കുമരകം: യഥാര്‍ത്ഥ വികസന നേട്ടം സൃഷ്ടിക്കുന്നതിന് തങ്ങളുടെ വിവര ശേഷി വികസിപ്പിക്കുന്നതിനുള്ള സഹായം ഇന്ന് വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമാണെന്ന്് ജി20 ജോയിന്റ് സെക്രട്ടറി നാഗരാജ് നായിഡു പറഞ്ഞു. സമയബന്ധിതവും വിശ്വസനീയവും പ്രാപ്യമാക്കാന്‍ കഴിയുന്നതുമായ വിവരങ്ങളാണ് അര്‍ത്ഥവത്തായ നയരൂപീകരണം, കാര്യക്ഷമമായ വിഭവ വിനിയോഗം, ഫലപ്രദമായ പൊതുസേവന വിതരണം എന്നിവയ്ക്കു് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ജി20 ഷെര്‍പ്പ ട്രാക്കിന് കീഴിലുള്ള ജി20 വികസന പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവര ദുരുപയോഗം തടയേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിട്ട നാഗരാജ് നായിഡു വിവരങ്ങള്‍ ഒരു വലിയ സാമൂഹിക ഉദ്ദേശമാണ് നല്‍കുന്നതെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
വികസനത്തിന് വേണ്ടിയുള്ള വിവരങ്ങള്‍ (ഡി4ഡി), പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലിയും ആഗോളതലത്തില്‍ നീതിയുക്തമായ പരിവര്‍ത്തനവും എന്നീ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പാര്‍ശ്വ പരിപാടിയോടെയാണ് യോഗത്തിന് തുടക്കമായത്. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയുടെ മുന്‍ഗണമേഖലകളാണ് ഇവയൊക്കെ.
ഗവണ്മെന്റ്, സംഘടനകള്‍, പൗരസമൂഹം, സ്വകാര്യ കമ്പനികള്‍ എന്നിവയ്ക്കൊപ്പം ജി20 അംഗങ്ങള്‍, 9 ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 150ലധികം പ്രതിനിധികളും പങ്കാളികളും പരിപാടിയില്‍ പങ്കെടുത്തു.
സുസ്ഥിര വികസന ഡാറ്റയ്ക്കുള്ള ആഗോള പങ്കാളിത്തത്തിലെ മിസ് ക്ലയര്‍ മെലാമെഡ്, ധനകാര്യ മന്ത്രാലയത്തിലെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യ ഉപദേശകന് സിദ്ധാര്‍ത്ഥ് ഷെട്ടി, ഗൂഗിള്‍ റിസര്‍ച്ചിലെ ഡോ. അഭിഷേക് ബപ്ന എന്നിവര്‍ പ്രഭാഷകരില്‍ ഉള്‍പ്പെട്ടിരുന്നു. നിതി ആയോഗ് ഓഫ് ഇന്ത്യയുടെ വൈസ് ചെയര്മാന് സുമന് ബെറിയും ലോക ബാങ്ക് ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തികശാസ്ത്രജ്ഞനും വികസന സാമ്പത്തികശാസ്ത്രത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റുമായ ഇന്‍ഡര്‍മിറ്റ് ഗില്ലും മുഖ്യ വീഡിയോ അഭിസംബോധനകള്‍ നടത്തി.യു.എന്‍.സി.ടി.എ.ഡിയിലെ സാമ്പത്തികകാര്യ ഓഫീസര്‍ ഡോ. ലോറ സൈറോണാണ് മോഡറേറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: