ന്യൂദല്‍ഹി : കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായി മാറിയെന്ന് അനില്‍ ആന്റണി. കോണ്‍ഗ്രസ്സില്‍ പ്രാധാന്യം നല്‍കുന്നത് വ്യക്തി താതപ്പര്യങ്ങള്‍ക്ക്. ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം കെ. സുരേന്ദ്രനൊപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അനില്‍ ആന്റണി.
ഒരു കോണ്‍ഗ്രസ് കുടുംബത്തിലാണ് താന്‍ ജനിച്ചത്. കോണ്‍ഗ്രസ് കാഴ്ചപ്പാടുകളോടെയാണ് വളര്‍ന്നത്. അന്നത്തെ കോണ്‍ഗ്രസല്ല ഇന്നത്തേത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യ താത്പ്പര്യങ്ങളെക്കാള്‍ കൂടുതല്‍ രണ്ട്, മൂന്ന് വ്യക്തിക്കള്‍ക്ക് വേണ്ടി മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. നെഹ്‌റു കുടുംബത്തെ പേരെടുത്ത് പറയാതെ പരോക്ഷമായി അനില്‍ ആന്റണി വിമര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി രഹിത നേതാവാണ്. മോദിയെ പോലെ വ്യക്തിപ്രഭാവമുള്ള നേതാവ് ഇന്ത്യയില്‍ എന്നല്ല ലോകത്തില്‍ ഇല്ല. രാഷ്‌ട്രത്തിന് വേണ്ടിയാണ് ബിജെപി പ്രവര്‍ക്കുന്നത്. കഴിഞ്ഞ ഒന്നു രണ്ടു മാസത്തിനുള്ളില്‍ ഒരു സര്‍വേ നടത്തിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ചൈനീസ് പ്രസിഡന്റ് എന്നിവരേക്കാള്‍ യൂറോപ്യന്‍ രാഷ്‌ട്രത്തലവന്‍മാരേക്കാളും ലോകത്തെല്ലായിടത്തും ജനപ്രിയനാണ് മോദി. അദ്ദേഹം അഴിമതി രഹിതനാണെന്നും എല്ലാവര്‍ക്കും അറിയാം.
ഇന്ത്യയെക്കുറിച്ച് വലിയ കാഴ്ചപ്പാടുകളാണ് പ്രധാനമന്ത്രിക്കുള്ളത്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്നത്തെ ഇന്ത്യയില്‍ നിന്നും വികസിത രാജ്യമാക്കാനുള്ള കാഴ്ചപ്പാടുകള്‍ നരേന്ദ്ര മോദിക്കുണ്ട്. അദ്ദേഹം രാഷ്‌ട്രത്തിന് വേണ്ടിയും ബിജെപിക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നു.
ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റൊരു ചുവട് വയ്‌പ്പില്ല. സ്ഥാനമാനങ്ങള്‍ക്കായല്ല രാജ്യ സേവനത്തിനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ഇന്ന് വ്യക്തികളിലേക്ക് ചുരുങ്ങിപ്പോയെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
അനില്‍ ആന്റണിയെ പോലെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ ആഗ്രഹ പ്രകടനമാണ് ഇന്ന് നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. നരേന്ദ്രമോദിക്ക് അനുകൂലമായിട്ടുള്ള വികാരം കേരളത്തില്‍ ശക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടിയാണിത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് പോയി ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നേതാവ് ഇത് മനസിലാക്കണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: