ന്യൂദല്‍ഹി: മോദി സര്‍ക്കാരിന് കീഴില്‍ പ്രതിരോധമേഖലയിലുള്ള ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കുതിയ്‌ക്കുകയാണ്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് (എച്ച്എഎല്‍), കൊച്ചിന്‍ ഷിപ് യാര്‍ഡ്, ഭാരത് ഇലക്ട്രോണിക്സ്, ഗോവയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്സ് ആന്‍റ് എഞ്ചിനീയേഴ്സ്, മുംബൈയിലെ മസഗാവോണ്‍ ഷിപ് ബില്‍ഡേഴ്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ കുതിയ്‌ക്കുകയാണ്. മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതും മെയ് ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമാണ് കരാറുകള്‍ കൂടുതലായി ഇന്ത്യയിലെ കമ്പനികളില്‍ കേന്ദ്രീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പ്രതിരോധമേഖലയില്‍ 100 ശതമാനവും സ്വന്തം കാലില്‍ നില്‍ക്കുന്ന ഭാരതമാണ് നരേന്ദ്രമോദിയുടെ മനസ്സില്‍.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് എക്കാലത്തെയും മികച്ച വരുമാനമാണ് 2022-23 സാമ്പത്തിക വർഷത്തിൽ മോദി സര്‍ക്കാരിന്റെ കാലത്ത് രേഖപ്പെടുത്തിയത്. എട്ട് ശതമാനം വളർച്ച രേഖപ്പെടുത്തിയ പ്രവർത്തനങ്ങളിൽ നിന്നായി 26,500 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. . 2023 മാർച്ച് അവസാനത്തോടെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള കരാറുകളിൽ നിന്നും ഏകദേശം 82,000 കോടി രൂപ എച്ച് എഎല്ലിന് ലഭിച്ചു. 26,000 കോടി രൂപയുടെ പുതിയ കരാറുകളാണ് 2022-23 കാലഘട്ടത്തിൽ ലഭിച്ചത്. 70 എച്ച്ടിടി-40, 6 ഡിഒ-228 എയർക്രാഫ്റ്റുകൾ,പിഎസ്എൽവി വിക്ഷേപണ വാഹനങ്ങൾ എന്നിവയുടെ നിർമ്മാണ കരാറും എച്ച്എഎല്ലിന് ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ എച്ച്എഎല്‍ ഓഹരിവില 2541ല്‍ നിന്നും 2733 രൂപയായി കുതിച്ചു. ‘അസാധാരണം! ശ്രദ്ധേയമായ തീക്ഷ്ണതയ്‌ക്കും അഭിനിവേശത്തിനും എച്ച്എഎല്ലിന്റെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 24,620 കോടി രൂപയുടെ വർദ്ധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്. 2022-23 കാലയളവിൽ എച്ച്എഎൽ ഓരോ ഓഹരിയ്‌ക്കും 40 രൂപ വീതം ഇടക്കാല ലാഭവിഹിതവും നൽകി.
അതുപോലെ കൊച്ചിന്‍ ഷിപ് യാര്‍ഡും വളര്‍ച്ചയുടെ പടവുകള്‍ കേറി കുതിയ്‌ക്കുന്നു. കപ്പല്‍ നിര്‍മ്മാണശാലയായ കൊച്ചിന്‍ ഷിപ് യാര്‍ഡിന് കോടികളുടെ കരാറുകളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. 11 ഓഫ് ഷോര്‍ പട്രോള്‍ വെസ്സലുകളും ആറ് ഭാവി തലമുറ മിസൈല്‍ വെസ്സലുകളുമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ വിവിധ കപ്പല്‍ നിര്‍മ്മാണശാലകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതോടെ കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ ഓഹരി വില 474 രൂപയിലേക്ക് കഴിഞ്ഞ ദിവസം ഉയര്‍ന്നു. അതുപോലെ മറ്റൊരു കപ്പല്‍ നിര്‍മ്മാണശാലയായ മുംബൈയിലെ മസഗാവോണ്‍ ഷിപ് ബില്‍ഡേഴ്സ് നേവിക്ക് വേണ്ടി യുദ്ധക്കപ്പലും മുങ്ങക്കപ്പലും നിര്‍മ്മിക്കുന്ന കമ്പനിയുടെ ഓഹരി വില കഴിഞ്ഞ ആറ് മാസത്തില്‍ 513 രൂപയില്‍ നിന്നും 660 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 143 ശതമാനവും അഞ്ച് വര്‍ഷത്തില്‍ 293 ശതമാനവും വളര്‍ച്ച ഈ കമ്പനിയുടെ ഓഹരി നേടിയിരുന്നു.
3500 കോടി രൂപയുടെ കരാര്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച ഗോവയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്സിന്റെയും ഓഹരി വില 474 രൂപയിലേക്ക് കുതിച്ചു. ഗോവയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്സ് ഇന്ത്യയിലെ ഒന്നാം കിട യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഈ പൊതുമേഖല കമ്പനിയുടെ ഓഹരി വിലയില്‍ 101 ശതമാനത്തിന്റെ കുതിപ്പുണ്ടായി.
മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സുമായി കേന്ദ്ര പ്രതിരോധ വകുപ്പ് 8,194 കോടി രൂപയുടെ കരാറാണ് ഒപ്പുവെച്ചത്. ഇലക്ട്രോണിക് വാര്‍ഫെയര്‍, സ്യൂട്ട് എക്വിപ് മെന്‍ര്, ആകാശ് മിസൈല്‍ സംവിധാനത്തിന്റെ വാര്‍ഷിക മെയിന്‍റനന്‍സ് എന്നിങ്ങനെ ഇന്ത്യ വ്യോമസേനയ്‌ക്കാവശ്യമായ കാര്യങ്ങളാണ് ചെയ്യേണ്ടത്. ഇതോടെ ഭാരത് ഇലക്ട്രോണിക്സിന്റെ ഓഹരിവിലയില്‍ എട്ട് ശതമാനം കുതിപ്പുണ്ടായി. അഞ്ച് വര്‍ഷത്തില്‍ ഭാരത് ഇലക്ട്രോണിക്സിന്റെ ഓഹരി വില നേരെ ഇരട്ടിയായി വര്‍ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: