കുമരകം: ലോകമെമ്പാടുമുള്ള ഹരിത വികസനം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഒരു അന്താരാഷ്ട്ര അന്തരീക്ഷം സജ്ജമാക്കണമെന്ന് ബാര്‍ബഡോസ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയും കാലാവസ്ഥാ ധനകാര്യം സംബന്ധിച്ച സ്വതന്ത്ര ഉന്നതതല വിദഗ്ധ സംഘത്തിലെ അംഗവുമായ അവിനാഷ് പെര്‍സൗദ്.. അതിന് ആവശ്യമായ ധനസഹായം ജി 20 രാജ്യങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പ്രായോഗിക വഴികള്‍ നിരവധി ഉണ്ടെന്ന് ഉദാഹരണ സഹിതം അദ്ദേഹം പറഞ്ഞു. ജി20 വികസന പ്രവര്‍ത്തകസമിതി യോഗത്തില്‍ ‘സുസ്ഥിര ഭാവിയിലേക്ക്: പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലിയും നീതിയുക്തമായ ഹരിത പരിവര്‍ത്തനവും’ എന്നവിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവിനാഷ് .
പരിസ്ഥിതിയുടെ അതിമോഹപരമായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചുകൊണ്ട് പരിസ്ഥതിക്ക് വേണ്ട ജീവിതശൈലി (ലൈഫ്) സമീപനത്തിന് എങ്ങനെ ആഗോള വളര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നത് പാനലിസ്റ്റുകള്‍ ചര്‍ച്ചചെയ്തു. ഡോ: ഫാമിദ ഖാത്തും, ഹീരാദ് സബേതി, ഡോ. ആര് ബാലസുബ്രഹ്മണ്യം, സെലസ്റ്റെ ക്രിസ്റ്റീന ബദാരോ എന്നിവര്‍ സുസ്ഥിര ഉല്‍പ്പാദനത്തിലൂടെ ലൈഫ് സ്വീകരിക്കുന്നതിനുള്ള ഒരു അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്നതിനെക്കുറിച്ച് വിശദീകരിച്ചു. വ്യക്തികളെ ശാക്തീകരിക്കുന്നതിനായി ഹരിത പരിസ്ഥിതിയും അടിസ്ഥാന സൗകര്യങ്ങളും എങ്ങനെ സൃഷ്ടിക്കാമെന്നും അതിന്ീ സാദ്ധ്യമായ അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങള്‍ വെളിവാക്കുന്നതിനുള്ള സാമ്പത്തിക ഉപകരണങ്ങള്‍ എങ്ങനെ സൃഷ്ടിക്കാം കാലാവസ്ഥാ അജണ്ട ഉള്‍പ്പെടെയുള്ള വികസനവും പരിസ്ഥിതിയും തമ്മിലുള്ള സുസ്ഥിരമായ ജീവിതശൈലിയും അന്തര്‍ലീനമായ പരസ്പരബന്ധങ്ങളും എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നതും ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ സുസ്ഥിരമായ ജീവിതശൈലിയുടെ പ്രധാന പങ്ക് എടുത്തുകാട്ടുന്നതിനും ലൈഫിനെ ആഗോള പ്രസ്ഥാനമാക്കുന്നതില്‍ ജി 20 നിര്‍ണായക പങ്കുവഹിക്കുന്നതിനും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയങ്ങളെയും വിവരങ്ങളേയും പിന്തുണയ്ക്കുന്നതിന് ആവശ്യമായ വിവിധ മൂര്‍ത്തമായ നടപടികളും പ്രഭാഷകര്‍ ഉയര്‍ത്തിക്കാട്ടി.
‘ലൈഫ്: വളര്‍ച്ചയ്ക്കുള്ള എഞ്ചിന്’ എന്ന വിഷയത്തിലെ പാനലിനെ പ്രൊഫസര്‍ സച്ചിന് ചതുര്‍വേദിയാണ് മോഡറേറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: