്ഞ മാസങ്ങളില്‍ ഷെരീഫ് സൈഫി ബന്ധപ്പെട്ടു എന്നാണ് അറിയേണ്ടത്.
ഇതിനിടയില്‍ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ കേരളാ പൊലീസിന്റെ ഭാഗത്ത് നിന്നും സുരക്ഷാവീഴ്ചയുണ്ടായതായി പറയുന്നു. പ്രതിയ്ക്കൊപ്പം ആകെ മൂന്ന് പൊലീസുകാരെ ഉണ്ടായിരുന്നുള്ളൂ എന്നും ആരോപണമുയരുന്നുണ്ട്. മടക്കയാത്രയില്‍ കണ്ണൂര്‍ മേലൂരിന് സമീപം കാടാച്ചിറയില്‍ ടയര്‍ പഞ്ചറായി. പ്രതിയ്ക്കും വാഹനത്തിനും എടക്കാട് പൊലീസാണ് സുരക്ഷ നല്‍കിയത്. ഒരു മണിക്കൂറോളം ജീപ്പും പ്രതിയും അവിടെ കിടന്നു. പിന്നീട് മറ്റൊരു വാഹനത്തിലാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്. പ്രതിയ്ക്കെതിരെ യുഎപിഎ ചുമത്തുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: