ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനേക്കാള്‍ ഉദാരമനസ്കനായിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എന്‍ഡിടിവിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം.
രാജ്യസഭയില്‍ നിന്നും പിരിഞ്ഞുപോകുന്ന ദിവസം മോദി ഗദ്ഗധകണ്ഠനായി ഗുലാം നബി ആസാദിനെ പ്രശംസിച്ച് സംസാരിച്ചതിനെ ഓര്‍ത്തുകൊണ്ടാണ് ഗുലാം നബി ആസാദ് മോദിയെ പുകഴ്ത്തിയത്. അതേ സമയം ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ മന്ത്രിയായിരുന്ന തന്നെ കോണ്‍ഗ്രസ് ഒടുവില്‍ അപമാനിച്ചുവെന്നും ഗുലാം നബി ആസാദ് അഭിമുഖത്തില്‍ പറഞ്ഞു.
“കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ 25 പേര് സോണിയാഗാന്ധിയ്ക്ക് കത്തെഴുതി. ഈ 25 പേരും എഴുതിയ കത്ത് മോദി എഴുതിച്ചതാണ് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അതോടെ ഞങ്ങളെ മോദിഭക്തരാക്കി. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ മന്ത്രിയായിരുന്നവരെയാണ് ഒരു സുപ്രഭാതത്തില്‍ രാഹുല്‍ഗാന്ധി മോദിഭക്തരാക്കിയത്. രാഹുല്‍ ഗാന്ധിയുടെ ഈ കുറ്റപ്പെടുത്തല്‍ വളരെ ബാലിശമാണ്.” – മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഒരു പരിപാടിയിലും പ്രതിപക്ഷ നേതാവായിട്ടും ഏഴ് വര്‍ഷത്തോളം ഞാന്‍ പങ്കെടുത്തിട്ടില്ല. അദ്ദേഹം പക്ഷെ ഞാന്‍ രാജ്യസഭാംഗമായി പിരിയുന്ന നേരത്ത് മോദി അതെല്ലാം അവഗണിച്ചു. ഞാന്‍ പിരിയുമ്പോള്‍ അദ്ദേഹം ഒരു രാഷ്ട്രതന്ത്രജ്ഞന്റെ കുലീനതയോടെ പെരുമാറി. അന്ന് രാജ്യസഭയില്‍ നിന്നും പിരിഞ്ഞുപോരുന്ന ദിവസം അദ്ദേഹം എന്നെ അധിക്ഷേപിച്ച് സംസാരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് ഉണ്ടായില്ല. അദ്ദേഹം കരയുകയായിരുന്നു. കശ്മീരില്‍ ചില ഗുജറാത്തികള്‍ കൊല ചെയ്യപ്പെട്ട ദിവസം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി എന്നെ മൂന്ന് തവണയാണ് ഫോണില്‍ വിളിച്ചത്. വേണ്ട കാര്യങ്ങള്‍ ഞാന്‍ ചെയ്തു. ആ ഓര്‍മ്മ പങ്കുവെച്ചായിരുന്നു മോദി ഗദ്ഗദകണ്ഠനായത്. ആ അര്‍ത്ഥത്തില്‍ പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനേക്കാള്‍ ഉദാരനായിരുന്നു.” -ഗുലാം നബി ആസാദ് പറഞ്ഞു.
ഇനി കുറേകാലത്തേക്ക് കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: