തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രണ്ടാം ജി20 എംപവര്‍ യോഗം ഏപ്രില്‍ 4 മുതല്‍ 6 വരെ തിരുവനന്തപുരത്ത്. മുന്‍ഗണനാ മേഖലകള്‍, സ്ത്രീശാക്തീകരണം ത്വരിതപ്പെടുത്തുന്നതിനു മുന്‍ അധ്യക്ഷരുടെ കാലത്തു നടത്തിയ ശ്രമങ്ങള്‍, സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുക, മാര്‍ഗദര്‍ശനം, ശേഷിവര്‍ധന എന്നിവയിലൂടെ വനിതാസംരംഭകത്വം മെച്ചപ്പെടുത്തുക, വിപണിപ്രവേശനവും ധനസഹായവും, വ്യവസായം മെച്ചപ്പെടുത്തുന്നതില്‍ സ്റ്റെം വിദ്യാഭ്യാസത്തിന്റെയും നവീകരണത്തിന്റെയും പങ്ക്, അടിത്തട്ടില്‍ ഉള്‍പ്പെടെ എല്ലാ തലങ്ങളിലും നേതൃത്വം പ്രാപ്തമാക്കല്‍, സ്ത്രീശാക്തീകരണത്തിനായുള്ള മാനസികവും പ്രതിരോധാത്മകവുമായ ആരോഗ്യം ഉള്‍പ്പെടെയുള്ള സമഗ്ര ക്ഷേമം, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനും വ്യാപ്തിക്കും ഡിജിറ്റല്‍ മുന്നേറ്റത്തിനും ആജീവനാന്ത പഠനത്തിനുമുള്ള നിക്ഷേപം വര്‍ധിപ്പിക്കല്‍, ശാസ്ത്രീയവും പാരമ്പര്യേതരവുമായ തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.
‘സ്കൂളില്‍നിന്നു ജോലിയിലേക്ക്’ പരിവര്‍ത്തനങ്ങളും കരിയര്‍ വികസന അവസരങ്ങളും പ്രാപ്തമാക്കല്‍; കെയര്‍ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനു പ്രാപ്തമാക്കുന്ന അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപം; സ്ത്രീശാക്തീകരണത്തിനായി കോര്‍പ്പറേറ്റ് സംസ്കാരം മുന്നോട്ടുകൊണ്ടുപോകല്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ പാനല്‍ ചര്‍ച്ചകളുടെ രൂപത്തില്‍ നടക്കും.
തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, കയര്‍ എന്നിവയുടെ കൃഷിയിലും ഉല്‍പ്പാദനത്തിലും സ്ത്രീകളുടെ പങ്കാളിത്തം, സ്ത്രീകളുടെ നേതൃത്വത്തിലുള്ള എഫ്പിഒകളുടെ പ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ രൂപകല്‍പ്പന ചെയ്ത നാടന്‍ കളിപ്പാട്ടങ്ങള്‍, കൈത്തറി, കരകൗശല വസ്തുക്കള്‍, ആയുര്‍വേദ സൗഖ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി രൂപകല്പനചെയ്തു തയ്യാറാക്കിയ പ്രദര്‍ശനവും പ്രധാന പരിപാടിയോടൊപ്പം സംഘടിപ്പിക്കും. പ്രേക്ഷകര്‍ക്ക് അതിമനോഹരമായ അനുഭവമേകുന്ന ഡിജിറ്റല്‍ സവിശേഷതകള്‍ പ്രദര്‍ശനത്തിലുണ്ടാകും.
സമ്മേളനങ്ങള്‍ക്കു പുറമേ, കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി) സന്ദര്‍ശനവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതു പ്രതിനിധികള്‍ക്ക് ഇന്ത്യന്‍ കലകളും കരകൗശലവിദ്യയും പരിചയപ്പെടുത്തുകയും കരകൗശല വിദഗ്ധരുമായി സംവദിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള ആകര്‍ഷകമായ കാഴ്ചകള്‍ സമ്മാനിക്കുന്ന സാംസ്കാരിക പരിപാടികള്‍ വൈകുന്നേരങ്ങളില്‍ സംഘടിപ്പിക്കും. ഇന്ത്യയുടെ പരമ്പരാഗത രീതികളും മികച്ച പാചകരീതികളും അനുഭവിക്കുന്നതിനായി പ്രാദേശിക പാചകരീതികളും ചെറുധാന്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഭക്ഷണവും പരിപാടികളില്‍ വിളമ്പും.
സമാപന സമ്മേളനം പ്രധാന അനന്തരഫലങ്ങള്‍ തിരിച്ചറിയുന്നതിലും സമവായത്തിലെത്തിയ ആശയങ്ങളില്‍ ജി20 എംപവര്‍ മുന്‍ഗണനകളിലുടനീളം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
വിവിധ സെഷനുകളിലെ പ്രമേയാധിഷ്ഠിത ചര്‍ച്ചകളും ആലോചനകളും ജി20 എംപവര്‍ വിജ്ഞാപനത്തില്‍ പ്രതിഫലിക്കുകയും ജി20 നേതാക്കള്‍ക്കുള്ള ശുപാര്‍ശകളായി നല്‍കുകയും ചെയ്യും. എല്ലാ അന്താരാഷ്ട്ര യോഗങ്ങളിലെയും പ്രധാന പരിപാടികളില്‍നിന്നും അനുബന്ധ പരിപാടികളില്‍നിന്നുമുള്ള ഫലങ്ങളില്‍നിന്നുരുത്തിരിയുന്ന സമവായത്തിലെത്തിയ ആശയങ്ങള്‍ ജി20 എംപവര്‍ 2023ന്റെ വിജ്ഞാപനത്തിന്റെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: