ന്യൂദല്‍ഹി: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ജെഡിഎസിന് തിരിച്ചടി. മുതിര്‍ന്ന ജെഡിഎസ് നേതാവും നാലുതവണ എംഎല്‍എയുമായ എ.ടി. രാമസ്വാമി ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്തുനടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ഹാസന് ജില്ലയിലെ അര്‍ക്കല്‍ഗുഡില്‍ നിന്ന് നാലു തവണ എംഎല്‍എയായ എ.ടി. രാമസ്വാമി വെള്ളിയാഴ്ചയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. ബിജെപി ദേശീയ അധ്യക്ഷ ന് ജെ.പി. നദ്ദയുമായും എ.ടി. രാമസ്വാമി കൂടിക്കാഴ്ച നടത്തി.
ബിജെപിയുടെ പ്രവര്‍ത്തനരീതി തന്നെ ആകര്‍ഷിച്ചെന്ന് എ.ടി. രാമസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ഒരു ഉപാധിയും കൂടാതെയാണ് ബിജെപിയില്‍ ചേരുന്നത്. ജനങ്ങളെ സേവിക്കാന്‍ തനിക്ക് ഒരു അവസരം വേണം. അതിനാണ് ബിജെപിയില്‍ ചേര്‍ന്നത്. താന്‍ പണാധിപത്യത്തിന്റെ ഇരയാണ്. കൃത്രിമ രേഖകളുണ്ടാക്കി ഏക്കര്‍ കണക്കിന് ഭൂമി കയ്യേറുന്ന ശക്തികള്‍ക്കെതിരെ താന്‍ സംസാരിച്ചിട്ടുണ്ട്. ക്രമക്കേടുകള്‍ക്കെതിരെയും അഴിമതിയ്ക്കെതിരെയും തൊട്ടുകൂടായ്മക്കെതിരെയും താന്‍ നിരന്തരം സംസാരിച്ചിട്ടുണ്ട്. അതിനിയും തുടരും.
ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ, മുഖ്യമന്ത്രി ബസവരാജ് ബൊ മ്മൈ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍ എന്നിവരോട് നന്ദി അറിയിക്കുന്നതായും രാമസ്വാമി പറഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യ ന്ത് ഗൗതം, ദേശീയ വക്താക്കളായ നളിന്‍ കൊഹിലി, കെ.കെ. ശര്‍മ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
1989, 1994, 2004, 2018 വര്‍ഷങ്ങളിലാണ് അര്‍ക്കല്‍ഗുഡില്‍ നിന്ന് രാമസ്വാമി തെരഞ്ഞെടുക്കപ്പെട്ടത്. വെള്ളിയാഴ്ച നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: