തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീവച്ച പ്രതി ഷഹറൂഖ് സെയ്ഫി രത്നഗിരിയില്‍ അറസ്റ്റിലായതിനു പിന്നാലെ സെയ്ഫിയുടെതെന്നു കരുതുന്ന യൂട്യൂബ് ചാനലിലെ വീഡിയോകള്‍ക്കുള്ള വ്യൂസ് കുത്തനേ കൂടി. മലയാളികള്‍ കൂട്ടത്തോടെ ഷഹറൂഖ് സെയ്ഫി കാര്‍പ്പെന്ററി എന്ന യൂട്യൂബ് ചാനല്‍ തേടി കണ്ടു പിടിക്കുകയായിരുന്നു. വീഡിയോകള്‍ക്കു താഴെ നിരവധി കമന്റുകളാണ് വരുന്നത്. നൂറില്‍ താഴെ ആള്ക്കാര് മാത്രം കണ്ടിരുന്ന വീഡിയോകള്‍ക്ക് ഇപ്പോള്‍ വ്യൂസ് പതിനായിരത്തിനു മുകളിലേക്ക് ഉയര്‍ന്നു. തടിപ്പണിയുടെ ആറു വീഡിയോകള്‍ മാത്രമാണ് ചാനലില്‍ ഉള്ളത്. ഈ ചാനല്‍ പ്രതി സെയ്ഫിയുടെ തന്നെയാണെന്നാണ് സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ അതിലെ ദൃശ്യങ്ങളും വ്യക്തമാക്കുന്നത്. അഞ്ചു മാസം മുന്‍പാണ് ഇയാള്‍ അവസാന വീഡിയോ ഇതില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആക്രമണത്തിനു ശേഷം ട്രാക്കില്‍ നിന്നു ലഭിച്ച ബാഗിലെ കുറിപ്പിലും ഈ ചാനലിന്റെ പേര് പരാമര്‍ശിച്ചിരുന്നു.
അതേസമയം, അറസ്റ്റിലായ പ്രതി ഷഹറൂഖ് സെയ്ഫിക്ക് തീവ്വവാദ ബന്ധമുള്ളതായി നിഗമനം. മഹാരാഷ്ട്ര എടിഎസിന്റെ പിടിയിലായ പ്രതിയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് ഇത് സംബന്ധിച്ചുള്ള സൂചന ലഭിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് ഇയാള്‍ പിടിയിലായത്.
ദല്‍ഹി ഷഹീന്‍ബാഗ് സ്വദേശിയാണ് ഇയാള്‍. ഷഹറൂഖ് ഒറ്റയ്ക്കാണ് ട്രെയിനിന് തീവെച്ചത്. എന്നാല്‍ ആക്രമണത്തിന് ഷഹറൂഖിന് ആരെങ്കിലും സഹായം നല്‍കിയിരുന്നോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. എന്തുകൊണ്ട് ആക്രമണത്തിനായി കേരളവും കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസും തെരഞ്ഞെടുത്തു എന്നത് സംബന്ധിച്ചും അന്വേഷിക്കും.
അതിനിടെ പിടിയിലായത് മകന് തന്നെയെന്ന് ഷഹറൂഖിന്റെ അമ്മ സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് ദിവസമായി ഇയാളെ കാണാനില്ലെന്നും അവര്‍ പറഞ്ഞു. അന്വേഷണ സംഘം നടത്തിയ തെരച്ചിലില്‍ ഷഹറൂഖിന്റെ ഫോണും ഡയറിയും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: